കോവിഡ് വാക്‌സിൻ എടുത്തതിന്റെ പാർശ്വഫലത്തെ തുടർന്ന് മകൾ മരിച്ചു; മഹാരാഷ്ട്ര സർക്കാരിൽ നിന്നും സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ നിന്നുമായി ആയിരം കോടി നഷ്ടപരിഹാരമാവശ്യപ്പെട്ട് പിതാവ് ബോംബെ ഹൈക്കോടതിയിൽ

0

മുംബൈ: കോവിഡ് വാക്‌സിൻ എടുത്തതിനെ തുടർന്നുണ്ടായ പാർശ്വഫലങ്ങൾ കാരണം മകൾ മരിച്ചെന്ന വാദവുമായി പിതാവ് കോടതിയിൽ.
മഹാരാഷ്ട്ര സർക്കാരിൽ നിന്നും സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ നിന്നുമായി ആയിരം കോടി രൂപയുടെ നഷ്ടപരിഹാരമാണ് ബോംബെ കോടതിയിൽ ഇയാൾ ആവശ്യപ്പെട്ടിരിക്കുന്നത്. ഔറംഗബാദ് സ്വദേശിയായ ദിലീപ് ലുനാവത് എന്ന ആളാണ് കോടതിയിൽ എത്തിയിരിക്കുന്നത്.

നാസിക്കിൽ മെഡിക്കൽ വിദ്യാർത്ഥിയായിരുന്ന മകൾ സ്‌നേഹൽ രണ്ട് ഡോസ് വാക്സിനും എടുത്തിരുന്നതായി ഹർജിക്കാരനായ ദിലീപ് ലുനാവത് പറഞ്ഞു. 2021 ജനുവരി 28നാണ് മകൾ 2ഡോസ് വാക്സിനും എടുത്തത്. തുടർന്ന് മാർച്ച് ഒന്നിന് വാക്‌സിന്റെ പാർശ്വഫലങ്ങൾ കാരണം മകൾ മരിക്കുകയാണുണ്ടായതെന്നാണ് പിതാവ് ആരോപിക്കുന്നത്.

ആദ്യ ഘട്ടത്തിൽ മുഴുവൻ ആരോഗ്യ പ്രവർത്തകർക്കും വാക്സിൻ നൽകുന്നതിന്റെ ഭാഗമായിയാണ് മകൾ വാക്സിന്റെ രണ്ട് ഡോസുകളും സ്വീകരിച്ചത്. വാക്സിൻ സുരക്ഷിതമാണെന്നും ശരീരത്തിന് അപകടമോ ഭീഷണിയോ ഇല്ലെന്നും സ്‌നേഹലിന് ഉറപ്പുനൽകിയിരുന്നു. മഹാരാഷ്ട്ര സർക്കാർ ,എയിംസ് ഡയറക്ടർ, എന്നിവരുടെ തെറ്റായ വിവരണങ്ങളാണ് തന്റെ മകളെപ്പോലുള്ള ആരോഗ്യ പ്രവർത്തകരെ വാക്‌സിൻ എടുക്കാൻ നിർബന്ധിതരാക്കിയതെന്നും പിതാവ് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ വ്യക്തമാക്കുന്നു.

Leave a Reply