Thursday, December 2, 2021

വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയ്ക്ക് മുന്നോടിയായി നടത്തിയ പരിശോധനയിൽ പാക്കിസ്ഥാൻ വനിതാ ടീമിലെ ആറ് താരങ്ങൾക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

Must Read

വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയ്ക്ക് മുന്നോടിയായി നടത്തിയ പരിശോധനയിൽ പാക്കിസ്ഥാൻ വനിതാ ടീമിലെ ആറ് താരങ്ങൾക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. മൂന്ന് മത്സര ഏകദന പരമ്പരയ്ക്ക് മുന്നോടിയായി കറാച്ചിയിൽ നടത്തിയ പരിശോധനയിലാണ് താരങ്ങൾക്ക് രോഗം സ്ഥിരീകരിച്ചത്. ഇതേതുടർന്ന് ടീം പൂർണമായും ക്വറന്ൈ‍റനിലേക്ക് മാറി.

ടീം ​ക്യാ​മ്പി​ൽ കോ​വി​ഡ് പ​ട​ർ​ന്നെ​ങ്കി​ലും പ​ര​മ്പ​ര മു​ൻ നി​ശ്ച​യ​പ്ര​കാ​രം ത​ന്നെ ന​ട​ത്തു​മെ​ന്ന് പി​സി​ബി വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. ഒ​ക്ടോ​ബ​ർ 28-നാ​ണ് പ​ര​മ്പ​ര​യ്ക്ക് മു​ന്നോ​ടി​യാ​യി ക​റാ​ച്ചി​യി​ൽ സം​ഘ​ടി​പ്പി​ച്ച ക്യാ​മ്പി​ൽ മൂ​ന്ന് പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. പി​ന്നീ​ട് 29നും ​ന​വം​ബ​ർ ര​ണ്ടി​നും ഇ​ട​യി​ൽ മൂ​ന്ന് പേ​ർ​ക്ക് കൂ​ടി രോ​ഗം ക​ണ്ടെ​ത്തി.

ന​വം​ബ​ർ എ​ട്ടി​ന് ക​റാ​ച്ചി​യി​ലാ​ണ് ആ​ദ്യ ഏ​ക​ദി​നം. കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച താ​ര​ങ്ങ​ളു​ടെ പേ​ര് പി​സി​ബി പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. ന​വം​ബ​ർ ആ​റി​ന​കം പു​തി​യ 15 അം​ഗ ടീ​മി​നെ പ്ര​ഖ്യാ​പി​ക്കു​മെ​ന്നും പി​സി​ബി വ​ക്താ​വ് അ​റി​യി​ച്ചി​ട്ടു​ണ്ട്. ജാ​വേ​റി​യ ഖാ​ൻ ക്യാ​പ്റ്റ​നാ​യ 18 അം​ഗ ടീ​മി​നെ​യാ​യി​രു​ന്നു പി​സി​ബി ആ​ദ്യം പ്ര​ഖ്യാ​പി​ച്ചി​രു​ന്ന​ത്.

Leave a Reply

Latest News

മണിയുടെ പ്രസ്‌താവന കെണിയായി മുല്ലപ്പെരിയാര്‍: കരുതലോടെ സി.പി.എം.

കട്ടപ്പന: മുല്ലപ്പെരിയാര്‍ അണക്കെട്ട്‌ അപകടാവസ്‌ഥയിലാണെന്ന മുന്‍ മന്ത്രി എം.എം. മണിയുടെ പ്രസ്‌താവന സംസ്‌ഥാന വ്യാപകമായി ചര്‍ച്ചയായതോടെ കരുതലോടെ സി.പി.എം. ജില്ലാ ഘടകം. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ വെറുതെ...

More News