കോഴിക്കോട്: ബ്രിട്ടനിൽനിന്ന് കോഴിക്കോട്ടെത്തിയയാൾക്ക് കോവിഡ്. ബുധനാഴ്ച രാവിലെ കോഴിക്കോട്ടെത്തിയ 36കാരനാണ് രോഗം സ്ഥിരീകരിച്ചത്.
ബ്രിട്ടനിൽ മാരക വൈറസ് സ്ഥിരീകരിച്ചശേഷം അവിടെനിന്ന് കേരളത്തിലെത്തിയവരിൽ ആദ്യ പോസിറ്റിവ് കേസാണിത്. അതിജാഗ്രതയോടെയാണ് ആരോഗ്യവകുപ്പ് ഇയാളെ പരിചരിക്കുന്നത്.
കൊച്ചിയിൽ വിമാനമിറങ്ങിയാണ് ഇയാൾ കോഴിക്കോട്ട് എത്തിയത്. കോഴിക്കോട് മെഡിക്കൽ കോളജ് സ്വദേശിയാണ്.
ആൻറിജൻ പരിശോധനയിൽ പോസിറ്റിവ് ആണെന്ന് റിപ്പോർട്ട് വന്നതോടെ ഇയാളെ മെഡിക്കൽ കോളജ് ലാബിൽ അടിയന്തര ആർ.ടി.പി.സി.ആർ പരിശോധനക്ക് വിധേയനാക്കി. സ്രവം പുണെയിലേക്കയച്ചു.
ബ്രിട്ടനിൽ കണ്ടെത്തിയ ജനിതകമാറ്റം സംഭവിച്ച മാരക വൈറസാണോ എന്ന് പരിശോധിക്കാനാണ് സ്രവം പുണെയിലേക്കയച്ചത്.
English summary
Kovid to the man who came to Kozhikode from Britain