Monday, September 21, 2020

രായമംഗലം പഞ്ചായത്ത് മെംബർ അടക്കം 12 പേർക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു; ഒരു മരണം

Must Read

മഹാരാഷ്ട്രയിൽ കെട്ടിടം തകര്‍ന്നുവീണ് അപകടം ; മരിച്ചവരുട എണ്ണം 10ആയി

മുംബൈ: മഹാരാഷ്ട്രയിലെ ഭീവണ്ടിയില്‍ ബഹുനില കെട്ടിടം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 10 ആയി. രണ്ടുപേര്‍കൂടി മരണപ്പെട്ടതോടെയാണ് മരണസംഖ്യ 10 ആയി ഉയര്‍ന്നത്. ഇരുപത്തിയഞ്ചോളം പേര്‍...

നടന്‍ സൂര്യയെ ചെരുപ്പൂരി അടിച്ചാല്‍ ഒരു ലക്ഷം രൂപ സമ്മാനം നല്‍കാമെന്ന് ഹിന്ദു മക്കള്‍ കക്ഷി നേതാവ് ധര്‍മ്മ

ചെന്നൈ: നടന്‍ സൂര്യയെ ചെരുപ്പൂരി അടിച്ചാല്‍ ഒരു ലക്ഷം രൂപ സമ്മാനം നല്‍കാമെന്ന് പ്രഖ്യാപിച്ച്‌ ഹിന്ദു മക്കള്‍ കക്ഷി നേതാവ് ധര്‍മ്മ. സൂര്യ വിദ്യാര്‍ത്ഥികളെയും യുവതലമുറയെയും...

ശ്രീനാരായണ ഗുരുദേവ പ്രതിമ മുഖ്യമന്ത്രി അനാവരണം ചെയ്തു

തിരുവനന്തപുരം: 'നമുക്ക് ജാതിയില്ല' വിളംബരത്തിന്റെ നൂറാം വാര്‍ഷിക സ്മരണക്കായി സംസ്ഥാന സര്‍ക്കാര്‍ തലസ്ഥാന നഗരത്തില്‍ സ്ഥാപിച്ച ശ്രീനാരായണ ഗുരുദേവന്റെ പ്രതിമ അനാവരണം ചെയ്തു. മുഖ്യമന്ത്രി പിണറായി...

പെരുമ്പാവൂർ: രായമംഗലം പഞ്ചായത്ത് മെംബർ അടക്കം 12 പേർക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. ജനപ്രതിനിധി ആയ ഇയാളുടേതടക്കം 12 പേരുടേയും സമ്പർക്കപ്പട്ടിക തയ്യാറാക്കി വരികയാണ്. ഇന്ന് കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മധ്യവയസ്ക്കൻ മരിച്ചിരുന്നു. രായമംഗലം പഞ്ചായത്തിലെ വളയൻചിറങ്ങര പതിമൂന്നാം വാർഡിലെ മനേലിൽ ജോസഫ് 67 ( ജോയി) ആണ് മരിച്ചത്.

രണ്ടാഴ്ചയായി എറണാകുളം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഇന്നലെ തിങ്കൾ രാത്രിയാണ് മരിച്ചത്.സംസ്കാരം പിന്നീട് പുല്ലുവഴി സെൻറ് തോമസ് പള്ളിയിൽ നടക്കും രണ്ട് മാസം മുൻമ്പ് ഇതേ വാർഡിലെ പൊന്നേമ്പിള്ളി ബാലകൃഷ്ണൻ നായർ മരിച്ചിരുന്നു. അന്ന് വീട്ടിലുള്ളവർക്ക് മാത്രമാണ് രോഗം വന്നത് സമൂഹ വ്യാപനം ഉണ്ടായില്ല. ഇത്തവണ ജോസഫിൻ്റെ ഭാര്യ ബീന, മക്കളായ ജോബിൻ, ജിബിൻ എന്നിവർക്കും രോഗം ബാധിച്ചു.ഇവരുടെ സമീപ വീടുകളായ രണ്ട് വീടുകളിലും രോഗം പടർന്നു.പതിനൊന്നോളം പേർക്ക് ഇവിടെ കോവിഡ് സ്ഥിതീകരിച്ചിട്ടുണ്ട്.ഇവർ ചികിത്സയിലാണ്.
രായമംഗലം പഞ്ചായത്ത് അതീവ ജാഗ്രതയിലാണ്. പുല്ലുവഴിയിലെ ഒരു ബാറിലെ ഉടമകൾക്ക് കോവിഡ് സ്ഥിരികരിച്ചിട്ടുണ്ട്. ഇവർ ആശുപത്രിയിൽ ചികിൽസയിലാണ്. ഇവരുടെ സമ്പർക്ക പട്ടിക പരിശോധിച്ച് വരികയാണ്.

പഞ്ചായത്തിൽ ആകെ 75 ഓളം പേർക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. വളയൻചിറങ്ങര, കുപ്പംപടി മേഖലകളിൽ കോവിഡ് രോഗബാധിതരുടെ എണ്ണം ദിനംപ്രതി കൂടുകയാണ്. ജില്ലാ പഞ്ചായത്ത് അംഗത്തിനും രോഗം സ്ഥിരീകരിച്ചു. ജനപ്രതിനിധിയുടെ മകനും ഭാര്യാപിതാവിനും രോഗം സ്ഥിരീകരിച്ചിരുന്നു. കുറുപ്പംപടി പള്ളി കമ്മിറ്റിയിലുള്ളവർക്കും രോഗം സ്ഥിരീകരിച്ചിരുന്നു.

English summary

Kovid confirmed this today to 12 people, including a Rayamangalam panchayat member. A contact list of 12 people, including the people’s representative, is being prepared. Today, a middle-aged man who was being treated for Kovid died. Joseph 67 (Joy) died at Manel in Valayanchirangara 13th ward of Rayamangalam panchayath.

Leave a Reply

Latest News

മഹാരാഷ്ട്രയിൽ കെട്ടിടം തകര്‍ന്നുവീണ് അപകടം ; മരിച്ചവരുട എണ്ണം 10ആയി

മുംബൈ: മഹാരാഷ്ട്രയിലെ ഭീവണ്ടിയില്‍ ബഹുനില കെട്ടിടം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 10 ആയി. രണ്ടുപേര്‍കൂടി മരണപ്പെട്ടതോടെയാണ് മരണസംഖ്യ 10 ആയി ഉയര്‍ന്നത്. ഇരുപത്തിയഞ്ചോളം പേര്‍...

നടന്‍ സൂര്യയെ ചെരുപ്പൂരി അടിച്ചാല്‍ ഒരു ലക്ഷം രൂപ സമ്മാനം നല്‍കാമെന്ന് ഹിന്ദു മക്കള്‍ കക്ഷി നേതാവ് ധര്‍മ്മ

ചെന്നൈ: നടന്‍ സൂര്യയെ ചെരുപ്പൂരി അടിച്ചാല്‍ ഒരു ലക്ഷം രൂപ സമ്മാനം നല്‍കാമെന്ന് പ്രഖ്യാപിച്ച്‌ ഹിന്ദു മക്കള്‍ കക്ഷി നേതാവ് ധര്‍മ്മ. സൂര്യ വിദ്യാര്‍ത്ഥികളെയും യുവതലമുറയെയും വഴിതെറ്റിക്കുകയാണെന്നും സൂര്യയുടെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ജീവകാരുണ്യ...

ശ്രീനാരായണ ഗുരുദേവ പ്രതിമ മുഖ്യമന്ത്രി അനാവരണം ചെയ്തു

തിരുവനന്തപുരം: 'നമുക്ക് ജാതിയില്ല' വിളംബരത്തിന്റെ നൂറാം വാര്‍ഷിക സ്മരണക്കായി സംസ്ഥാന സര്‍ക്കാര്‍ തലസ്ഥാന നഗരത്തില്‍ സ്ഥാപിച്ച ശ്രീനാരായണ ഗുരുദേവന്റെ പ്രതിമ അനാവരണം ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയന്‍ മ്യൂസിയത്തിന് സമീപം ഒബ്‌സര്‍വേറ്ററി ഹില്‍സിലാണ്...

സ​മാ​ധാ​ന​ത്തി​നു​ള്ള നൊ​ബേ​ല്‍ സ​മ്മാ​നം ല​ഭി​ക്കു​മെ​ന്ന് അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ഡോ​ണാ​ള്‍​ഡ് ട്രം​പ്

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: സെ​ര്‍​ബി​യ​യും കൊ​സോ​വോ​യും ത​മ്മി​ലു​ള്ള കൂ​ട്ട​ക്കു​രു​തി അ​വ​സാ​നി​പ്പി​ക്കു​ന്ന ത​നി​ക്ക് സ​മാ​ധാ​ന​ത്തി​നു​ള്ള നൊ​ബേ​ല്‍ സ​മ്മാ​നം ല​ഭി​ക്കു​മെ​ന്ന് അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ഡോ​ണാ​ള്‍​ഡ് ട്രം​പ്. നോ​ര്‍​ത്ത് ക​രോ​ലി​ന​യി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പു​റാ​ലി​യി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അദ്ദേഹം.കൊ​സോ​വോ ലി​ബ​റേ​ഷ​ന്‍ ആ​ര്‍​മി​യും സെ​ര്‍​ബി​യ​ന്‍...

കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർക്കെതിരെ യുവതിയുടെ പരാതി

കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർക്കെതിരെ യുവതിയുടെ പരാതി കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ എ വി ജോര്‍ജ്ജിനെതിരെ യുവതിയുടെ പരാതി. കോഴിക്കോട്ടെ സിവില്‍ പൊലീസ് ഓഫീസറായ യു ഉമേഷിനെ സസ്പെന്‍റ് ചെയ്ത ഉത്തരവില്‍ തന്നെ...

More News