സംസ്ഥാനത്ത് ഇന്ന് 2,222 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

0

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 2,222 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 432, എറണാകുളം 354, കോട്ടയം 213, കൊല്ലം 197, കോഴിക്കോട് 177, തൃശൂര്‍ 126, ഇടുക്കി 118, ആലപ്പുഴ 114, മലപ്പുറം 102, പത്തനംതിട്ട 100, വയനാട് 89, കണ്ണൂര്‍ 85, പാലക്കാട് 70, കാസര്‍ഗോഡ് 45 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 36,061 സാ​മ്പി​ളു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്. സം​സ്ഥാ​ന​ത്തെ വി​വി​ധ ജി​ല്ല​ക​ളി​ലാ​യി 83,309 പേ​രാ​ണ് ഇ​പ്പോ​ള്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. ഇ​വ​രി​ല്‍ 81,767 പേ​ര്‍ വീ​ട്/​ഇ​ന്‍​സ്റ്റി​റ്റ്യൂ​ഷ​ണ​ല്‍ ക്വാ​റ​ന്‍റൈ​നി​ലും 1,542 പേ​ര്‍ ആ​ശു​പ​ത്രി​ക​ളി​ലും നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. 224 പേ​രെ​യാ​ണ് പു​തു​താ​യി ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്.

നി​ല​വി​ല്‍ 19,051 കോ​വി​ഡ് കേ​സു​ക​ളി​ല്‍, 8.4 ശ​ത​മാ​നം വ്യ​ക്തി​ക​ള്‍ മാ​ത്ര​മാ​ണ് ആ​ശു​പ​ത്രി/​ഫീ​ല്‍​ഡ് ആ​ശു​പ​ത്രി​ക​ളി​ല്‍ പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ട്ടി​ട്ടു​ള്ള​ത്. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ മൂ​ന്ന് മ​ര​ണ​ങ്ങ​ളാ​ണ് കോ​വി​ഡ്-19 മൂ​ല​മാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ച​ത്.

ഇ​തു​കൂ​ടാ​തെ മു​ന്‍ ദി​വ​സ​ങ്ങ​ളി​ല്‍ മ​ര​ണ​പ്പെ​ടു​ക​യും എ​ന്നാ​ല്‍ രേ​ഖ​ക​ള്‍ വൈ​കി ല​ഭി​ച്ച​ത് കൊ​ണ്ടു​ള്ള 70 മ​ര​ണ​ങ്ങ​ളും സു​പ്രീം കോ​ട​തി വി​ധി​പ്ര​കാ​രം കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ പു​തി​യ മാ​ര്‍​ഗ​നി​ര്‍​ദേ​ശ​മ​നു​സ​രി​ച്ച് അ​പ്പീ​ല്‍ ന​ല്‍​കി​യ 88 മ​ര​ണ​ങ്ങ​ളും റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടു​ണ്ട്. ഇ​തോ​ടെ സം​സ്ഥാ​ന​ത്തെ ആ​കെ മ​ര​ണം 65,758 ആ​യി.

ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 10 പേ​ര്‍ സം​സ്ഥാ​ന​ത്തി​ന് പു​റ​ത്ത് നി​ന്നും വ​ന്ന​വ​രാ​ണ്. 2093 പേ​ര്‍​ക്ക് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. 94 പേ​രു​ടെ സ​മ്പ​ര്‍​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. 25 ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്.

രോ​ഗം സ്ഥി​രീ​ക​രി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന 4673 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി. തി​രു​വ​ന​ന്ത​പു​രം 847, കൊ​ല്ലം 121, പ​ത്ത​നം​തി​ട്ട 243, ആ​ല​പ്പു​ഴ 240, കോ​ട്ട​യം 536, ഇ​ടു​ക്കി 296, എ​റ​ണാ​കു​ളം 650, തൃ​ശൂ​ര്‍ 342, പാ​ല​ക്കാ​ട് 223, മ​ല​പ്പു​റം 330, കോ​ഴി​ക്കോ​ട് 415, വ​യ​നാ​ട് 227, ക​ണ്ണൂ​ര്‍ 168, കാ​സ​ര്‍​ഗോ​ഡ് 35 എ​ന്നി​ങ്ങ​നേ​യാ​ണ് രോ​ഗ​മു​ക്തി​യാ​യ​ത്.

ഇ​തോ​ടെ 19,051 പേ​രാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച് ഇ​നി ചി​കി​ത്സ​യി​ലു​ള്ള​ത്. 64,21,042 പേ​ര്‍ ഇ​തു​വ​രെ കോ​വി​ഡി​ല്‍ നി​ന്നും മു​ക്തി നേ​ടി

LEAVE A REPLY

Please enter your comment!
Please enter your name here