Sunday, October 17, 2021

പീഡനക്കേസുകളിൽ ഇരകളുമായെത്തുന്ന വനിതാ പോലീസുകാരെ കൊട്ടാരക്കര താലൂക്കാശുപത്രിയിൽ ഡോക്ടർമാർ വലയ്ക്കുന്നതായി പരാതി

Must Read

പീഡനക്കേസുകളിൽ ഇരകളുമായെത്തുന്ന വനിതാ പോലീസുകാരെ കൊട്ടാരക്കര താലൂക്കാശുപത്രിയിൽ ഡോക്ടർമാർ വലയ്ക്കുന്നതായി പരാതി.

പരിശോധിച്ചു റിപ്പോർട്ട്‌ നൽകാൻ ഗൈനക്കോളജിസ്റ്റുകൾ മടിക്കുന്നതായും കാലതാമസം വരുത്തുന്നതായുമുള്ള പരാതിയെത്തുടർന്ന് വനിതാ പോലീസുകാർ ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു.

സ്പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി.യുടെ അന്വേഷണത്തിൽ പരാതിയിൽ വസ്തുതയുണ്ടെന്നു തെളിഞ്ഞു.

പരിഹാരമാവശ്യപ്പെട്ട് അന്വേഷണ റിപ്പോർട്ട് ഉൾപ്പെടെ റൂറൽ ജില്ലാ പോലീസ് മേധാവി ജില്ലാ മെഡിക്കൽ ഓഫീസർക്ക് കത്തുനൽകി. കത്ത്‌ പരിഗണിച്ച ഡി.എം.ഒ. അടിയന്തര നടപടിയെടുക്കാൻ താലൂക്കാശുപത്രി സൂപ്രണ്ടിന് നിർദേശം നൽകി. പരാതിയിൽ സ്വീകരിച്ച നടപടികൾ ഡി.എം.ഒ.യെ അറിയിക്കാനും നിർദേശമുണ്ട്.

കൊട്ടാരക്കരയിൽ മാത്രമല്ല കരുനാഗപ്പള്ളി താലൂക്കാശുപത്രിയിലും സമാന പരാതിയുണ്ട്. പോക്സോ, പീഡന കേസുകളിലെ ഇരകളുടെ പ്രാഥമിക പരിശോധനാഫലം കേസ് നടത്തിപ്പിൽ നിർണായകമാണ്.

ഇത്തരം കേസുകളിൽ ഗൈനക്കോളജി വിഭാഗത്തിലുള്ള ഡോക്ടർമാരാണ് പരിശോധിച്ച്‌ റിപ്പോർട്ട് നൽകേണ്ടത്. എന്നാൽ പലപ്പോഴും മറ്റു ഡോക്ടർമാരാകും പരിശോധനയ്ക്കെത്തുക. ഇവർ പരിശോധിച്ചാലും സർട്ടിഫിക്കറ്റ് നൽകേണ്ടത് ഗൈനക്കോളജിസ്റ്റാണ്.

വനിതാ പോലീസുകാരെ മണിക്കൂറുകളോളം നിർത്തി വിഷമിപ്പിക്കുയാണ്.

ചില കേസുകളിൽ മെഡിക്കൽ സർട്ടിഫിക്കറ്റുകൾ അന്നുതന്നെ കോടതിയിൽ ഹാജരാക്കേണ്ടതും കേസുകളിൽ ഉൾപ്പെട്ടവരുടെ മൊഴി രേഖപ്പെടുത്തേണ്ടതുമാണ്. പ്രശ്നത്തിൽ അടിയന്തര നടപടിയെടുക്കണമെന്നു കാട്ടി ജില്ലാ മെഡിക്കൽ ഓഫീസർ കൊട്ടാരക്കര താലൂക്കാശുപത്രി സൂപ്രണ്ടിന് കത്തുനൽകി.

റിപ്പോർട്ട് നൽകേണ്ടത്

:പോക്സോ നിയമപ്രകാരമുള്ള കേസുകളിൽ ആധികാരികമായ റിപ്പോർട്ട് നൽകാൻ അധികാരമുള്ളത് ഗൈനക്കോളജിസ്റ്റുകൾക്കാണെന്ന് വിവരാവകാശരേഖ വ്യക്തമാക്കുന്നു. ഗൈനക്കോളജിസ്റ്റുകളുടെ അഭാവത്തിൽ പരിശീലനം ലഭിച്ച ലേഡി മെഡിക്കൽ ഓഫീസർമാർക്കും നൽകാം. സർട്ടിഫിക്കറ്റ് നൽകേണ്ട ചുമതലയിൽനിന്ന്‌ ഗൈനക്കോളജിസ്റ്റുകളെ ഒഴിവാക്കിയിട്ടില്ലെന്നും രേഖ വ്യക്തമാക്കുന്നു.

എന്നാൽ കൊട്ടാരക്കര, കരുനാഗപ്പള്ളി താലൂക്കാശുപത്രികളിൽ ഗൈനക്കോളജിസ്റ്റുകൾ ഉത്തരവാദിത്വത്തിൽനിന്ന്‌ ഒഴിയുകയാണെന്ന് മറ്റു വനിതാ ഡോക്ടർമാരും പരാതിപ്പെടുന്നു. മുൻപ്‌ ഗൈനക്കോളജിസ്റ്റുകളാണ് പരിശോധന നടത്തിയിരുന്നത്. 2019 മുതലാണ് കൊട്ടാരക്കരയിൽ ഇതിനു മാറ്റമുണ്ടായത്. അടുത്തകാലത്തായി കരുനാഗപ്പള്ളി താലൂക്കാശുപത്രിയിലും മറ്റ്‌ വനിതാ ഡോക്ടർമാരെ ചുമതലപ്പെടുത്തിത്തുടങ്ങി. തങ്ങൾ ആവശ്യപ്പെട്ടാൽപ്പോലും ഗൈനക്കോളജിസ്റ്റ് എത്താറില്ലെന്ന്‌ ഡോക്ടർമാർ പരാതിപ്പെടുന്നു.

Leave a Reply

Latest News

കടലിലെ പാറയില്‍ ധ്യാനമിരിക്കാന്‍ പോയ യുവാവ് കടല്‍ക്ഷോഭത്തെ തുടര്‍ന്ന് കുടുങ്ങി

കണ്ണൂര്‍: കടലിലെ പാറയില്‍ ധ്യാനമിരിക്കാന്‍ പോയ യുവാവ് കടല്‍ക്ഷോഭത്തെ തുടര്‍ന്ന് കുടുങ്ങി. എടയ്ക്കാട് കിഴുന്ന സ്വദേശി രാജേഷാണ് കടലിലെ പാറയില്‍ കുടുങ്ങിയത്. തോട്ടട കടപ്പുറത്ത് ഇന്നലെ...

More News