സർവകലാശാലകളുടെ തലപ്പത്ത് അക്ഷരവൈരികളും വിവരദോഷികളുമായ വിസിമാരെയും അധ്യാപകരെയും നിയമിച്ച ഇടതു സർക്കാരിന്റെ പാർട്ടി കൂറു മൂലം ഗവർണർ മാത്രമല്ല, കേരളമാകെയാണു ലോകത്തിനു മുന്നിൽ തല കുനിച്ചതെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി

0

തിരുവനന്തപുരം ∙ സർവകലാശാലകളുടെ തലപ്പത്ത് അക്ഷരവൈരികളും വിവരദോഷികളുമായ വിസിമാരെയും അധ്യാപകരെയും നിയമിച്ച ഇടതു സർക്കാരിന്റെ പാർട്ടി കൂറു മൂലം ഗവർണർ മാത്രമല്ല, കേരളമാകെയാണു ലോകത്തിനു മുന്നിൽ തല കുനിച്ചതെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി.

പുറത്തു നിന്ന് ആരോ സർവകലാശാലയുടെ കാര്യങ്ങളിൽ ഇടപെട്ടുവെന്ന ചാൻസലറുടെ വെളിപ്പെടുത്തൽ അതീവ ഗുരുതരമാണ്. ചാൻസലറുടെ നിർദേശം അട്ടിമറിക്കാൻ കഴിവുള്ള അതിശക്തൻ ആരാണെന്നു ഗവർണർ തന്നെ വെളിപ്പെടുത്തണം. സംശയ നിഴലിലുള്ള മുഖ്യമന്ത്രിയും നിലപാടു വ്യക്തമാക്കണം

അതിപ്രഗത്ഭരായ മുൻ കേന്ദ്രമന്ത്രി ഡോ. ജോൺ മത്തായി, ഡോ. സാമുവൽ മത്തായി, യുജിസി ചെയർമാൻ ആയ ഡോ.ജോർജ് ജേക്കബ്, ഡോ. ജയകൃഷ്ണൻ തുടങ്ങിയവർ ഇരുന്ന വിസി കസേരയിലാണു നാലക്ഷരം കൂട്ടി എഴുതാൻ കഴിവില്ലാത്തയാളെ എൽഡിഎഫ് സർക്കാർ നിയമിച്ചത്. കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖല ഇന്ന് നാലാം കിട അധ്യാപകരുടെയും അഞ്ചാം കിട വിസിമാരുടെയും ലാവണമായി. ഗവർണർക്കു പോലും മുഖ്യമന്ത്രിയുമായി സംസാരിക്കാൻ കഴിയുന്നില്ല. മുഖ്യമന്ത്രിയെ വിളിച്ചുവരുത്തി കാര്യങ്ങൾ തേടാതെ ഗവർണർ പ്രതിപക്ഷത്തിനു മേൽ കുതിര കയറുകയാണെന്നും സുധാകരൻ പറഞ്ഞു.

രാഷ്ട്രപതി പദവിയെ ഗവർണറും വാഴ്സിറ്റിയും സർക്കാരും അപമാനിച്ചു: സതീശൻ

തിരുവനന്തപുരം ∙ ഗവർണറും സർവകലാശാലയും സർക്കാരും രാഷ്ട്രപതി പദവിയെ അപമാനിച്ചെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. മൂന്നു കൂട്ടരും തുല്യ ഉത്തരവാദികളാണ്. ഡി ലിറ്റ് കാര്യങ്ങൾ ജനങ്ങളോ ജനപ്രതിനിധികളോ അറിയാതെ ഇവർ ഇത്രയും നാൾ രഹസ്യമാക്കി വച്ചതു ദൗർഭാഗ്യകരമാണ്.

‘ലോയൽ ഒപ്പോസിഷൻ’ എന്ന വാക്ക് പ്രതിപക്ഷത്തെ പരിഹസിക്കാനാണു ഗവർണർ ഉപയോഗിച്ചത്. ബ്രിട്ടിഷ് പാർലമെന്ററി സംവിധാനത്തിൽ സർക്കാരിനെ ക്രിയാത്മകമായി എതിർക്കുകയും ഭരണഘടനയോടും രാജ്യത്തോടും കൂറു പുലർത്തുകയും ചെയ്യുന്നവരെയാണ് ആ പദം കൊണ്ട് ഉദ്ദേശിക്കുന്നത്. ആ അർഥത്തിൽ ഗവർണറുടെ വാക്കുകൾ പ്രതിപക്ഷത്തിന് അംഗീകാരമാണ്.

Leave a Reply