Thursday, May 13, 2021

കോവാക്സീന്റെ വില പ്രഖ്യാപിച്ചു; സംസ്ഥാന സർക്കാരുകൾക്ക് ഒരു ഡോസ് 600 രൂപയ്ക്കും സ്വകാര്യ ആശുപത്രികൾക്ക് 1200 രൂപയ്ക്കും ആണു വാക്സീൻ വിൽക്കുക: ഭാരത് ബയോടെക്

Must Read

കോവിഡ് പ്രതിരോധ വാക്സീനായ കോവാക്സീന്റെ വില പ്രഖ്യാപിച്ചു. സംസ്ഥാന സർക്കാരുകൾക്ക് ഒരു ഡോസ് 600 രൂപയ്ക്കും സ്വകാര്യ ആശുപത്രികൾക്ക് 1200 രൂപയ്ക്കും ആണു വാക്സീൻ വിൽക്കുകയെന്നു നിർമാതാക്കളായ ഭാരത് ബയോടെക് അറിയിച്ചു. 50 ശതമാനം കേന്ദ്രസർക്കാരിനു നൽകും. കയറ്റുമതി നിരക്ക് 15 മുതൽ 20 ഡോളർ വരെയാണ്. രാജ്യത്തെ പുതിയ റൗണ്ട് വാക്സിനേഷൻ ഡ്രൈവ് മേയ് ഒന്നിന് ആരംഭിക്കുന്നതിനു മുന്നോടിയായാണു വില പ്രഖ്യാപിച്ചത്. 18 വയസ്സിന് മുകളിലുള്ളവർക്കു മേയ് മുതൽ വാക്സീൻ എടുക്കാം.

‘താങ്ങാവുന്നതും ലോകോത്തര നിലവാരത്തിലുള്ളതുമായ ആരോഗ്യ സേവനങ്ങൾ ലോകത്തിന് നൽകുക എന്നതാണു 25 വർഷമായി കമ്പനിയുടെ ലക്ഷ്യം. വളരെ ശുദ്ധീകരിച്ച വാക്സീൻ ആണ് കോവാക്സീൻ. ഉൽപാദനം ചെലവേറിയതാണ്. ഭാരത് ബയോടെക്കിന്റെ ആഭ്യന്തര ഫണ്ടും വിഭവങ്ങളും ഉപയോഗിച്ചാണു വാക്സീൻ വികസനം, ഉൽ‌പാദന സൗകര്യങ്ങൾ, ക്ലിനിക്കൽ ട്രയലുകൾ എന്നിവയ്ക്കുള്ള എല്ലാ ചെലവുകളും പ്രാഥമികമായി വിന്യസിച്ചത്.’– ഭാരത് ബയോടെക് ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ കൃഷ്ണ എം. എല്ല പ്രസ്താവനയിൽ പറഞ്ഞു.

രാജ്യത്തെ മറ്റൊരു വാക്സീനായ സീറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ കോവിഷീൽഡ് സംസ്ഥാനങ്ങൾക്ക് 400 രൂപയ്ക്കും സ്വകാര്യ ആശുപത്രികൾക്ക് 600 രൂപയ്ക്കും വിൽക്കുമെന്നു കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. കോവിഷീൽഡിനു നിശ്ചയിച്ച വില കൂടുതലാണെന്നു വ്യാപക ആക്ഷേപം ഉയർന്നതിനു പിന്നാലെയാണ് അതിനേക്കാൾ ഉയർന്ന നിരക്ക് കോവാക്സീനു നിർമാതാക്കൾ പ്രഖ്യാപിച്ചത്. വിപണിയില്‍ ലഭ്യമായതില്‍വച്ച് വില കുറഞ്ഞ കോവിഡ് വാക്സീനാണു കോവിഷീല്‍ഡ് എന്നാണ് സീറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ പ്രതികരിച്ചത്. ഇന്ത്യയടക്കമുളള രാജ്യങ്ങള്‍ക്കു നല്‍കുന്നത് കുറഞ്ഞ വിലയ്ക്കാണെന്നും സീറം ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചു.

Leave a Reply

Latest News

ലോക്ക്ഡൗൺ ലംഘിച്ച് കോഴിക്കോട് ബീച്ചിൽ പെരുന്നാൾ ആഘോഷം

ലോക്ക്ഡൗൺ ലംഘിച്ച് കോഴിക്കോട് ബീച്ചിൽ പെരുന്നാൾ ആഘോഷം. കൊവിഡ് വ്യാപനം രൂക്ഷമായിരിക്കെ പ്രോട്ടോക്കോൾ പാലിക്കണമെന്ന നിർദേശമുണ്ടായിട്ടും ഇരുപതോളം യുവാക്കൾ ബീച്ചിൽ ഒത്തുകൂടുകയായിരുന്നു. മാസ്‌ക് ധരിക്കാതെ എത്തിയ...

More News