45-ാമത്‌ സംസ്‌ഥാന ജൂനിയര്‍ ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ കോട്ടയം ജേതാക്കള്‍

0

ചങ്ങനാശേരി: 45-ാമത്‌ സംസ്‌ഥാന ജൂനിയര്‍ ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ കോട്ടയം ജേതാക്കള്‍. നിലവിലെ ചാമ്പ്യന്‍മാരായ തിരുവനന്തപുരത്തെ തോല്‍പ്പിച്ചാണ്‌ കോട്ടയം കിരീടമുയര്‍ത്തിയത്‌. ചങ്ങനാശേരി എസ്‌.ബി. കോളജ്‌ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 65-31 നാണ്‌ കോട്ടയത്തിന്റെ ജയം. 31 പോയിന്റുമായി പി.എസ്‌. ജസ്‌്ലി കോട്ടയത്തിന്റെ ടോപ്‌സ്കോറര്‍. ശ്രീലക്ഷ്‌മി 13 പോയിന്റ്‌ നേടി.
കോഴിക്കോടിനെ 54-37 നു തോല്‍പ്പിച്ച തൃശൂരിനാണ്‌ മൂന്നാം സ്‌ഥാനം. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ കോട്ടയം മൂന്നാമതെത്തി. കോഴിക്കോടിനെയാണു പരാജയപ്പെടുത്തിയത്‌. സ്‌കോര്‍: 79-46. മന്ത്രി റോഷി അഗസ്‌റ്റിന്‍ സമ്മാനങ്ങള്‍ വിതരണം ചെയ്‌തു.

Leave a Reply