Monday, October 18, 2021

കെ.പി.അനിൽകുമാർ കോണ്‍ഗ്രസ് പാർട്ടിയിൽ നിന്നും രാജിവച്ചു

Must Read

തിരുവനന്തപുരം: കെ.പി.അനിൽകുമാർ കോണ്‍ഗ്രസ് പാർട്ടിയിൽ നിന്നും രാജിവച്ചു. തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിലാണ് രാജി പ്രഖ്യാപനം നടത്തിയത്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കും കെപിസിസി അധ്യക്ഷൻ കെ.സുധാകരനും രാജിക്കാര്യം ഇ മെയിൽ വഴി കൈമാറിയെന്നും അദ്ദേഹം അറിയിച്ചു.

43 വർഷം നീ​ണ്ട കോ​ണ്‍​ഗ്ര​സ് ബ​ന്ധം അ​വ​സാ​നി​പ്പി​ച്ച അ​നി​ൽ​കു​മാ​ർ സി​പി​എ​മ്മി​ലേ​ക്ക് പോ​കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ചു. ഉ​ച്ച​യ്ക്ക് എ​കെ​ജി സെ​ന്‍റ​റി​ൽ എ​ത്തു​ന്ന അ​നി​ൽ​കു​മാ​ർ സി​പി​എം പോ​ളി​റ്റ് ബ്യൂ​റോ അം​ഗം കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​നു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും.

ഉ​പാ​ധി​ക​ളൊ​ന്നും ഇ​ല്ലാ​തെ​യാ​ണ് സി​പി​എ​മ്മി​ലേ​ക്ക് പോ​കു​ന്ന​തെ​ന്ന് അ​നി​ൽ​കു​മാ​ർ പ​റ​ഞ്ഞു. സി​പി​എ​മ്മി​ൽ അ​നി​ൽ​കു​മാ​റി​ന് പ​ദ​വി​ക​ളൊ​ന്നും നി​ശ്ച​യി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് വി​വ​രം.

കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ കെ.​സു​ധാ​ക​ര​നെ​തി​രേ രൂ​ക്ഷ വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ചാ​ണ് അ​നി​ൽ​കു​മാ​ർ പ​ടി​യി​റ​ങ്ങി​യ​ത്. താ​ലി​ബാ​ൻ അ​ഫ്ഗാ​നി​സ്ഥാ​ൻ പി​ടി​ച്ചെ​ടു​ത്ത​പോ​ലെ​യാ​ണ് സു​ധാ​ക​ര​ൻ സം​സ്ഥാ​ന കോ​ണ്‍​ഗ്ര​സ് നേ​തൃ​സ്ഥാ​ന​ത്ത് എ​ത്തി​യ​ത്.

ത​നി​ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ക്കാ​ൻ കാ​ര​ണ​മാ​യ പ്ര​തി​ക​ര​ണ​ത്തി​ൽ ഉ​റ​ച്ചു​നി​ൽ​ക്കു​ക​യാ​ണ്. ത​ന്‍റെ ര​ക്ത​ത്തി​നും വേ​ണ്ടി​യും ത​ല​യ​റു​ക്കാ​ൻ വേ​ണ്ടി​യും കാ​ത്തി​രി​ക്കു​ന്ന​വ​രു​ടെ പി​ന്നി​ൽ നി​ന്നു​ള്ള കു​ത്തേ​റ്റ് മ​രി​ക്കാ​ൻ ത​യാ​റ​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

സം​ഘ​ട​നാ തെ​ര​ഞ്ഞെ​ടു​പ്പ് എ​ന്ന് മു​റ​വി​ളി​കൂ​ട്ടി ന​ട​ന്ന​യാ​ളാ​ണ് സു​ധാ​ക​ര​ൻ. അ​ദ്ദേ​ഹം കെ​പി​സി​സി അ​ധ്യ​ക്ഷ സ്ഥാ​ന​ത്ത് എ​ത്തി​യി​ട്ട് എ​ന്തു​കൊ​ണ്ട് സം​ഘ​ട​നാ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്താ​ൻ ക​ഴി​യു​ന്നി​ല്ലെ​ന്നും അ​നി​ൽ​കു​മാ​ർ ചോ​ദി​ച്ചു.

ഡി​സി​സി അ​ധ്യ​ക്ഷന്മാരു​ടെ നി​യ​മ​ന​ത്തി​ൽ താ​ൻ ഉ​ന്ന​യി​ച്ച അ​തേ വി​മ​ർ​ശ​ന​ങ്ങ​ൾ പ​ര​സ്യ​മാ​യി രേ​ഖ​പ്പെ​ടു​ത്തി​യ ര​മേ​ശ് ചെ​ന്നി​ത്ത​ല​യ്ക്കും ഉ​മ്മ​ൻ ചാ​ണ്ടി​ക്കും എ​തി​രേ എ​ന്ത് ന​ട​പ​ടി നേ​തൃ​ത്വം എ​ടു​ത്തു. കോ​ണ്‍​ഗ്ര​സി​ൽ ജ​നാ​ധി​പ​ത്യം ന​ഷ്ട​പ്പെ​ട്ടു​വെ​ന്നും മു​ഖം നോ​ക്കി​യാ​ണ് നീ​തി ന​ട​പ്പാ​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

Leave a Reply

Latest News

കടലിലെ പാറയില്‍ ധ്യാനമിരിക്കാന്‍ പോയ യുവാവ് കടല്‍ക്ഷോഭത്തെ തുടര്‍ന്ന് കുടുങ്ങി

കണ്ണൂര്‍: കടലിലെ പാറയില്‍ ധ്യാനമിരിക്കാന്‍ പോയ യുവാവ് കടല്‍ക്ഷോഭത്തെ തുടര്‍ന്ന് കുടുങ്ങി. എടയ്ക്കാട് കിഴുന്ന സ്വദേശി രാജേഷാണ് കടലിലെ പാറയില്‍ കുടുങ്ങിയത്. തോട്ടട കടപ്പുറത്ത് ഇന്നലെ...

More News