കോഴിക്കോട്: തിരുവമ്പാടി പൊലീസ് സ്റ്റേഷനില്‍ എസ്ഐയ്ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. സര്‍ക്കിള്‍ ഇന്‍സ്പെക്ടറും സ്റ്റേഷന് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പൊലീസുകാരും നിരീക്ഷണത്തില്‍ പ്രവേശിച്ചു.
വടകര റൂറല്‍ എസ്പി ഓഫീസിലെ ജീവനക്കാരനും കോവിഡ് സ്ഥിരീകരിച്ചു. ഓഫീസിലെ മുഴുവന്‍ ജീവനക്കാരോടും വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ നിര്‍ദേശം നല്കി.
അതേസമയം, സംസ്ഥാനത്ത് ഇന്ന് ഒരു കോവിഡ് മരണംകൂടി റിപ്പോര്‍ട്ട് ചെയ്തു. കൊയിലാണ്ടി സ്വദേശി സെയ്ദ് അബ്ദുള്ള ബാഫഖിയാണ് മരിച്ചത്. 65 വയസ്സായിരുന്നു.കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്നു.
English summary
Kovid 19 was confirmed to SI at Thiruvambadi police station. The circle inspector and the policemen who were on station duty entered the surveillance.