Thursday, September 23, 2021

രാജ്യത്ത് ഇന്നലെ 35,178 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

Must Read

ന്യൂഡൽഹി: രാജ്യത്ത് ഇന്നലെ 35,178 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 440 പേർ കൂടി മരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.

പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തതോടെ, ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 3,22,85,857 ആയി ഉയർന്നു. നിലവിൽ 4,32,519 പേരാണ് കോവിഡ് ബാധിച്ച് മരിച്ചതെന്ന് സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു.

ഇന്നലെ മാത്രം 37,169 പേരാണ് രോ​ഗമുക്തി നേടിയത്. ഇതോടെ രോ​ഗമുക്തരുടെ ആകെ എണ്ണം 3,14,85,923 ആയി ഉയർന്നു. നിലവിൽ 3,67,415 പേരാണ് ചികിത്സയിൽ കഴിയുന്നത്.

ഇതുവരെ 56,06,52,030 പേർക്കാണ് വാക്സിൻ നൽകിയത്. ഇന്നലെ മാത്രം 55,05,075 പേർക്ക് വാക്സിൻ നൽകിയതായി സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു.

Leave a Reply

Latest News

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കൻ യാത്രയ്ക്കിടയിലെ ചിത്രത്തെ ട്രോളി കോണ്‍ഗ്രസ്

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കൻ യാത്രയ്ക്കിടയിലെ ചിത്രത്തെ ട്രോളി കോണ്‍ഗ്രസ്. മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് വിദേശ യാത്രയ്ക്കിടെ വിമാനത്തിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുന്ന ചിത്രം...

More News