Sunday, March 7, 2021

നടൻ ധർമ്മജൻ ബോൾഗാട്ടി തിരഞ്ഞെടുപ്പ് അങ്കത്തിന്; കോഴിക്കോട് ബാലുശ്ശേരി നിയോജകമണ്ഡലമാണ് ധർമ്മജന് വേണ്ടി പരിഗണിക്കുന്നവയിൽ ഒരു സീറ്റ്

Must Read

പി.ജയരാജയനെ സിപിഎമ്മിൽ ഒറ്റപ്പെടുത്തുന്നുവെന്ന പ്രതീതി പൊതുധാരയിലുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സുധാകരൻ എംപി

കണ്ണൂർ: പി.ജയരാജയനെ സിപിഎമ്മിൽ ഒറ്റപ്പെടുത്തുന്നുവെന്ന പ്രതീതി പൊതുധാരയിലുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സുധാകരൻ എംപി. കണ്ണൂർ സിപിഎമ്മിൽ നടക്കുന്നത് കലാപമാണ്. സ്വാഭാവികമായും ഒരു പാർട്ടിയിലുണ്ടാകുന്ന വിള്ളലും അഭിപ്രായവ്യത്യസവും...

മുത്തൂറ്റ് ഗ്രൂപ്പ് ചെയർമാൻ എം.ജി ജോർജ് മരിച്ചത് കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്ന് വീണ്; സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചു

ന്യൂഡൽഹി: മുത്തൂറ്റ് ഗ്രൂപ്പ് ചെയർമാൻ എം.ജി ജോർജ് മുത്തൂറ്റിന്റെ മരണത്തിനു പിന്നിൽ ദുരൂഹതയില്ലെന്ന് ഡൽഹി പൊലീസ്. കഴിഞ്ഞ ദിവസം ഡൽഹിയിലെ ഒരു കെട്ടിടത്തിന്റെ നാലാം നിലയിൽ...

കണ്ണൂരിലെ പാർട്ടിയിലെ ഒറ്റയാൻ; പാർട്ടിക്കുള്ളിലെ പുതിയ വി.എസ്; പി.ജയരാജനെ ഒഴിവാക്കുന്നത് എന്തിന്

ക​ണ്ണൂ​ർ: കണ്ണൂരിലെ പാർട്ടിയിലെ ഒറ്റയാൻ. പി ജയരാജന് ഇതിലും കൂടുതൽ ചേരുന്ന വിശേഷണം വേറെ ഇല്ല. പാ​ർ​ട്ടി​ക്കു​ള്ളി​ൽ മ​റ്റൊ​രു 'വി.​എ​സ്​' ഉ​യ​ി​രെ​ടു​ക്കു​ന്ന​ത്​ നേ​തൃ​ത്വം സ​മ്മ​തി​ക്കി​ല്ല. ആ...

കോഴിക്കോട്: കോൺഗ്രസ് പാർട്ടിയോടുളള രാഷ്ട്രീയാഭിമുഖ്യം പരസ്യമാക്കിയിട്ടുളള നടൻ ധർമ്മജൻ ബോൾഗാട്ടി തിരഞ്ഞെടുപ്പ് അങ്കത്തിന്. കോഴിക്കോട് ബാലുശ്ശേരി നിയോജകമണ്ഡലമാണ് ധർമ്മജന് വേണ്ടി പരിഗണിക്കുന്നവയിൽ ഒരു സീറ്റ്. പാർട്ടി ആവശ്യപ്പെട്ടാൽ മത്സരിക്കുമെന്ന് ധർമ്മജൻ ബോൾഗാട്ടി പറഞ്ഞു.

മുസ്ലീംലീഗിന്റെ കൈവശമാണ് ബാലുശ്ശേരി മണ്ഡലം. ഇത് കോൺഗ്രസ് ഏറ്റെടുക്കുകയാണെങ്കിൽ ധർമ്മജൻ ബോൾഗാട്ടി സ്ഥാനാർഥി ആയേക്കും. അഭ്യൂഹങ്ങൾ നിലനിൽക്കുന്നതിനിടെ ബാലുശ്ശേരിയിലെ വിവിധ പരിപാടികളിൽ കഴിഞ്ഞ ദിവസം ധർമ്മജൻ പങ്കെടുത്തിരുന്നു. കലാരംഗത്തും പൊതുരംഗത്തുമുളള നിരവധി പേരെ വീട്ടിലെത്തി കാണുകയും കോൺഗ്രസ് ജില്ലാ നേതാക്കളുമായി സംസാരിക്കുകയും ചെയ്തിരുന്നു. കോൺഗ്രസ് സംസ്ഥാന നേതാക്കളുമായി ആശയവിനിമയം തുടരുന്നുമുണ്ട്.

താൻ കോൺഗ്രസുകാരനാണെന്നും പാർട്ടി പറഞ്ഞാൽ മത്സരിക്കുമെന്നും ധർമ്മജൻ പ്രമുഖ മാധ്യമത്തോട് പറഞ്ഞു. ‘എന്റെ പേര് വരാൻ സാധ്യതയുണ്ട്. വിവിധ മണ്ഡലങ്ങളിൽ പറഞ്ഞുകേൾക്കുന്നുണ്ട്, ഉറപ്പ് കിട്ടിയിട്ടില്ല. പാർട്ടി ആവശ്യപ്പെട്ടാൽ മത്സരരംഗത്തുണ്ടാവും അത് തീർച്ചയാണ്.’- ധർമ്മജൻ പറയുന്നു.

പതിറ്റാണ്ടുകളായി ഇടതുപക്ഷത്തോട് ചേർന്നുനിൽക്കുന്ന മണ്ഡലമാണ് ബാലുശ്ശേരി. സി.പി.എം. സ്ഥാനാർഥി പുരുഷൻ കടലുണ്ടി 15,000ത്തിലധികം വോട്ടുകൾക്കാണ് കഴിഞ്ഞ തവണ ജയിച്ചത്. ധർമ്മജന്റെ സ്ഥാനാർഥിത്വത്തിലൂടെ മണ്ഡലം പിടിക്കാനാവുമെന്നാണ് കോൺഗ്രസിന്റെ പ്രതീക്ഷ.

English summary

Kozhikode Balussery constituency is one of the seats being considered for Dharmajan

Leave a Reply

Latest News

പി.ജയരാജയനെ സിപിഎമ്മിൽ ഒറ്റപ്പെടുത്തുന്നുവെന്ന പ്രതീതി പൊതുധാരയിലുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സുധാകരൻ എംപി

കണ്ണൂർ: പി.ജയരാജയനെ സിപിഎമ്മിൽ ഒറ്റപ്പെടുത്തുന്നുവെന്ന പ്രതീതി പൊതുധാരയിലുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സുധാകരൻ എംപി. കണ്ണൂർ സിപിഎമ്മിൽ നടക്കുന്നത് കലാപമാണ്. സ്വാഭാവികമായും ഒരു പാർട്ടിയിലുണ്ടാകുന്ന വിള്ളലും അഭിപ്രായവ്യത്യസവും...

More News