Thursday, September 23, 2021

കോവിഡ് 19 അനോസ്മിയ ചെക്കർ ഉപയോഗിച്ച് ഇനി വീട്ടിൽ തന്നെ കോവിഡ് പരിശോധന നടത്താം

Must Read

തിരുവനന്തപുരം: കോവിഡ് 19 അനോസ്മിയ ചെക്കർ ഉപയോഗിച്ച് ഇനി വീട്ടിൽ തന്നെ കോവിഡ് പരിശോധന നടത്താം. രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയിലെ ന്യൂറോ സ്റ്റെം സെൽ ബയോളജി വിഭാഗം വികസിപ്പിച്ചെടുത്തതാണ് മണംപിടിച്ച് കോവിഡ് ബാധ തിരിച്ചറിയുന്ന കിറ്റ്. കോവി-സ്മെൽ എന്ന പേരിലാണ് ഇത് വിപണിയിലെത്തിയിരിക്കുന്നത്.

ഗന്ധശക്തി വ്യതിയാനത്തിലൂടെ കോവിഡ് തിരിച്ചറിയാനുള്ള ഉപകരണമാണ് അനോസ്മിയ ചെക്കർ. ഗന്ധപരിശോധന നടത്തിയ ശേഷം ലഭിക്കുന്ന ​ഗന്ധം ഏതാണെന്ന് ഇൻസ്റ്റർ മൊബൈൽ ആപ്ലിക്കേഷനിലോ http://WWW.inster.in എന്ന വെബ്സൈറ്റിലോ രേഖപ്പെടുത്തി ഫലം അറിയാനാവും.

പ്രത്യേക പരിശീലനം ആവശ്യമില്ലാതെ ഉപയോ​ഗിക്കാ‌വുന്ന കിറ്റിൽ ആറ് പരിശോധനാ സാഷെകളാണുള്ളത്. പരിശോധനാഫലം നെ​ഗറ്റീവ് ആണെങ്കിൽ അടുത്തയാൾക്കും ഈ കിറ്റ് ഉപയോ​ഗിച്ച് പരിശോധന നടത്താം. അഞ്ച് പേർക്ക് അല്ലെങ്കിൽ കിറ്റ് തുറന്ന് പത്ത് മിനിറ്റ് വരെ ഇതുപയോ​ഗിക്കാം. ഫലം പോസിറ്റീവാണെ‌ങ്കിൽ മറ്റുള്ളവർ കിറ്റുപയോ​ഗിക്കരുത്.

Leave a Reply

Latest News

കോവിഡ് നിയന്ത്രണവിധേയമായ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്ത് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍

തിരുവനന്തപുരം: കോവിഡ് നിയന്ത്രണവിധേയമായ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്ത് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. അധ്യാപകരും വിദ്യാര്‍ഥികളും ജാഗ്രത പാലിക്കണമെന്നും കൃത്യമായ മുന്നൊരുക്കങ്ങള്‍...

More News