വാസ്കോ: ഇന്ത്യൻ സൂപ്പർ ലീഗിൽ കേരളാ ബ്ലാസ്റ്റേഴ്സിനെ ബുധനാഴ്ച നേരിടാനിരിക്കെ ഒഡീഷ എഫ്സി ക്യാമ്പിൽ കോവിഡ് റിപ്പോർട്ട് ചെയ്തു. ഒഡീഷ എഫ്സിയിലെ ഒരു താരത്തിന് കോവിഡ് പോസിറ്റീവായി. ഇതോടെ ബ്ലാസ്റ്റേഴ്സിനെതിരായ മത്സരം ആശങ്കയിലായി.
ബുധനാഴ്ച രാവിലെ കോവിഡ് പരിശോധനയും മത്സരത്തിനായി താരങ്ങൾ സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കും മുമ്പ് റാപിഡ് ടെസ്റ്റും നടത്തും. ഇത് കഴിഞ്ഞാൽ മാത്രമെ മത്സരം നടക്കുന്ന കാര്യത്തിൽ വ്യക്തത വരുകയുള്ളൂ.
കളിക്കാൻ കുറഞ്ഞത് 15 താരങ്ങൾ ലഭ്യമാണെങ്കിൽ മത്സരം നടത്താം എന്നാണ് ഐഎസ്എൽ തീരുമാനം. എന്നാൽ അത്രയും താരങ്ങൾ ലഭ്യമല്ലെങ്കിൽ മത്സരം മാറ്റിവയ്ക്കുകയോ ഉപേക്ഷിക്കുകയോ ചെയ്യും.