Sunday, October 17, 2021

ഗ്രൂപ്പ്‌ പരിഗണനയില്ലാതെ യോഗ്യതമാത്രം പരിഗണിച്ചുകൊണ്ട്‌ ഡി.സി.സി ഭാരവാഹികളുടെ പട്ടിക എത്രയും വേഗം നിര്‍ദേശിക്കാന്‍ ഡി.സി.സി പ്രസിഡന്റുമാരോട്‌ കെ.പി.സി.സി പ്രസിഡന്റ്‌ കെ. സുധാകരന്‍ നിര്‍ദേശിച്ചു

Must Read

തിരുവനന്തപുരം : ഗ്രൂപ്പ്‌ പരിഗണനയില്ലാതെ യോഗ്യതമാത്രം പരിഗണിച്ചുകൊണ്ട്‌ ഡി.സി.സി ഭാരവാഹികളുടെ പട്ടിക എത്രയും വേഗം നിര്‍ദേശിക്കാന്‍ ഡി.സി.സി പ്രസിഡന്റുമാരോട്‌ കെ.പി.സി.സി പ്രസിഡന്റ്‌ കെ. സുധാകരന്‍ നിര്‍ദേശിച്ചു. ഇന്നലെ കെ.പി.സി.സി ആസ്‌ഥാനത്ത്‌ ചേര്‍ന്ന ഡി.സി.സി പ്രസിഡന്റുമാരുടെ യോഗത്തിലാണ്‌ നിര്‍ദേശം നല്‍കിയത്‌.
കെ.പി.സി.സി ഭാരവാഹികളുടെ പ്രഖ്യാപനത്തിന്‌ പിന്നാലെ ഡി.സി.സി ഭാരവാഹികളെയും പ്രഖ്യാപിക്കാന്‍ സാധിക്കുംവിധം പട്ടിക നല്‍കാനാണ്‌ ഡി.സി.സി അധ്യക്ഷന്‍മാരോട്‌ ആവശ്യപ്പെട്ടിരിക്കുന്നത്‌. അതിനുശേഷമായിരിക്കും പുതിയ മണ്ഡലം പ്രസിഡന്റുമാരുടെ കാര്യത്തില്‍ തീരുമാനമെടുക്കുക.
നിലവിലെ ബ്ലോക്ക്‌ കമ്മിറ്റികള്‍ക്ക്‌ പകരം നിയോജകമണ്ഡലം കമ്മിറ്റികള്‍ വേണമോ അതോ ബ്ലോക്ക്‌ കമ്മിറ്റികള്‍ നിലനിര്‍ത്തിക്കൊണ്ട്‌തന്നെ നിയോജകമണ്ഡലം കമ്മിറ്റികള്‍ കൂടി രൂപീകരിക്കണമോ എന്ന കാര്യത്തില്‍ പാര്‍ട്ടി നേതൃത്വം ഉടന്‍ തീരുമാനമെടുക്കും.
ഒരു നിയമസഭാ മണ്ഡലത്തില്‍ ഒന്ന്‌ എന്ന നിലയില്‍ തുടക്കമിട്ട യൂണിറ്റ്‌ കമ്മിറ്റി രൂപീകരണം അടുത്ത ഘട്ടത്തില്‍ ഒരു ബ്ലോക്കില്‍ ഒന്ന്‌ നിലയില്‍ വിപുലീകരിക്കും. നവംബര്‍ 14നകം ഈ പ്രവര്‍ത്തനം പൂര്‍ത്തീകരിക്കണമെന്നും ഡി.സി.സി പ്രസിഡന്റുമാര്‍ക്ക്‌ നിര്‍ദ്ദേശം നല്‍കി.കോണ്‍ഗ്രസ്‌ സംസ്‌ഥാന വ്യാപകമായി രൂപീകരിച്ച യൂണിറ്റ്‌ കമ്മിറ്റികള്‍ (സി.യു.സി) പാര്‍ട്ടിക്ക്‌ ആവേശകരമായ അടിത്തറ പാകിയെന്നു കെ. സുധാകരന്‍ യോഗത്തില്‍ പറഞ്ഞു.
എല്ലാ യൂണിറ്റ്‌ കമ്മിറ്റികളിലും ഒരു വനിതയെ ഭാരവാക്കിയാക്കിയതോടെ പാര്‍ട്ടിയിലേക്ക്‌ സ്‌ത്രീകളെ വലിയ തോതില്‍ ആകര്‍ഷിക്കാനായി. കെ.പി.സി.സി രൂപീകരിച്ച്‌ നടപ്പാക്കിയ മാര്‍ഗ്ഗരേഖ താഴെത്തട്ടില്‍ നടപ്പാക്കിയത്‌ പാര്‍ട്ടിയില്‍ അച്ചടക്കവും നവീകരണവും കൊണ്ടുവന്നു. പാര്‍ട്ടിക്ക്‌ സെമി കേഡര്‍ പരിവേഷം നല്‍കാനും മാര്‍ഗ്ഗരേഖക്ക്‌ സാധിച്ചു.
യൂണിറ്റ്‌ കമ്മിറ്റി തൊട്ട്‌ മുകളിലേക്കുള്ള എല്ലാ കമ്മിറ്റികള്‍ക്കും ഓഫീസ്‌ ഉള്‍പ്പെടെ സംവിധാനം ഉണ്ടാകണമെന്നും സുധാകരന്‍ നിര്‍ദേശിച്ചു. വര്‍ക്കിങ്‌ പ്രസിഡന്റുമാരായ കൊടിക്കുന്നില്‍ സുരേഷ്‌, പി.ടി തോമസ്‌ എന്നിവരും പ്രസംഗിച്ചു.

Leave a Reply

Latest News

വെള്ളക്കെട്ട് കണ്ടിട്ടും കെഎസ്ആർടിസി ബസ് അതിലേക്ക് ഓടിച്ചിറക്കിയ ഡ്രൈവറെ സസ്പെൻഡ് ചെയ്ത് ഗതാഗത വകുപ്പ്

പൂഞ്ഞാർ: വെള്ളക്കെട്ട് കണ്ടിട്ടും കെഎസ്ആർടിസി ബസ് അതിലേക്ക് ഓടിച്ചിറക്കിയ ഡ്രൈവറെ സസ്പെൻഡ് ചെയ്ത് ഗതാഗത വകുപ്പ്. ഈരാറ്റുപേട്ട ഡിപ്പോയിലെ ഡ്രൈവര്‍ എസ്. ജയദീപിനെതിരേയാണ് നടപടിയെടുത്തത്.പൂ​ഞ്ഞാ​ര്‍ സെ​ന്‍റ്...

More News