Friday, July 30, 2021

ബക്രീദ് പ്രമാണിച്ച് ലോക്ഡൗണിൽ സർക്കാർ ഇളവുകൾ അനുവദിച്ചിട്ടുണ്ടെങ്കിലും, കോഴിക്കോട് മിഠായി തെരുവിലെ വഴിയോര കടകൾ ഇന്ന് തുറന്നു പ്രവര്‍ത്തിക്കരുതെന്ന് പൊലീസ്

Must Read

കോഴിക്കോട്: ബക്രീദ് പ്രമാണിച്ച് ലോക്ഡൗണിൽ സർക്കാർ ഇളവുകൾ അനുവദിച്ചിട്ടുണ്ടെങ്കിലും, കോഴിക്കോട് മിഠായി തെരുവിലെ വഴിയോര കടകൾ ഇന്ന് തുറന്നു പ്രവര്‍ത്തിക്കരുതെന്ന് പൊലീസ്. നിർദേശം ലംഘിച്ച് കച്ചവടം നടത്തിയാല്‍ കേസെടുക്കുമെന്നും കടകൾ ഒഴിപ്പിക്കുമെന്നും സിറ്റി പൊലീസ് കമ്മീഷണർ മുന്നറിയിപ്പ് നൽകി.

കട തുറക്കാൻ അനുമതി ആവശ്യപ്പെട്ട് വഴിയോര കച്ചവടക്കാർ ഇന്ന് സിറ്റി പൊലീസ് കമ്മീഷണർ എ വി ജോർജിനെ കാണാൻ തീരുമാനിച്ചിട്ടുണ്ട്.
ലോക്ഡൗൺ നിയന്ത്രണം പാലിച്ച് കടകൾ തുറക്കാൻ അനുമതി നൽകണമെന്നാണ് കച്ചവടക്കാരുടെ ആവശ്യം. കഴിഞ്ഞ ദിവസം മിഠായി തെരുവിൽ കച്ചവടം നടത്തിയ വഴിയോര കച്ചവടക്കാരെ പൊലീസ് ഒഴിപ്പിച്ചിരുന്നു.

Leave a Reply

Latest News

അമ്പലപ്പാറയില്‍ ചിക്കന്‍ മാലിന്യ നിര്‍മ്മാര്‍ജന ഫാക്ടറിയില്‍ വന്‍ തീപിടിത്തം

പാലക്കാട്: അമ്പലപ്പാറയില്‍ ചിക്കന്‍ മാലിന്യ നിര്‍മ്മാര്‍ജന ഫാക്ടറിയില്‍ വന്‍ തീപിടിത്തം. തീ അണയ്ക്കുന്നതിനിടയില്‍ ഫാക്ടറിയിലെ ഓയില്‍ ടാങ്ക് പൊട്ടിത്തെറിച്ച് മണ്ണാര്‍ക്കാട് ഫയര്‍ ഫോഴ്‌സ് അംഗങ്ങള്‍ക്കും നാട്ടുകാര്‍ക്കും...

More News