Monday, June 21, 2021

അഭിഭാഷകരെയും മറ്റ്‌ ഉദ്യോഗസ്ഥർമാരെയും വാക്‌സിനേഷൻ മുൻഗണനാ വിഭാഗത്തിൽപ്പെടുത്താൻ കോവിഡ് അവലോകന യോഗത്തിൽ തീരുമാനം

Must Read

തി​രു​വ​ന​ന്ത​പു​രം: ഹൈ​കോ​ട​തി നിർ​ദ്ദേ​ശ പ്ര​കാ​രം അ​ഭി​ഭാ​ഷ​ക​രെ​യും അ​വി​ട​ത്തെ മ​റ്റ്‌ ഉ​ദ്യോ​ഗ​സ്ഥ​ർ​മാ​രെ​യും വാ​ക്‌​സി​നേ​ഷ​ൻ മു​ൻ​ഗ​ണ​നാ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ടു​ത്താ​ൻ കോ​വി​ഡ്​ അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ തീ​രു​മാ​നി​ച്ചു.

•സ്വ​കാ​ര്യ ബ​സ്‌ തൊ​ഴി​ലാ​ളി​ക​ൾ​ക്കും മു​ൻ​ഗ​ണ​ന

•വ​യോ​ജ​ന​ങ്ങ​ളു​ടെ വാ​ക്‌​സി​നേ​ഷ​ൻ കാ​ര്യ​ത്തി​ൽ ന​ല്ല പു​രോ​ഗ​തി​യു​ണ്ട്‌. അ​വ​ശേ​ഷി​ക്കു​ന്ന​വ​ർ​ക്ക്‌ ഉ​ട​ൻ കൊ​ടു​ത്തു തീ​ർ​ക്കും

•സി ​കാ​റ്റ​ഗ​റി കോ​വി​ഡ്‌ രോ​ഗി​ക​ളെ ചി​കി​ത്സി​ക്കു​ന്ന സ്ഥ​ല​ങ്ങ​ളി​ൽ റ​സ്‌​പി​റേ​റ്റ​റി തെ​റാ​പ്പി​സ്റ്റു​ക​ളെ നി​യോ​ഗി​ക്കേ​ണ്ട​തു​ണ്ടോ​യെ​ന്ന്​ പ​രി​ശോ​ധി​ക്കാ​ൻ വി​ദ​ഗ്‌​ധ​സ​മി​തി​യോ​ടും ആ​രോ​ഗ്യ​വ​കു​പ്പി​നോ​ടും മു​ഖ്യ​മ​ന്ത്രി നി​ർ​ദ്ദേ​ശി​ച്ചു

•കു​ട്ടി​ക​ളി​ലെ കോ​വി​ഡ്‌ ബാ​ധ​യെ​പ​റ്റി ശാ​സ്ത്രീ​യ​മാ​യി പ​രി​ശോ​ധി​ക്കും

•വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ കോ​വാ​ക്‌​സി​ന്‌ അം​ഗീ​കാ​രം ല​ഭ്യ​മ​ല്ലാ​ത്ത​തി​നാ​ൽ ര​ണ്ട്‌ ഡോ​സ്‌ കോ​വാ​ക്‌​സി​ൻ എ​ടു​ത്ത​വ​ർ​ക്ക് വി​ദേ​ശ യാ​ത്ര ചെ​യ്യാ​ൻ എ​ന്ത്‌ ചെ​യ്യാ​നാ​കു​മെ​ന്ന്‌ പ​രി​ശോ​ധി​ക്കും

•നീ​റ്റ്‌ പ​രീ​ക്ഷ​ക്കാ​വ​ശ്യ​മാ​യ ചി​ല സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ റ​വ​ന്യൂ ഓ​ഫീ​സു​ക​ളി​ൽ പോ​യി വാ​ങ്ങേ​ണ്ട​തു​ണ്ട്‌. സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ഇ ​ഡി​സ്‌​ട്രി​ക്റ്റ്‌ പോ​ർ​ട്ട​ൽ വ​ഴി ഓ​ൺ​ലൈ​നാ​യി ല​ഭ്യ​മാ​ക്കും. അ​ടു​ത്ത അ​ധ്യ​യ​ന വ​ർ​ഷം മു​ത​ൽ പ​രീ​ക്ഷ​ക​ൾ​ക്ക്‌ ശേ​ഷം സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ല​ഭ്യ​മാ​ക്കി​യാ​ൽ മ​തി.

Leave a Reply

Latest News

കാലടിയിൽനിന്ന് തടിയുമായി കണ്ണൂരിലേക്കു പോയ ലോറിയും പെരുമ്പാവൂരിൽനിന്ന് വിനീറുമായി കണ്ണൂരിലേക്കു പോയ ലോറിയും പിടികൂടി; രണ്ട് വാഹനങ്ങൾക്കുമായി 61,000 രൂപ പിഴ ചുമത്തി

കാലടിയിൽനിന്ന് തടിയുമായി കണ്ണൂരിലേക്കു പോയ ലോറിയും പെരുമ്പാവൂരിൽനിന്ന് വിനീറുമായി കണ്ണൂരിലേക്കു പോയ ലോറിയും പിടികൂടി. രണ്ട് വാഹനങ്ങൾക്കുമായി 61,000 രൂപ പിഴ ചുമത്തി. മറ്റു സംസ്ഥാനങ്ങളിൽ...

More News