സംസ്ഥാനത്തെ കോവിഡ് നിരക്കുകൾ കുത്തനെ ഉയരുകയാണ്

0

തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് നിരക്കുകൾ കുത്തനെ ഉയരുകയാണ്. രാ്ജ്യത്ത് കോവിഡ് വ്യാപനത്തിൽ രണ്ടാം സ്ഥാനത്താണ് ഇപ്പോൾ കേരളം. തുടർച്ചയായി രണ്ട് ദിവസങ്ങളിൽ മൂവായിരം കടന്നാണ് കോവിഡ് കണക്കുകൾ. പലയിടത്തും കോവിഡ് പരിശാധന നടത്താതിരിക്കുമ്പോഴാണ് ഇത്രയും ഉയർന്ന കണക്കെന്നത് ആശങ്കയ്ക്കും ഇടയാക്കുന്നുണ്ട്. ഇതോടെ സംസ്ഥാനത്ത് ഏതെങ്കിലും വിധത്തിലുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമോ എന്ന ആശങ്കയും ഉയർന്നിട്ടുണ്ട്. സർക്കാർ പ്രതിരോധത്തിലായ സാഹചര്യത്തിൽ സമരങ്ങൾക്ക് നിരോധനം ഏർപ്പെടുത്തുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്.

സംസ്ഥാനത്ത് ഇന്നലെ 3253 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. 7 മരണവും റിപ്പോർട്ട് ചെയ്തു. എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതൽ രോഗബാധിതർ. 841 പേർക്കാണ് ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചത്. തിരുവനന്തപുരത്ത് 641 പേർക്കും കോട്ടയത്ത് 409 പേർക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് തുടർച്ചയായി നാലാം ദിവസമാണ് 3000ലേറെ പേർക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്.

അതേസമയം ദേശീയ തലത്തിലും കോവിഡ് കണക്കുകൾ ഉയർന്നിരിക്കയാണ്. തുടർച്ചയായി രണ്ടാം ദിവസമാണ് 12000 കടന്നാണ് കോവിഡ് കണക്കുകൾ. മഹാരാഷ്ട്രയിലാണ് ഉയർന്ന കോവിഡ് നിരക്കുള്ളത്. മൂന്നു മാസത്തെ ഇടവേളക്ക് ശേഷമാണ് കഴിഞ്ഞ ദിവസം കോവിഡ് വീണ്ടും 10,000 കടക്കുന്നത്. 12,213 കേസുകളായിരുന്നു വ്യാഴാഴ്ച റിപ്പോർട്ട് ചെയ്തത്.

കഴിഞ്ഞ ഫെബ്രുവരി 26 നാണ് നേരത്തെ 10000 കടന്ന് കേസുകൾ ഉണ്ടായിരുന്നത്. 11,499 കേസുകളായിരുന്നു അന്ന് റിപ്പോർട്ട് ചെയ്തിരുന്നത്. അതിനു ശേഷം കേസുകളുടെ എണ്ണം കുറഞ്ഞ് വന്നു. എന്നാൽ പിന്നീട് വീണ്ടും ഉയരാൻ തുടങ്ങുകയും വ്യാഴാഴ്ച 10,000 കടക്കുകയുമായിരുന്നു.

രാജ്യത്ത് നിലവിൽ 63,063 പേർ കോവിഡ് ബാധിതരായി ചികിത്സയിലുണ്ട്. ഇതുവരെയുണ്ടായ കോവിഡ് കേസുകളുടെ 0.15 ശതമാനമാണിത്.

LEAVE A REPLY

Please enter your comment!
Please enter your name here