കെപിഎസി ലളിതയുടെ വിയോഗത്തിൽ അനുശോചനമറിയിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ

0

കൊച്ചി: അനുപമമായ അഭിനയമികവുകൊണ്ടു മലയാള സിനിമയിൽ പതിറ്റാണ്ടുകളോളം തിളങ്ങിനിന്ന നടി കെപിഎസി ലളിതയുടെ വിയോഗത്തിൽ അനുശോചനമറിയിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. അസാധാരണ അഭിനയ പാടവം കൊണ്ട് ഓരോ കഥാപാത്രത്തെയും അവർ അനുപമമാക്കിയെന്ന് വി.ഡിസതീശൻ ഫേസ്ബുക്ക് പേജിൽ കുറിച്ചു.

ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ​രൂ​പം

മ​ല​യാ​ള സി​നി​മാ-​നാ​ട​ക വേ​ദി​യി​ലെ അ​തു​ല്യ പ്ര​തി​ഭ​യാ​യ കെ​പി​എ​സി ല​ളി​ത​യ്ക്ക്‌ ആ​ദ​രാ​ഞ്ജ​ലി… അ​സാ​ധാ​ര​ണ അ​ഭി​ന​യ പാ​ട​വം കൊ​ണ്ട് ഓ​രോ ക​ഥാ​പാ​ത്ര​ത്തെ​യും അ​വ​ർ അ​നു​പ​മ​മാ​ക്കി. ക​ഥാ​പാ​ത്ര​ങ്ങ​ളോ​ട് അ​ങ്ങേ​യ​റ്റം നീ​തി പു​ല​ർ​ത്തി​യ അ​ഭി​നേ​ത്രി… സ്വാ​ഭാ​വി​ക അ​ഭി​ന​യ​ത്തി​ന്‍റെ പാ​ഠ​ശാ​ല… നാ​ട​ക​വേ​ദി മൂ​ർ​ച്ച കൂ​ട്ടി​യ​താ​ണ് കെ​പി​എ​സി ല​ളി​ത​യു​ടെ അ​ഭി​ന​യ പാ​ട​വം.

കേ​ര​ള സം​ഗീ​ത നാ​ട​ക അ​ക്കാ​ദ​മി അ​ധ്യ​ക്ഷ​യെ​ന്ന നി​ല​യി​ലും അ​വ​ർ പ്ര​വ​ർ​ത്തി​ച്ചു. ര​ണ്ടോ മൂ​ന്നോ ത​ല​മു​റ​ക​ൾ​ക്കൊ​പ്പം സ​ഞ്ച​രി​ച്ച അ​ഭി​നേ​ത്രി​യാ​ണ് കെ​പി​എ​സി ല​ളി​ത. അ​ഞ്ച് പ​തി​റ്റ​ണ്ടി​ലേ​റെ നീ​ണ്ട അ​ഭി​ന​യ സ​പ​ര്യ​യ്ക്ക് അ​വ​സാ​നം . ആ ​വ​ലി​യ വ്യ​ക്തി​ത്വ​ത്തി​ന്, ക​ലാ​കാ​രി​ക്ക് പ്ര​ണാ​മം

Leave a Reply