Friday, May 14, 2021

കുറുപ്പംപടി പോലീസ് സ്റ്റേഷനിൽ സി.ഐയ്ക്കും എസ്.ഐക്കും അടക്കം ഏഴുപേർക്ക് കോവിഡ്; ഉറവിടം വ്യക്തമല്ല

Must Read

പെരുമ്പാവൂർ: കുറുപ്പംപടി പോലീസ് സ്റ്റേഷനിൽ സി.ഐയ്ക്കും എസ്.ഐക്കും അടക്കം ഏഴുപേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇവരിൽ ചിലരുടെ വീട്ടുകാർക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഉറവിടം വ്യക്തതമല്ല. പോലീസ് സ്റ്റേഷൻ ഉടൻ അണു നശീകരണം നടത്തുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

കുറുപ്പംപടി സറ്റേഷൻ ഉൾപ്പെടുന്ന രായമംഗലം പഞ്ചായത്തിൽ കോവിഡ് വ്യാപനം രൂക്ഷമാണ്. നിലവിൽ അറന്നൂറിലേറെ ആളുകളാണ് ചികിൽസയിലുള്ളത്.

രായമംഗലം പഞ്ചായത്തിൽ ഇന്നലെ മാത്രം കോവിഡ് സ്ഥിരീകരിച്ചത് 131 പേർക്കാണ്.
സ്വകാര്യ ആശുപത്രികളിൽ പരിശോധന നടത്തിയ കണക്കുകൾ കൂടി പുറത്തു വരുമ്പോൾ രോഗബാധിതരുടെ എണ്ണം ഇനിയും കൂടും. പെരുമ്പാവൂർ 59, വെങ്ങോല 41, കൂവപ്പടി 30, അശമന്നൂർ 13, വേങ്ങൂർ 13, മുടക്കുഴ 7 എന്നിങ്ങനെയാണ് പെരുമ്പാവൂരിലെ ഇന്നലത്തേ കണക്കുകൾ.

Leave a Reply

Latest News

ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക് സജ്ജമായി മൂവാറ്റുപുഴ താലൂക്ക്

മഴക്കാല ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക് സജ്ജമായി മൂവാറ്റുപുഴ താലൂക്ക്. മഴക്കാല മുന്നൊരുക്കങ്ങളുടെ ഭാഗമായി താലൂക്കിലെ ഐ.ആർ.എസ് സമിതി, യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. താലൂക്കിലെ അടിയന്തരഘട്ട...

More News