Friday, May 14, 2021

മാസ് ടെസ്റ്റിംഗിൻ്റെ ഭാഗമായി 14405 ആളുകളിൽ കോവിഡ് പരിശോധന നടത്തി

Must Read

കാക്കനാട്: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നടത്തിയ മാസ് ടെസ്റ്റിംഗിൽ ജില്ലയിൽ 14405 ആളുകൾ പങ്കാളികളായി. ഭൂരിഭാഗം കോവിഡ് ബാധിതരെ കണ്ടെത്തി ക്വാറൻറീൻ നൽകുക എന്ന ലക്ഷ്യത്തോടെ നടത്തിയ പരിശോധനകൾ ജില്ലയിൽ പൂർണ്ണ വിജയത്തോടെ നടപ്പിലാക്കി. ജില്ല – താലൂക്ക് ആശുപത്രികൾ, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ, മൊബൈൽ ടെസ്റ്റിംഗ് യൂണിറ്റുകൾ എന്നിവ കേന്ദ്രീകരിച്ചാണ് പരിശോധനകൾ നടത്തിയത്. പൊതുജനങ്ങളുമായി കൂടുതൽ സമ്പർക്കം പുലർത്തിയ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച രാഷ്ട്രീയ പ്രവർത്തകർ, ഡ്രൈവർമാർ, ഷോപ്പുടമകൾ, വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാർ എന്നിവരെയാണ് പരിശോധനക്ക് വിധേയമാക്കിയത്. ആൻ്റിജൻ പരിശോധനയാണ് നടത്തിയത്. ലക്ഷണങ്ങളുള്ളവരെ ആർ.ടി.പി.സി.ആർ ടെസ്റ്റിനും വിധേയമാക്കി.

English summary

Kovid examined 14,405 people as part of the mass testing

Leave a Reply

Latest News

ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക് സജ്ജമായി മൂവാറ്റുപുഴ താലൂക്ക്

മഴക്കാല ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക് സജ്ജമായി മൂവാറ്റുപുഴ താലൂക്ക്. മഴക്കാല മുന്നൊരുക്കങ്ങളുടെ ഭാഗമായി താലൂക്കിലെ ഐ.ആർ.എസ് സമിതി, യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. താലൂക്കിലെ അടിയന്തരഘട്ട...

More News