Friday, July 30, 2021

കഴിഞ്ഞ രണ്ട് വര്‍ഷമായി സ്വയം ഐസൊലേഷനില്‍ കഴിയുകയായിരുന്ന ഇടമലക്കുടിയിലും കോവിഡ് സ്ഥിരീകരിച്ചു

Must Read

കട്ടപ്പന: സംസ്ഥാനത്തെ ആദിവാസി ഗോത്രവര്‍ഗ പഞ്ചായത്തായ ഇടമലക്കുടിയിലും കോവിഡ് സ്ഥിരീകരിച്ചു. 40 വയസുള്ള വീട്ടമ്മയ്ക്കും 24കാരനുമാണ് കോവിഡ് സ്ഥിരീകരിച്ചത്. ആദ്യമായാണ് ഒരാള്‍ക്ക് ഇടമലക്കുടിയില്‍ കോവിഡ് സ്ഥിരീകരിക്കുന്നത്.

കഴിഞ്ഞ രണ്ട് വര്‍ഷമായി സ്വയം ഐസൊലേഷനില്‍ കഴിയുകയായിരുന്നു ഇടമലക്കുടി. കര്‍ശനമായ പരിശോധനയ്ക്ക് ശേഷം മാത്രമെ പുറത്തുനിന്നുള്ള ആളുകളെ ഇടമലക്കുടിയിലോട്ട് കടത്തിവിട്ടിരുന്നുള്ളു. അടിയന്തര ആവശ്യമുള്ളവരെ ഉദ്യോഗസ്ഥരെ പോലും ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തിയ ശേഷമെ കടത്തിവിട്ടിരുന്നുള്ളു.

വീട്ടമ്മയെ ശാരീരികപ്രശ്‌നങ്ങളെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചപ്പോള്‍ നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. 24 കാരന് മൂന്നാറിലെ ടാറ്റാ ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. രണ്ടാഴ്ച മുന്‍പ് ഇടുക്കി എംപിയും ബ്ലോഗര്‍ സുജിത് ഭക്തനും ഇടമലക്കുടി സന്ദര്‍ശിച്ചത് വലിയ വിവാദമായിരുന്നു.

Leave a Reply

Latest News

അമ്പലപ്പാറയില്‍ ചിക്കന്‍ മാലിന്യ നിര്‍മ്മാര്‍ജന ഫാക്ടറിയില്‍ വന്‍ തീപിടിത്തം

പാലക്കാട്: അമ്പലപ്പാറയില്‍ ചിക്കന്‍ മാലിന്യ നിര്‍മ്മാര്‍ജന ഫാക്ടറിയില്‍ വന്‍ തീപിടിത്തം. തീ അണയ്ക്കുന്നതിനിടയില്‍ ഫാക്ടറിയിലെ ഓയില്‍ ടാങ്ക് പൊട്ടിത്തെറിച്ച് മണ്ണാര്‍ക്കാട് ഫയര്‍ ഫോഴ്‌സ് അംഗങ്ങള്‍ക്കും നാട്ടുകാര്‍ക്കും...

More News