Friday, June 25, 2021

സംസ്ഥാനത്ത് ഇതുവരെ കോവിഡ് പിടിപ്പെട്ടത് 1798 ആശ വർക്കർമാർക്ക്; രണ്ട് മരണം

Must Read

കോഴിക്കോട്: സംസ്ഥാനത്ത് ഇതുവരെ 1798 ആശ വർക്കർമാർക്ക് കോവിഡ് പിടിപ്പെട്ടതായി കണക്കുകൾ.

രണ്ട് മരണങ്ങളും ഉണ്ടായി. 26,700 ആശവർക്കർമാരാണ് സംസ്ഥാനത്ത് ആകെ ഉള്ളത്.

മലപ്പുറം, ആലപ്പുഴ ജില്ലകളിലാണ് ആശ വർക്കർമാർ മരിച്ചത്. സ്ത്രീകൾ ഏറ്റവും കൂടുതൽ തൊഴിലെടുക്കുന്ന മേഖല കൂടിയാണിത്. സ്ത്രീ തൊഴിലാളികളുടെ ഏറ്റവും വലിയ യൂണിയനും ഇവരുടേതു തന്നെ. ആശ വർക്കേഴ്സ് യൂണിയൻ(സി.ഐ.ടി.യു) എന്നാണിതിന്‍റെ പേര്.

മുന്നണിപ്പോരാളികളാണെങ്കിലും ഇവർക്ക് രോഗത്തെ നേരിടാനാവശ്യമായ മാസ്കുകൾ, സാനിറ്റൈസർ എന്നിവയൊന്നും ആവശ്യത്തിന് ലഭിക്കുന്നില്ലെന്ന് പരാതിയുണ്ട്. ജോലി ഏറെയുണ്ടെങ്കിലും 9000 രൂപയാണ് ഇവർക്ക് ഇപ്പോൾ മാസവരുമാനമായി ലഭിക്കുന്നത്. പലപ്പോഴും ഇതിൽ നിന്നും മിച്ചം വെച്ചാണ് സാനിറ്റൈസറും മാസ്കും എല്ലാം ഇവർ വാങ്ങുന്നത്.

Leave a Reply

Latest News

ബി. സന്ധ്യ പോലീസ് മേധാവി ആയാൽ അതൊരു ചരിത്രമാകും; സംസ്ഥാനത്തിനൊരു വനിതാ പോലീസ് മേധാവി; സാഹിത്യകാരി, കവയത്രി, ഗാനരചയിതാവ്… വിശേഷണങ്ങൾ ഏറെ

സൂര്യ സുരേന്ദ്രൻ തിരുവനന്തപുരം: സംസ്ഥാനത്ത് ചരിത്രം തിരുത്തി കുറിച്ച് വനിത പോലീസ് മേധാവി എത്തിയേക്കും.   അന്തിമ പട്ടികയിൽ ഇടം പിടിച്ച ബി.സന്ധ്യയ്ക്കാണ് സാധ്യത കൂടുതൽ. പാർട്ടിയുമായുള്ള അടുപ്പവും...

More News