സൗദി നഗര ഗ്രാമകാര്യ മന്ത്രാലയം ഇന്നലെ മാത്രം കൊവിഡ് നിയമലംഘനം നടത്തിയ 365 സ്ഥാപനങ്ങൾ അടച്ചുപൂട്ടി. 25,400 ഇടങ്ങളിൽ പരിശോധന നടത്തിയപ്പോൾ 1405 നിയമലംഘനങ്ങളാണ് ഇന്നലെ മാത്രം ഉദ്യോഗസ്ഥർ കണ്ടെത്തിയത്. ജിദ്ദയിലാണ് ഏറ്റവും കൂടുതൽ സ്ഥാപനങ്ങൾ അടച്ചത്. ഇവിടെ 110 സ്ഥാപനങ്ങൾ അടപ്പിച്ചു. അസീറിൽ 108ഉം, റിയാദിൽ 68ഉം അടപ്പിച്ചു. എന്നാൽ നിയമലംഘനങ്ങളുടെ എണ്ണത്തിൽ മുന്നിലുള്ളത് റിയാദ് ആണ്. റിയാദിൽ 600ഉം, അസീറിൽ 395ഉം, ജിദ്ദയിൽ 173ഉം, ജിസാനിൽ 82ഉം, കിഴക്കൻ പ്രവിശ്യയിൽ 46ഉം നിയമലംഘനങ്ങൾ കണ്ടെത്തി.
റിയാദ് നഗരസഭ കൊവിഡ് നിയമലംഘനങ്ങൾ കണ്ടെത്താൻ 28 ദിവസത്തിനിടയിൽ 1,37,567 പരിശോധനകൾ നടത്തി. 12,131 നിയമലംഘനങ്ങൾ കണ്ടെത്തി. 2269 സ്ഥാപനങ്ങൾ അടച്ചു പൂട്ടി.
അതേസമയം ആരാധനയ്ക്കെത്തിയവർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നു സൗദിയിൽ 7 പള്ളികൾ കൂടി അടച്ചു. 30 ദിവസത്തിനിടെ അടച്ച പള്ളികൾ 243 ആയി. ഇതിൽ 228 പള്ളികളും അണുനശീകരണത്തിന് ശേഷം വീണ്ടും തുറന്നു.
English summary
Kovid violation; In Saudi Arabia, 365 private companies were shut down yesterday alone