Thursday, December 2, 2021

തന്നെ ബന്ധുവും ബലാല്‍സംഗത്തിനിരയാക്കിയെന്ന് കോഴിക്കോട് ജാനകിക്കാട് കൂട്ടബലാൽസംഗത്തിന് ഇരയായ പെൺകുട്ടിയുടെ മൊഴി

Must Read

കോഴിക്കോട്∙ തന്നെ ബന്ധുവും ബലാല്‍സംഗത്തിനിരയാക്കിയെന്ന് കോഴിക്കോട് ജാനകിക്കാട് കൂട്ടബലാൽസംഗത്തിന് ഇരയായ പെൺകുട്ടിയുടെ മൊഴി. 2019 ൽ ബന്ധുവും കണ്ടാലറിയുന്ന മറ്റൊരാളും ചേർന്നു ബലാൽസംഗം ചെയ്തുവെന്നു പെണ്‍കുട്ടി പറഞ്ഞു. പുതിയ വെളിപ്പെടുത്തലിൽ കേസെടുത്തു.

അറസ്റ്റ് ഉടനുണ്ടാകുമെന്നും പൊലീസ് അറിയിച്ചു. ജാനകിക്കാട് കേസില്‍ ഇതുവരെ അഞ്ചുപേരാണ് അറസ്റ്റിലായത്. പ്രതികളെ കോഴിക്കോട് പോക്സോ കോടതി റിമാൻഡ് ചെയ്തിരുന്നു. ഞെട്ടിക്കുന്ന വിവരങ്ങളാണ് പ്രായപൂർത്തിയാകാത്ത ദലിത് പെൺകുട്ടിയെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ടു പുറത്തുവന്നത്.

കടുത്ത മാനസിക സമ്മർദം താങ്ങാനാകാതെ ആത്മഹത്യ ചെയ്യാനിറങ്ങിയ പെൺകുട്ടിയെ ജീവിതത്തിലേക്കു തിരിച്ചുകൊണ്ടുവന്നതു പൊലീസിന്റെ ഇടപെടലായിരുന്നു. ചെറുപുഴ പാലത്തിൽ ദുരൂഹ സാഹചര്യത്തിൽ പെൺകുട്ടിയെ കണ്ടതായി നാട്ടുകാർ വിവരം അറിയിച്ചതോടെയാണു പൊലീസ് ഇടപെടുന്നത്. വിശദമായ കൗൺസലിങ്ങിനിടെയാണു പീഡന വിവരം പുറത്തായത്. തുടർന്നു പ്രതികൾ പിടിയിലായി.

കുറ്റ്യാടിയിലെ പ്ലസ്ടു വിദ്യാർഥിനിയായ പെൺകുട്ടിക്കു ഒന്നാം പ്രതി മൊയിലോത്തറ തെക്കേ പറമ്പത്ത് സായൂജിനെ പരിചയമുണ്ടായിരുന്നു. ഏറെ നാളായി സായൂജ് പെൺകുട്ടിയോട് അടുപ്പം കാണിച്ചിരുന്നു. പെണ്‍കുട്ടിയുമായി സായൂജ് ജാനകിക്കാട്ടിൽ എത്തി കുറച്ചു കഴിഞ്ഞപ്പോൾ സുഹൃത്തുക്കളും എത്തുകയായിരുന്നു. സുഹൃത്തുക്കളെ പെൺകുട്ടിക്കു പരിചയപ്പെടുത്തിയ ശേഷം ഇവർ ലഹരിമരുന്നു കലർത്തിയ ശീതള പാനീയം നൽകി. ഇതിനു ശേഷമാണു പീഡിപ്പിച്ചതെന്നു പെൺകുട്ടി നൽകിയ മൊഴിയിൽ പറയുന്നു. പിന്നീട് വീട്ടിലേക്കു തിരിച്ചു പോയ പെൺകുട്ടിയെ പ്രതികൾ ഭീഷണിപ്പെടുത്തുകയും ചെയ്തു.

Leave a Reply

Latest News

മണിയുടെ പ്രസ്‌താവന കെണിയായി മുല്ലപ്പെരിയാര്‍: കരുതലോടെ സി.പി.എം.

കട്ടപ്പന: മുല്ലപ്പെരിയാര്‍ അണക്കെട്ട്‌ അപകടാവസ്‌ഥയിലാണെന്ന മുന്‍ മന്ത്രി എം.എം. മണിയുടെ പ്രസ്‌താവന സംസ്‌ഥാന വ്യാപകമായി ചര്‍ച്ചയായതോടെ കരുതലോടെ സി.പി.എം. ജില്ലാ ഘടകം. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ വെറുതെ...

More News