തിരുവനന്തപുരം: കോവിഡ് മുക്തനായി ഡിസ്ചാർജ് ചെയ്യാനിരുന്നയാൾ മെഡിക്കൽ കോളജ് ആശുപത്രിയിൽ ആത്മഹത്യ ചെയ്തു. കഴക്കൂട്ടം പോങ്ങറ സ്വദേശി ബിജി (38) ആണ് മരിച്ചത്. ശുചിമുറിയിൽ ഞായറാഴ്ച ഉച്ചയോടെയാണ് ഇയാൾ തൂങ്ങിമരിക്കാൻ ശ്രമിച്ചത്. ജീവനക്കാർ പിന്നീട് കണ്ടെത്തി തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരിച്ചു. ഞായറാഴ്ചയാണ് ബിജിക്ക് ഡിസ്ചാർജ് നിശ്ചയിച്ചിരുന്നത്. സഹോദരൻ മരിച്ചതിെൻറ മനോവിഷമത്തിലായിരുന്നു ഇയാളെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
English summary
Kovid, who was about to be discharged, committed suicide at the Medical College Hospital