Tuesday, May 18, 2021

കുംഭമേളയ്ക്കെത്തിയവരിൽ കഴിഞ്ഞ അഞ്ച് ദിവസത്തിനുള്ളിൽ 1701 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

Must Read

ന്യൂഡൽഹി: ഹരിദ്വാറിൽ കുംഭമേളയ്ക്കെത്തിയവരിൽ കഴിഞ്ഞ അഞ്ച് ദിവസത്തിനുള്ളിൽ 1701 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഏപ്രിൽ പത്ത് മുതൽ 14 വരെയുള്ള കണക്കാണിത്. ആർടിപിസിആർ, ആന്‍റിജൻ പരിശോധനകളാണ് നടത്തിയത്.

മാ​സ്ക് ധ​രി​ക്കാ​തെ​യും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​തെ​യു​മാ​ണ് കും​ഭ​മേ​ള​യ്ക്കെ​ത്തു​ന്ന​വ​ർ ഷാ​ഹി സ്നാ​നി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തെ​ന്നു വ്യാ​പ​ക​മാ​യി പ​രാ​തി ഉ​യ​രു​ന്ന​തി​നി​ടെ​യാ​ണ് ഇ​ത്ര​യ​ധി​കം ആ​ളു​ക​ൾ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. കോ​വി​ഡ് ബാ​ധ ഉ​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കും​ഭ​മേ​ള അ​വ​സാ​നി​പ്പി​ച്ചേ​ക്കു​മെ​ന്ന വാ​ർ​ത്ത​ക​ൾ ത​ള്ളി​യ അ​ധി​കൃ​ത​ർ, മേ​ള ഏ​പ്രി​ൽ 30 വ​രെ തു​ട​രു​മെ​ന്ന് അ​റി​യി​ച്ചു.

ഹ​രി​ദ്വാ​ർ, തെ​ഹ്രി, ഡെ​റാ​ഡൂ​ണ്‍ ജി​ല്ല​ക​ളി​ലാ​യി 670 ഹെ​ക്ട​ർ സ്ഥ​ല​ത്താ​ണ് കും​ഭ​മേ​ള ന​ട​ക്കു​ന്ന​ത്. ഏ​പ്രി​ൽ 12നും 14​നും ഇ​ട​യി​ൽ ഏ​ക​ദേ​ശം 48.51 ല​ക്ഷം പേ​ർ ഷാ​ഹി സ്നാ​നി​ൽ പ​ങ്കെ​ടു​ത്തെ​ന്നാ​ണ് ക​ണ​ക്കു​ക​ൾ.

English summary

Kovid confirmed 1701 of those who attended the Kumbh Mela in the last five days

Leave a Reply

Latest News

രണ്ട് തവണ കോവിഡ് ബാധിതനായ മന്ത്രി വിഎസ് സുനിൽകുമാറിന് കടുത്ത ചുമ; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

തൃശൂർ: കടുത്ത ചുമയെത്തുടർന്ന് മന്ത്രി വിഎസ് സുനിൽകുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ട് തവണ കോവിഡ് ബാധിതനായിരുന്നു. കോവിഡാനന്തര ചികിത്സയ്ക്കിടെയാണ് തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റിയത്. കഴിഞ്ഞ വർഷം...

More News