Saturday, May 15, 2021

കോവിഡ് ജാഗ്രതയിൽ തൃശൂർ പൂരത്തിന് വിളംബരമായി

Must Read

തൃശൂർ: കോവിഡ് ജാഗ്രതയിൽ തൃശൂർ പൂരത്തിന് വിളംബരമായി. കുറ്റൂർ നെയ്തലക്കാവ് ഭഗവതി വടക്കുന്നാഥനിലെത്തി തെക്കേ ഗോപുരനട തുറന്നതോടെ തൃശൂർ പൂര വിളംബരമായി. കൊച്ചിൻ ദേവസ്വം ബോർഡിന്‍റെ എറണാകുളം ശിവകുമാറാണ് നെയ്തലക്കാവിലമ്മയുടെ തിടന്പേറ്റി വന്ന് തെക്കേഗോപുരനട തുറന്നത്.

രാ​വി​ലെ എ​ട്ടി​ന് കു​റ്റൂ​ർ നെ​യ്ത​ല​ക്കാ​വി​ൽ നി​ന്നും തി​ട​ന്പേ​റ്റി എ​റ​ണാ​കു​ളം ശി​വ​കു​മാ​ർ വ​ട​ക്കു​ന്നാ​ഥി​നി​ലേ​ക്ക് എ​ഴു​ന്ന​ള്ളി. കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി അ​ന്പ​തു പേ​ർ മാ​ത്ര​മേ എ​ഴു​ന്ന​ള്ളി​പ്പി​നൊ​പ്പ​മു​ണ്ടാ​യി​രു​ന്നു​ള്ളു. ഇ​തി​ൽ 17 പേ​ർ മേ​ള​ക്കാ​രാ​യി​രു​ന്നു. ബാ​ക്കി​യു​ള്ള​വ​ർ ദേ​ശ​ക്കാ​രും സം​ഘാ​ട​ക​രും.
വ​ട​ക്കു​ന്നാ​ഥ​നി​ലെ പ​ടി​ഞ്ഞാ​റെ ഗോ​പു​ര​ത്തി​ലൂ​ടെ അ​ക​ത്തു ക​ട​ന്ന് തെ​ക്കേ​ഗോ​പു​ര ന​ട തു​റ​ന്ന​തോ​ടെ പൂ​ര​ങ്ങ​ളു​ടെ പൂ​ര​ത്തി​ന് വി​ളം​ബ​ര​മാ​യി.

ഇ​ന്ന് ആ​ളു​ക​ൾ​ക്ക് സ്വ​രാ​ജ് റൗ​ണ്ടി​ൽ വ​രു​ന്ന​തി​ന് വി​ല​ക്കോ നി​യ​ന്ത്ര​ണ​ങ്ങ​ളോ ഇ​ല്ലെ​ങ്കി​ലും തേ​ക്കി​ൻ​കാ​ട് മൈ​താ​ന​ത്തേ​ക്ക് ആ​രേ​യും ക​ട​ത്തി വി​ട്ടി​ല്ല.

English summery

Kovid alertly proclaims Thrissur Pooram

Leave a Reply

Latest News

കോഴിക്കോട് ജില്ലയിലെ 12 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ അതീവ ഗുരുതര മേഖലകളായി പ്രഖ്യാപിച്ചു

കോഴിക്കോട്: കോവിഡ് രോഗബാധ വർധിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ 12 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ അതീവ ഗുരുതര മേഖലകളായി ജില്ലാ കലക്ടർ എസ്. സാംബശിവറാവു പ്രഖ്യാപിച്ചു. ടെസ്റ്റ്...

More News