Tuesday, May 18, 2021

ജീവനക്കാര്‍ക്ക് കോവിഡ്; പെരുമ്പാവൂർ സബ് രജിസ്ട്രാര്‍ ഓഫീസ് അടച്ചു

Must Read

പെരുമ്പാവൂര്‍: ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിതീകരിച്ചതിനെ തുടര്‍ന്ന് സിവില്‍ സ്‌റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന സബ് രജിസ്റ്റട്രാര്‍ ഓഫീസ് അടച്ചു. അഞ്ച് പേര്‍ക്ക് പോസിറ്റീവയാതിനെ തുടര്‍ന്ന് തിങ്കളാഴ്ച മുതലാണ് പ്രവര്‍ത്തനം നിര്‍ത്തി വച്ചത്. മറ്റുള്ള ജീവനക്കാരും നിരീക്ഷണത്തിലാണ്. ഈ സാഹചര്യത്തില്‍ ഓഫീസ് എന്ന് തുറക്കാനാകുമെന്ന് വ്യക്തതയില്ല. തെരഞ്ഞെടുപ്പിന് മുമ്പ് ജീവനക്കാരെല്ലാം വാക്‌സിനേഷന് വിധേയരായവരാണ്. വാക്‌സിനേഷന്‍ സ്വീകരിച്ചവര്‍ക്കും രോഗം ബാധിച്ചതില്‍ ആശങ്കയിലാണ് സമീപത്തെ സര്‍ക്കാര്‍ ഓഫീസുകളിലുള്ളവര്‍. കഴിഞ്ഞ വര്‍ഷം രജിസ്ട്രാര്‍ ഓഫീസിലെ ഒരു ജീവനക്കാരിക്ക് രോഗം സ്ഥിതീകരിച്ചതിനെ തുടര്‍ന്ന് അടച്ചുപൂട്ടിയിരുന്നു. ഇതിനു ശേഷം ഓഫീസില്‍ നിയന്ത്രണം കര്‍ശനമാക്കിയിരുന്നു. സാനിട്ടൈസേഷന്‍ നിര്‍ബന്ധമാക്കി ഒന്നിലധികം പേര്‍ക്ക് പ്രവേശനം വിലക്കുമുണ്ടായി. ദിനംപ്രതി നിരവധി പേര്‍ എത്തുന്ന ഓഫീസുകളിലൊന്നാണ് സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന രജിസ്റ്റട്രാര്‍ ഓഫീസ്. താലൂക്ക് ഓഫീസ്, സബ് ട്രഷറി, സിവില്‍ സപ്ലൈസ് ഓഫീസ്, സെയില്‍സ് ടാക്‌സ് ഓഫീസ്, ലേബര്‍ ഓഫീസ് തുടങ്ങി ആള്‍തിരക്കുള്ള സര്‍ക്കാര്‍ ഓഫീസുകളും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. സിവില്‍ സ്‌റ്റേഷന്‍ സ്ഥിതിചെയ്യുന്ന വാര്‍ഡ് കണ്ടെയ്‌മെന്റ് സോണാക്കിയിരിക്കുകയാണ്. എന്നാല്‍, പരിസരത്തുള്ള പല സ്ഥാപനങ്ങളും ഓഫീസുകളും വേണ്ടത്ര മുന്‍കരുതലുകള്‍ പാലിക്കാതെ പ്രവര്‍ത്തിക്കുന്നുണ്ട്. ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥരുടെ നിരീക്ഷണം ഈ ഭാഗത്തില്ലെന്ന് ആക്ഷേപമുണ്ട്.

Leave a Reply

Latest News

രണ്ട് തവണ കോവിഡ് ബാധിതനായ മന്ത്രി വിഎസ് സുനിൽകുമാറിന് കടുത്ത ചുമ; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

തൃശൂർ: കടുത്ത ചുമയെത്തുടർന്ന് മന്ത്രി വിഎസ് സുനിൽകുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ട് തവണ കോവിഡ് ബാധിതനായിരുന്നു. കോവിഡാനന്തര ചികിത്സയ്ക്കിടെയാണ് തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റിയത്. കഴിഞ്ഞ വർഷം...

More News