കോട്ടയത്ത് പത്താം ക്ലാസ് വിദ്യാർത്ഥിനി ഫ്ലാറ്റിന്റെ മുകളിൽ നിന്നു വീണു മരിച്ചു; 12 ആം നിലയിൽ നിന്നും വീണത് അമേരിക്കയിൽ ജോലി ചെയ്യുന്ന പ്രവാസിയുടെ മകൾ

0

കോട്ടയം: പത്താം ക്ലാസ് വിദ്യാർത്ഥിനി ഫ്ലാറ്റിന്റെ മുകളിൽ നിന്ന് വീണു മരിച്ചു. യുഎസിലെ ഐടി മേഖലയിൽ ജോലി ചെയ്യുന്ന തിരുവനന്തപുരം സ്വദേശി ജോൺ ടെന്നി കുര്യന്റെ മകൾ റെയ (15) ആണ് മരിച്ചത്. ഫ്ലാറ്റിന്റെ 12–ാം നിലയിൽ നിന്നുമാണ് പെൺകുട്ടി താഴെ വീണത്.

ശബ്ദം കേട്ട് എത്തിയ ഫ്ലാറ്റിലെ സുരക്ഷാ ജീവനക്കാരൻ ആണ് പെൺകുട്ടി വീണ് കിടക്കുന്നത് കണ്ടത്. ഉടൻ ഫ്ലാറ്റ് അധികൃതരെയും പൊലീസിനെയും വിവരം അറിയിച്ചു. കൺട്രോൾ റൂം പൊലീസ് എത്തി റെയയെ ജനറൽ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു. മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിൽ.

LEAVE A REPLY

Please enter your comment!
Please enter your name here