Tuesday, November 30, 2021

കോട്ടയം ജില്ലാ പോലീസ്‌ മേധാവിയുടെ ഔദ്യോഗിക വാഹനത്തില്‍ കൈകൊണ്ടടിച്ച്‌ ശബ്‌ദമുണ്ടാക്കി; പോലീസ് പിന്നാലെ കൂടി; ഓടിപ്പോയ യുവാവ് പാടത്തു മരിച്ച നിലയില്‍

Must Read

കുമരകം: കോട്ടയം ജില്ലാ പോലീസ്‌ മേധാവിയുടെ ഔദ്യോഗിക വാഹനത്തില്‍ കൈകൊണ്ടടിച്ച്‌ ശബ്‌ദമുണ്ടാക്കിയ ശേഷം ഓടിപ്പോയ യുവാവിനെ പാടത്തു മരിച്ച നിലയില്‍ കണ്ടെത്തി. വെച്ചൂര്‍ വാടപ്പുറത്തുചിറ ആന്റപ്പന്റെ മകന്‍ ജിജോ ആന്റണി (27)യാണു മരിച്ചത്‌.
ജില്ലാ പോലീസ്‌ മേധാവിയുടെ ഇന്നോവ കാര്‍ ഞായറാഴ്‌ച രാത്രി എട്ടരയോടെ കുമരകം ബാങ്ക്‌ പടിക്കടുത്ത്‌ എ.ടി.എമ്മിനു സമീപം നിര്‍ത്തിയിട്ടിരുന്നപ്പോഴായിരുന്നു സംഭവം. വെച്ചൂര്‍ ഭാഗത്തുനിന്നു ബൈക്കിലെത്തിയ ജിജോയും സുഹൃത്തും കാറില്‍ അടിച്ചു ശബ്‌ദമുണ്ടാക്കി. പോലീസ്‌ ഉദ്യോഗസ്‌ഥന്‍ കാറില്‍നിന്നു ചാടിയിറങ്ങിയതോടെ ജിജോ സമീപത്തുള്ള ലക്ഷ്‌മി റിസോര്‍ട്ടിലേക്കു കടന്നു. സുഹൃത്ത്‌ ബൈക്കില്‍ രക്ഷപ്പെട്ടു.
പോലീസുകാര്‍ റിസോര്‍ട്ടിലേക്കു തിരക്കിച്ചെന്നപ്പോള്‍ അവിടെയിരുന്നു മദ്യപിക്കുകയായിരുന്ന യുവാവ്‌ ഇരുളിലേക്ക്‌ ഓടിമറഞ്ഞു. പോലീസും ഹോട്ടല്‍ ജീവനക്കാരും ചേര്‍ന്നു തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പോലീസുകാര്‍ മടങ്ങിയതിനു ശേഷവും ഹോട്ടല്‍ ജീവനക്കാര്‍ തെരച്ചില്‍ തുടര്‍ന്നു. അര്‍ധരാത്രിയോടെ ഹോട്ടലിന്റെ മതിലിനു പുറത്തുള്ള പാടത്തെ ചാലില്‍ കമിഴ്‌ന്നു കിടക്കുന്ന നിലയില്‍ കണ്ടെത്തി. കുമരകം സി.ഐ: ടി. മനോജിന്റെ നേതൃത്വത്തില്‍ പോലീസ്‌ എത്തി മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും ജീവന്‍ നഷ്‌ടമായിരുന്നു. ജെയ്‌നമ്മയാണു ജിജോയുടെ മാതാവ്‌. സഹോദരന്‍: ജോജി.

Leave a Reply

Latest News

പ്രളയത്തിൽ തകർന്നതിനാൽ ഭാരവാഹനങ്ങളുടെ പ്രവേശനം വിലക്കിയിരുന്ന പാലത്തിലൂടെ പോലീസ് ബസ് ഓടിച്ചു

കാഞ്ഞിരപ്പള്ളി: പ്രളയത്തിൽ തകർന്നതിനാൽ ഭാരവാഹനങ്ങളുടെ പ്രവേശനം വിലക്കിയിരുന്ന പാലത്തിലൂടെ പോലീസ് ബസ് ഓടിച്ചു. കാഞ്ഞിരപ്പള്ളി 26-ാം മൈലിലെ അപകടാവസ്ഥയിലുള്ള പാലത്തിലൂടെയാണ് പോലീസ് വാഹനം ഓടിച്ചത്. അയ്യപ്പഭക്തരും...

More News