Friday, May 14, 2021

ഇന്ത്യയിലെ പ്രതിദിന കോവിഡ് മരണം 5000 കടക്കുമെന്ന് പഠനം

Must Read

ന്യൂഡൽഹി: ഇന്ത്യയിലെ പ്രതിദിന കോവിഡ് മരണം 5000 കടക്കുമെന്ന് പഠനം. മെയ് പകുതിയോടെ പ്രതിദിന മരണം 5000ത്തിലെത്തുമെന്നാണ് അമേരിക്കയിൽ നടത്തിയ പഠനത്തിൽ വ്യക്തമാക്കുന്നത്. ഏപ്രിൽ മുതൽ ആഗസ്റ്റ് വരെയുള്ള കാലയളവിൽ മൂന്ന് ലക്ഷത്തോളം പേർക്ക് ജീവൻ നഷ്ടമാകുമെന്നും പഠനത്തിൽ പറയുന്നു.

‘കോവിഡ്​ 19 പ്രൊജക്ഷൻസ്​’ എന്ന പേരിൽ വാഷിങ്​ടൺ യൂനിവേഴ്​സിറ്റിയിലെ ഹെൽത്ത്​ മെട്രിക്​സ്​ ആൻഡ്​ ഇവാലുവേഷനാണ്​ പഠനം നടത്തിയത്​. ഈ വർഷം ഏപ്രിൽ 15നായിരുന്നു പഠനഫലം പുറത്ത്​ വിട്ടത്​. ഇന്ത്യയിലെ കോവിഡിന്‍റെ രണ്ടാം തരംഗത്തെ തടയാൻ വാക്​സിനേഷന്​ കഴിയുമെന്നും പഠനത്തിൽ പറയുന്നുണ്ട്​​.

വരുന്ന ആഴ്ചകളിൽ കോവിഡ്​ ഇന്ത്യയിൽ കൂടുതൽ രൂക്ഷമാകുമെന്നും യൂനിവേഴ്​സിറ്റി മു​ന്നറിയിപ്പ്​ നൽകുന്നുണ്ട്​. ജൂലൈ അവസാനത്തോടെ ഇന്ത്യയിലെ കോവിഡ്​ മരണം ആറ്​ ലക്ഷം കടക്കുമെന്നും റിപ്പോർട്ടുണ്ട്​.

English summery

Kovid deaths in India cross 5,000 daily

Leave a Reply

Latest News

ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക് സജ്ജമായി മൂവാറ്റുപുഴ താലൂക്ക്

മഴക്കാല ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക് സജ്ജമായി മൂവാറ്റുപുഴ താലൂക്ക്. മഴക്കാല മുന്നൊരുക്കങ്ങളുടെ ഭാഗമായി താലൂക്കിലെ ഐ.ആർ.എസ് സമിതി, യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. താലൂക്കിലെ അടിയന്തരഘട്ട...

More News