Sunday, December 6, 2020

ശബരിമല തീർഥാടനം: ഇടത്താവളങ്ങളിൽ രാത്രി തങ്ങാനാവില്ല

Must Read

കോവിഡ് ബാധിച്ച യുവതിക്ക് കനിവ് 108 ആംബുലന്‍സില്‍ സുഖപ്രസവം

തിരുവനന്തപുരം: ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ കോവിഡ് ബാധിച്ച യുവതിക്ക് കനിവ് 108 ആംബുലന്‍സിനുള്ളില്‍ സുഖപ്രസവം. മലപ്പുറം തിരൂരങ്ങാടി സ്വദേശിനിയായ 30 വയസുകാരിയാണ് കനിവ് 108...

ഇന്ന് 5848 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു;5820 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 61,393; ഇതുവരെ രോഗമുക്തി നേടിയവര്‍ 5,67,694

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 5848 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം 920, കോഴിക്കോട്...

ബാലഭാസ്‌കറിന്റെ മരണം: ഇന്‍ഷുറന്‍സ് പോളിസിയിൽ ദുരൂഹതയെന്ന് ബന്ധുക്കൾ

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ ഇന്‍ഷുറന്‍സ് പോളിസിയിലേക്ക് കൂടി അന്വേഷണം വ്യാപിപ്പിച്ച് സിബിഐ. മരണത്തിന് മാസങ്ങള്‍ക്ക് മുന്‍പെടുത്ത ഇന്‍ഷുറന്‍സ് പോളിസിയില്‍ ദുരൂഹതയെന്ന് ബന്ധുക്കളുടെ ആരോപണമുണ്ടായിരുന്നു. എല്‍ഐസി മാനേജര്‍,...

കോട്ടയം:ശബരിമല തീർഥാടകർ ഇടത്താവളങ്ങളിൽ രാത്രി വിരിവെയ്ക്കുന്നതും യാത്രാമധ്യേ കുളിക്കുന്നതും വിലക്കുന്നതിൽ പ്രായോഗിക പ്രശ്നങ്ങൾ ബാക്കി. കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായിട്ടാണ് ഈ വിലക്ക് ഏർപ്പെടുത്തിയത്. തുലാമാസപൂജയ്ക്ക് പമ്പാസ്നാനം ഒഴിവാക്കിയിരുന്നു.കുളിക്കുന്നതിന് ഷവറുള്ള പ്രത്യേക ഇടം സജ്ജമാക്കുമെന്നാണ് റവന്യൂ ഉദ്യോഗസ്ഥർ പറഞ്ഞത്. എന്നാൽ, ഇതിനുള്ള ക്രമീകരണം ആര് ചെയ്യുമെന്ന് ജില്ലാ ഭരണകൂടങ്ങൾ വ്യക്തമാക്കിയിട്ടില്ല. സർക്കാരിന്റെ വലിയ മുന്നൊരുക്കമുള്ള ഈ പരമ്പരാഗത തീർഥാടനത്തിൽ മുൻകാലങ്ങളിൽ സ്നാനഘട്ടങ്ങളിലെ സജ്ജീകരണം റവന്യൂ അധികാരികളാണ് നടത്തിയിരുന്നത്. ഇക്കുറി സ്നാനഘട്ടങ്ങൾ ഒഴിവാക്കുന്നതിനാൽ ബദൽ എവിടെ എന്ന ചോദ്യമുണ്ട്. ഷവർ, പൊതുഇടവുമായി ഇടകലരാത്ത കുളിപ്പുര എന്നിവ സജ്ജമാക്കാൻ വലിയ ചെലവ് വരും. അത് കുളത്തിനോ പുഴയ്ക്കോ തോടിനോ സമീപമാകരുതെന്നാണ് വെള്ളം ഇടകലരരുതെന്ന നിർദേശത്തിൽനിന്ന് മനസ്സിലാകുന്നത്. പമ്പയിലും എരുമേലിയിലും പന്തളത്തും ദേവസ്വം ബോർഡ് ഷവറുകൾ സജ്ജമാക്കും. പക്ഷേ, മറ്റ് പ്രധാന താവളങ്ങളിൽ എന്താണ് ബദലെന്ന് നിശ്ചയമില്ല.പൊതു ടോയ്ലെറ്റുകളുടെയും കുളിമുറികളുടെയും ഉപയോഗത്തിൽ കോവിഡ് പ്രോട്ടോക്കോൾ പാലിക്കണം. കോവിഡ് പ്രോട്ടോക്കോൾ സംബന്ധിച്ച മാർഗനിർദേശങ്ങൾ മലയാളം, ഇംഗ്ലീഷ്, കന്നട, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ പ്രദർശിപ്പിക്കണമെന്നും നിർദേശിക്കുന്നു.രാത്രി വിരിവെയ്ക്കുന്നതിലെ വിലക്കിലും ഈ പ്രായോഗിക പ്രശ്നമുണ്ട്. ദൂരെനിന്ന് യാത്രചെയ്ത് വരുന്നവർ അല്പസമയം വിശ്രമിക്കുന്നതിനാണ് പരമ്പരാഗത ഭാഷയിൽ വിരിവെയ്ക്കുക എന്ന് പറയുന്നത്. ഇത് പൂർണമായും എങ്ങനെ ഒഴിവാക്കാനാകും എന്നതിൽ സംശയം ബാക്കി. സാമൂഹിക അകലം പാലിക്കുകയും വേണം. ശബരിമല തീർഥാടനം എന്നത് കൂട്ടായ്മയുടെ യാത്രയാണ്. ഒരു ഗുരുസ്വാമിയുടെ നേതൃത്വത്തിലാണ് സംഘം നീങ്ങുന്നത്. അദ്ദേഹമാണ് ആചാര്യൻ.

തമിഴ്നാട്, കർണാടക, ആന്ധ്ര തീർഥാടകർ പൂർണമായും ഗുരുസ്വാമിയുടെ സംഘങ്ങളായാണ് വരുന്നത്. സംഘങ്ങളെ എങ്ങനെ ഒഴിവാക്കുമെന്നും വിരിവെയ്ക്കാതെ എങ്ങനെ വിശ്രമമില്ലാ യാത്ര നടത്താമെന്നതും അവശേഷിക്കുന്ന അവ്യക്തതയാണ്.പരിമിതി ഏറെ, സുരക്ഷയും പ്രധാനംകോവിഡ് സാഹചര്യത്തിൽ നടക്കുന്ന തീർഥാടനമായതിനാൽ സുരക്ഷയ്ക്ക് വലിയ പ്രാധാന്യമുണ്ട്. രാത്രി ഇടത്താവളങ്ങളിൽ തങ്ങാനും വിരിവെയ്ക്കാനും അനുമതി കിട്ടിയിട്ടില്ല. പൊതുശൗചാലയം ഉപയോഗിക്കുന്നതിലും സുരക്ഷാ പ്രശ്നമുണ്ട്. ഇടത്താവളങ്ങൾ വൻതോതിൽ സജ്ജമാക്കേണ്ടിവരില്ല. അത്രയും തീർഥാടകർ വരുന്നുമില്ല. നിലയ്ക്കൽ പ്രാഥമിക സൗകര്യങ്ങൾ സജ്ജമാക്കും.-എൻ.വാസു, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ്. Kottayam: Practical problems remain in banning Sabarimala pilgrims from spreading out at night and bathing during the journey. Kovid is part of the control

Leave a Reply

Latest News

കോവിഡ് ബാധിച്ച യുവതിക്ക് കനിവ് 108 ആംബുലന്‍സില്‍ സുഖപ്രസവം

തിരുവനന്തപുരം: ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ കോവിഡ് ബാധിച്ച യുവതിക്ക് കനിവ് 108 ആംബുലന്‍സിനുള്ളില്‍ സുഖപ്രസവം. മലപ്പുറം തിരൂരങ്ങാടി സ്വദേശിനിയായ 30 വയസുകാരിയാണ് കനിവ് 108...

ഇന്ന് 5848 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു;5820 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 61,393; ഇതുവരെ രോഗമുക്തി നേടിയവര്‍ 5,67,694

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 5848 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം 920, കോഴിക്കോട് 688, എറണാകുളം 655, കോട്ടയം 567,...

ബാലഭാസ്‌കറിന്റെ മരണം: ഇന്‍ഷുറന്‍സ് പോളിസിയിൽ ദുരൂഹതയെന്ന് ബന്ധുക്കൾ

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ ഇന്‍ഷുറന്‍സ് പോളിസിയിലേക്ക് കൂടി അന്വേഷണം വ്യാപിപ്പിച്ച് സിബിഐ. മരണത്തിന് മാസങ്ങള്‍ക്ക് മുന്‍പെടുത്ത ഇന്‍ഷുറന്‍സ് പോളിസിയില്‍ ദുരൂഹതയെന്ന് ബന്ധുക്കളുടെ ആരോപണമുണ്ടായിരുന്നു. എല്‍ഐസി മാനേജര്‍, ബാലഭാസ്‌കറിനെ ചികിത്സിച്ച സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാര്‍...

ശിശുക്ഷേമ സമിതി കണ്ണൂർ ജില്ലാ ചെയർമാനെതിരെ പോക്സോ കേസ്

ശിശുക്ഷേമ സമിതി കണ്ണൂർ ജില്ലാ ചെയർമാൻ ഇ.ഡി ജോസഫിനെതിരെ പോക്സോ കേസ്. കൗൺസിലിങ്ങിനെത്തിയ പെൺകുട്ടിയോട് അപമര്യാദയായി പെരുമാറി എന്നാണ് പരാതി. തലശ്ശേരി പോലീസ് ആണ് ജോസഫിനെതിരെ കേസ് എടുത്തത്. ഇക്കഴിഞ്ഞ ഒക്ടോബർ 21നാണ് പരാതിക്കിടയായ...

ഇന്ത്യയുടെ താക്കീത് തള്ളി: കർഷക സമരത്തിനുള്ള പിന്തുണ ആവർത്തിച്ച് കാനഡ

വിവാദ കർഷക നിയമത്തിനെതിരെ രാജ്യത്ത് തുടരുന്ന കർഷക സമരത്തിനുള്ള പിന്തുണ ആവർത്തിച്ച് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. ആഭ്യന്തര പ്രശ്നത്തിൽ ഇടപെട്ടുവെന്ന ഇന്ത്യയുടെ പ്രതിഷേധം നിലനിൽക്കെയാണ് നിലപാടിൽ മാറ്റമില്ലെന്ന് കാനഡ ആവർത്തിച്ചത്. ക​ർ​ഷ​ക സ​മ​ര​ത്തെ...

More News