Wednesday, July 28, 2021

കോഴിക്കോട് മൂന്ന് വ്യവസായികൾക്ക് മാവോവാദികളുടെ പേരിൽ ഭീഷണിക്കത്ത്

Must Read

കോഴിക്കോട്: കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന മൂന്ന് വ്യവസായികൾക്ക് മാവോവാദികളുടെ പേരിൽ ഭീഷണിക്കത്ത് അയച്ചതുമായി ബന്ധപ്പെട്ട കേസിൽ കോഴിക്കോട് പാറോപ്പടി സ്വദേശിയുടെ വീട്ടിലും കക്കോടിയിലെ ബന്ധുവീടുകളിലും പോലീസ് ഞായറാഴ്ച പരിശോധന നടത്തി.

അഞ്ചിടങ്ങളിലായി നടന്ന പരിശോധനയിൽ കേസുമായി ബന്ധപ്പെട്ട ചില രേഖകൾ കണ്ടെടുത്തതായി അന്വേഷണോദ്യോഗസ്ഥർ വ്യക്തമാക്കി. കത്തിലെ െകെയക്ഷരം ഒരാളുടേത് തന്നെയാണോയെന്ന് പരിശോധിക്കും.

വെള്ളിയാഴ്ച നടന്ന സി.സി.ടി.വി പരിശോധനയിൽ ഇയാളുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ അന്വേഷണോദ്യോഗസ്ഥർക്ക് ലഭിച്ചിരുന്നു. ഇയാൾ പോസ്റ്റ് ഓഫീസിലേക്ക്‌ കാറിലാണ് വന്നതെന്ന് വ്യക്തമായിട്ടുണ്ട്. വ്യവസായികൾ മൂന്നുകോടി രൂപ വീതം നൽകിയില്ലെങ്കിൽ കുടുംബാംഗങ്ങളെ അപായപ്പെടുത്തുമെന്നായിരുന്നു ഇയാളുടെ കത്തിലൂടെയുള്ള ഭീഷണി.

സിറ്റി ജില്ലാ ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് കമ്മിഷണർ ടി.പി. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് പരിശോധന നടത്തിയത്.

ക്രൈംബ്രാഞ്ച് എസ്.ഐ. പി. അബ്ദുൾ അസീസ്, എ.എസ്.ഐ. കെ.സി. നിർമലൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ വി. സൂരജ് എന്നിവരും സംഘത്തിലുണ്ടായിരുന്നു

Leave a Reply

Latest News

പാലിയേറ്റീവ്‌ കെയറിലെ ആംബുലൻസിൽ ഒരുദിവസം ഡ്രൈവർ ഇല്ലാതെ വന്നപ്പോൾ മറിയാമ്മ ചുമതലയേറ്റെടുക്കുകയായിരുന്നു;കോവിഡ് മഹാമാരി വന്നപ്പോഴും ഇവർ പകച്ചില്ല.പി.പി.ഇ. കിറ്റ് ധരിച്ച് അർധരാത്രിയടക്കം രോഗികളെയുമായി ആശുപത്രികളിലേക്കും വീടുകളിലേക്കും നിരന്തര ഓട്ടം

തിരുവമ്പാടി: പാലിയേറ്റീവ്‌ കെയറിലെ ആംബുലൻസിൽ ഒരുദിവസം ഡ്രൈവർ ഇല്ലാതെ വന്നപ്പോൾ മറിയാമ്മ ചുമതലയേറ്റെടുക്കുകയായിരുന്നു.തിരുവമ്പാടി ലിസ ഹോസ്പിറ്റലിലെ ആംബുലൻസ് ഡ്രൈവറാണ് ഈ അമ്പത്തിരണ്ടുകാരി. ഒമ്പതുവർഷമായി മറിയാമ്മ ആംബുലൻസ്...

More News