Wednesday, July 28, 2021

മരിക്കുന്നതിന് തൊട്ടുമുമ്പ് കുഞ്ഞ് കഴിച്ച മാമ്പഴത്തില്‍ ദുർഭൂതം ഉണ്ടെന്ന കാരണത്താല്‍ തുണികൊണ്ട് വായ അമര്‍ത്തിപിടിക്കുകയായിരുന്നു;കോഴിക്കോട് പയ്യാനയ്ക്കലിനു സമീപം അഞ്ചുവയസുകാരിയെ മാതാവ് കൊലപ്പെടുത്തിയത് അന്ധവിശ്വാസത്തെ തുടര്‍ന്നെന്ന് പോലീസ് കണ്ടെത്തൽ

Must Read

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് പ​യ്യാ​ന​യ്ക്ക​ലി​നു സ​മീ​പം അ​ഞ്ചു​വ​യ​സു​കാ​രി​യെ മാ​താ​വ് കൊ​ല​പ്പെ​ടു​ത്തി​യ​ത് അ​ന്ധ​വി​ശ്വാ​സ​ത്തെ തു​ട​ര്‍​ന്നെ​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്ത​ൽ. മാ​താ​വ് സ​മീ​റ അ​ന്ധ​വി​ശ്വാ​സി​യാ​യി​രു​ന്നു. മ​രി​ക്കു​ന്ന​തി​ന് തൊ​ട്ടു​മു​മ്പ് കു​ഞ്ഞ് ക​ഴി​ച്ച മാ​മ്പ​ഴ​ത്തി​ല്‍ ദു​ർ​ഭൂ​തം ഉ​ണ്ടെ​ന്ന കാ​ര​ണ​ത്താ​ല്‍ തു​ണി​കൊ​ണ്ട് വാ​യ അ​മ​ര്‍​ത്തി​പി​ടി​ക്കു​ക​യാ​യി​രു​ന്നു.

ദു​ർ​ഭൂ​തം പു​റ​ത്തേ​ക്ക് ക​ട​ക്കാ​തി​രി​ക്കാ​നാ​ണ് ഇ​ത്ത​ര​ത്തി​ല്‍ വാ​യ​പൊ​ത്തി​പി​ടി​ച്ച​തെ​ന്നാ​ണ് പോ​ലീ​സ് സം​ശ​യി​ക്കു​ന്ന​ത്. സ​മീ​റ നേ​ര​ത്തെ ഒ​രു ഉ​സ്താ​ദി​ന്‍റെ അ​ടു​ത്തെ​ത്തി​യി​രു​ന്ന​താ​യും അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന് വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്. ഉ​സ്താ​ദ് വെ​ള്ളം പൂ​ജി​ച്ച് ന​ല്‍​കി​യി​രു​ന്ന​താ​യും ഇ​വ സ​മീ​റ ഉ​പ​യോ​ഗി​ച്ചി​രു​ന്ന​താ​യും അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന് വ്യ​ക്ത​മാ​യി. ഉ​സ്താ​ദി​ന്‍റെ മൊ​ഴി പോ​ലീ​സ് ശേ​ഖ​രി​ച്ചു​വ​രി​ക​യാ​ണ്.

അ​തേ​സ​മ​യം കു​തി​ര​വ​ട്ടം മാ​ന​സി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ല്‍ ക​ഴി​യു​ന്ന സ​മീ​റ​ക്ക് കാ​ര്യ​മാ​യ മാ​ന​സി​ക പ്ര​ശ്‌​ന​ങ്ങ​ളി​ല്ലെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. ഡോ​ക്ട​ര്‍​മാ​രു​ടെ റി​പ്പോ​ര്‍​ട്ടി​ന​നു​സ​രി​ച്ച് തു​ട​ര്‍​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കും. സ​മീ​റ​യെ ചി​കി​ത്സി​ച്ച ഡോ​ക്ട​റു​ടെ​യും പോ​സ്റ്റ​മോ​ര്‍​ട്ടം ന​ട​ത്തി​യ ഫോ​റ​ന്‍​സി​ക് സ​ര്‍​ജ്ജ​ന്‍റേ​യും മൊ​ഴി രേ​ഖ​പ്പെ​ടു​ത്തും.

ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച​യാ​ണ് പ​യ്യാ​ന​ക്ക​ല്‍ ചാ​മു​ണ്ഡി​വ​ള​പ്പി​ല്‍ ന​വാ​സ്-​സ​മീ​റ ദ​മ്പ​തി​ക​ളു​ടെ മ​ക​ള്‍ ആ​യി​ശ റെ​ന മ​രി​ച്ച​ത്. വീ​ട്ടി​ല്‍ നി​ന്ന് ബ​ഹ​ളം കേ​ട്ട് എ​ത്തി​യ നാ​ട്ടു​കാ​രാ​ണ് കു​ട്ടി​യെ ബോ​ധ​ര​ഹി​ത​യാ​യി ക​ണ്ടെ​ത്തി​യ​ത്. ഉ​ട​ന്‍ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചി​രു​ന്നു.

Leave a Reply

Latest News

പാലിയേറ്റീവ്‌ കെയറിലെ ആംബുലൻസിൽ ഒരുദിവസം ഡ്രൈവർ ഇല്ലാതെ വന്നപ്പോൾ മറിയാമ്മ ചുമതലയേറ്റെടുക്കുകയായിരുന്നു;കോവിഡ് മഹാമാരി വന്നപ്പോഴും ഇവർ പകച്ചില്ല.പി.പി.ഇ. കിറ്റ് ധരിച്ച് അർധരാത്രിയടക്കം രോഗികളെയുമായി ആശുപത്രികളിലേക്കും വീടുകളിലേക്കും നിരന്തര ഓട്ടം

തിരുവമ്പാടി: പാലിയേറ്റീവ്‌ കെയറിലെ ആംബുലൻസിൽ ഒരുദിവസം ഡ്രൈവർ ഇല്ലാതെ വന്നപ്പോൾ മറിയാമ്മ ചുമതലയേറ്റെടുക്കുകയായിരുന്നു.തിരുവമ്പാടി ലിസ ഹോസ്പിറ്റലിലെ ആംബുലൻസ് ഡ്രൈവറാണ് ഈ അമ്പത്തിരണ്ടുകാരി. ഒമ്പതുവർഷമായി മറിയാമ്മ ആംബുലൻസ്...

More News