Tuesday, May 18, 2021

‍‍‍കോടനാട് സ്റ്റേഷനിലെ ആറ് പൊലീസുകാർക്ക് കോവിഡ്

Must Read

പെരുമ്പാവൂർ: കോടനാട് പൊലീസ് സ്റ്റേഷനിലെ ആറ് പൊലീസുകാരുടെ കോവി ഡ് പരിശോധന ഫലം പോസിറ്റീവായതിനെ തുടർന്ന് നിരീക്ഷണത്തിൽ. ഗ്രേഡ് എസ്.ഐ ഉൾപ്പടെയുള്ളവർക്കാണ് രോഗമുള്ളത്. ഒരാൾ എഫ്.എൽ.ടി.സിയിൽ ചികിൽസയിലാണ്. അഞ്ച് പേർ വീടുകളിൽ നിരീക്ഷണത്തിലാണ്. ആർക്കും ഗുരുതര പ്രശ്നങ്ങളില്ലെന്നാണ് വിവരം. രോഗം കണ്ടെത്തിയവർ വാക്സിനേഷന് വിധേയരായവരാണ്. 33 പേരാണ് സ്റ്റേഷനിലെ അംഗബലം. പൊലീസുകാർക്ക് രോഗം കണ്ടെത്തിയതിനെ തുടർന്ന് സ്‌റ്റേഷനിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. പുറമെനിന്നുള്ള ആർക്കും സ്റ്റേഷനിലേക്ക് പ്രവേശനമില്ല. നിലവിൽ ജോലിയിലുളളവർ പുറത്തുള്ളവരുമായി സമ്പർക്കമില്ല. കൂവപ്പടി, മുടക്കുഴ പഞ്ചായത്തുകളും ഒക്കൽ പഞ്ചായത്തിലെ കുറേ പ്രദേശങ്ങളും ഉൾപ്പെടുന്നതാണ് കോടനാട് സ്റ്റഷൻ പരിധി. നിരവധി ക്രിമിനൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സ്റ്റേഷനാണിത്.

English summery

Kovid to six policemen at Kodanad station

Leave a Reply

Latest News

രണ്ട് തവണ കോവിഡ് ബാധിതനായ മന്ത്രി വിഎസ് സുനിൽകുമാറിന് കടുത്ത ചുമ; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

തൃശൂർ: കടുത്ത ചുമയെത്തുടർന്ന് മന്ത്രി വിഎസ് സുനിൽകുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ട് തവണ കോവിഡ് ബാധിതനായിരുന്നു. കോവിഡാനന്തര ചികിത്സയ്ക്കിടെയാണ് തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റിയത്. കഴിഞ്ഞ വർഷം...

More News