Saturday, May 15, 2021

കണ്ണൂർ സെൻട്രൽ ജയിലിൽ 71 പേർക്ക് കൊവിഡ്

Must Read

കണ്ണൂർ സെൻട്രൽ ജയിലിൽ 71 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. രണ്ടു ജീവനക്കാർക്കും 69 തടവുകാർക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഈ മാസം 20ന് നടത്തിയ പരിശോധനയുടേതാണ് ഫലം.

നേരത്തെ നടത്തിയ പരിശോധനയിലും ചിലർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. തുടർന്ന് ജയിലിനുള്ളിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി മുന്നോട്ട് പോകുന്നതിനിടയിലാണ് ഇത്രയധികം കേസുകൾ റിപ്പോർട്ട് ചെയ്തത്. രോഗബാധിതരായ തടവുകാരെ ജയിലിനുള്ളിലെ ക്വാറന്റൈൻ സെന്ററിലേക്ക് മറ്റും.

അതേസമയം, കണ്ണൂരിൽ ഇന്നലെ മാത്രം 1548 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 594 പേർക്കും സമ്പർക്കത്തിലൂടെയാണ് രോ​ഗബാധയേറ്റത്.

English summery

Kovid for 71 in Kannur Central Jail

Leave a Reply

Latest News

കോഴിക്കോട് ജില്ലയിലെ 12 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ അതീവ ഗുരുതര മേഖലകളായി പ്രഖ്യാപിച്ചു

കോഴിക്കോട്: കോവിഡ് രോഗബാധ വർധിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ 12 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ അതീവ ഗുരുതര മേഖലകളായി ജില്ലാ കലക്ടർ എസ്. സാംബശിവറാവു പ്രഖ്യാപിച്ചു. ടെസ്റ്റ്...

More News