Saturday, May 15, 2021

കണ്ണൂർ സെൻട്രൽ ജയിലിൽ കൊവിഡ് ആശങ്ക വർധിക്കുന്നു

Must Read

കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ കൊവിഡ് ആശങ്ക വർധിക്കുന്നു. ജയിലിലെ പരിശോധനയിൽ 83 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ മൊത്തം കൊവിഡ് രോഗികളുടെ എണ്ണം 154 ആയി. ഏപ്രിൽ 20 മുതൽ നാലു ദിവസമായി ജയിലിൽ ആർ ടി പി സി ആർ പരിശോധന നടത്തിയിരുന്നു. ഇതിൽ ആദ്യ ദിവസത്തെ ഫലം വന്നപ്പോൾ 71 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

രണ്ടാം ദിവസത്തെ ഫലം പുറത്തുവന്നപ്പോഴാണ് 83 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചത്. പത്ത് ജീവനക്കാർക്കടക്കമാണ് രോഗം സ്ഥിരീകരിച്ചത്. തടവുകാരും ജീവനക്കാരുമടക്കം ആകെ 1050 പേരാണ് ജയിലിൽ ഉള്ളത്. പരിശോധനയുടെ മുഴുവൻ ഫലവും പുറത്തുവന്നിട്ടില്ല. അതുകൊണ്ടുതന്നെ കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിക്കാനാണ് സാധ്യത.

ഇതുവരെ രോഗം സ്ഥിരീകരിച്ചവരെ ഒരു ബ്ലോക്കിലേക്ക് മാറ്റാനുള്ള നീക്കത്തിലാണ് അധികൃതർ. അതേസമയം ആദ്യഘട്ടത്തിൽ രോഗം സ്ഥിരീകരിച്ച ആർക്കും ലക്ഷണമുണ്ടായിരുന്നില്ലെന്ന് അധികൃതർ വ്യക്തമാക്കി.

English summery

Kovid concerns are growing in Kannur Central Jail

Leave a Reply

Latest News

പശ്ചിമ ബംഗാളില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍

കൊല്‍ക്കത്ത: കാവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ പശ്ചിമ ബംഗാളില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. നാളെ മുതല്‍ ഈ മാസം 30 വരെയാണ് അടച്ചിടല്‍. രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തില്‍...

More News