Wednesday, November 25, 2020

കോതമംഗലം ചെറിയപള്ളി വിഷയത്തിൽ നടക്കുന്ന സമാധാന ശ്രമങ്ങളിൽ പ്രതീക്ഷയുണ്ടെന്നും കോടതിയലക്ഷ്യ ഹരജിയിലെ നടപടികൾ മൂന്നുമാസം മാറ്റിവെക്കണമെന്നും സർക്കാർ ഹൈകോടതിയിൽ

Must Read

നടിയെ ആക്രമിച്ച സംഭവത്തിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസിലെ പ്രതി പ്രദീപ് കുമാറിനെ നാല് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

കാസർകോട്: നടിയെ ആക്രമിച്ച സംഭവത്തിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസിലെ പ്രതി പ്രദീപ് കുമാറിനെ നാല് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. പ്രതിയെ 48...

കോതമംഗലം പളളിത്തർക്കം; മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ നടന്ന യോഗത്തിൽ എന്തെങ്കിലും സമവായ ചർച്ച ഉണ്ടായോ എന്ന് സർക്കാരിനോട് കോടതി

കൊച്ചി: കോതമംഗലം പളളിത്തർക്കം സംബന്ധിച്ച് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ നടന്ന യോഗത്തിൽ എന്തെങ്കിലും സമവായ ചർച്ച ഉണ്ടായോ എന്ന് സർക്കാരിനോട് കോടതി ചോദിച്ചു. സമാധാനപരമായി...

സംസ്ഥാനത്തെ സ്‌കൂളുകളിലെ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ അധ്യാപകര്‍ അടുത്ത പതിനേഴു മുതല്‍ സ്‌കൂളില്‍ എത്തണമെന്ന് വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളിലെ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ അധ്യാപകര്‍ അടുത്ത പതിനേഴു മുതല്‍ സ്‌കൂളില്‍ എത്തണമെന്ന് വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശം. ഒന്നിടവിട്ട ദിവസങ്ങളില്‍...

കൊച്ചി: കോതമംഗലം ചെറിയപള്ളി വിഷയത്തിൽ നടക്കുന്ന സമാധാന ശ്രമങ്ങളിൽ പ്രതീക്ഷയുണ്ടെന്നും കോടതിയലക്ഷ്യ ഹരജിയിലെ നടപടികൾ മൂന്നുമാസം മാറ്റിവെക്കണമെന്നും സർക്കാർ ഹൈകോടതിയിൽ. ചർച്ച പൂർത്തിയാകുന്നതുവരെ നിലവിലെ സ്ഥിതി തുടരാൻ ഇരുവിഭാഗവും സമ്മതിച്ചിട്ടുണ്ടെന്ന് കാട്ടിയാണ് ആഭ്യന്തര അഡീഷനൽ ചീഫ് സെക്രട്ടറി ടി. കെ. ജോസ് സത്യവാങ്മൂലത്തിൽ ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. പള്ളി ഏറ്റെടുത്ത് ഓർത്തഡോക്സ് വിഭാഗത്തിന് കൈമാറണമെന്ന വിധി നടപ്പാക്കിയില്ലെന്ന് ആരോപിച്ച് ഓർത്തഡോക്സ് വിഭാഗം വികാരി തോമസ് പോൾ റമ്പാൻ നൽകിയ കോടതിയലക്ഷ്യ ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.

നി​ല​വി​ലെ സ​മാ​ധാ​ന​ശ്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കാ​ൻ സാ​വ​കാ​ശം വേ​ണ​മെ​ന്നാ​ണ്​ സ​ർ​ക്കാ​റി​െൻറ ആ​വ​ശ്യം. ഓ​ർ​ത്ത​ഡോ​ക്സ്, യാ​ക്കോ​ബാ​യ വി​ഭാ​ഗം മേ​ധാ​വി​ക​ളു​മാ​യി സെ​പ്​​റ്റം​ബ​ർ, ഒ​ക്​​ടോ​ബ​ർ, ന​വം​ബ​ർ മാ​സ​ങ്ങ​ളി​ലാ​യി മൂ​ന്ന്​ ച​ർ​ച്ച​ക​ൾ ന​ട​ത്തി​യ​താ​യി സ​ത്യ​വാ​ങ്​​മൂ​ല​ത്തി​ൽ പ​റ​യു​ന്നു. തീ​രു​മാ​ന​മാ​കും​വ​രെ പ്ര​ശ്ന​മു​ണ്ടാ​ക്കി​ല്ലെ​ന്നും അ​വ​കാ​ശ​വാ​ദ​മു​ണ്ടാ​കി​ല്ലെ​ന്നും ധാ​ര​ണ​യു​ണ്ട്. ഇ​തി​നി​ടെ, കോ​ട​തി​യു​ടെ ക​ർ​ശ​ന ഉ​ത്ത​ര​വു​ക​ളു​ണ്ടാ​കു​ന്ന​ത്​ സ​മാ​ധാ​ന​ശ്ര​മ​ങ്ങ​ളെ ബാ​ധി​ക്കും. ​ത​ർ​ക്കം രൂ​ക്ഷ​മാ​കു​ന്ന​ത് മ​ല​ങ്ക​ര​സ​ഭ​യി​ലെ കു​ടും​ബ ബ​ന്ധ​ങ്ങ​ളെ​യും സം​സ്ഥാ​ന​ത്തെ സ​മാ​ധാ​നാ​ന്ത​രീ​ക്ഷ​ത്തെ​യും ബാ​ധി​ക്കും. ച​ർ​ച്ച​ക​ളു​ടെ മി​നി​റ്റ്​​സ്​ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ അ​ഡീ. ചീ​ഫ്​ സെ​ക്ര​ട്ട​റി മൂ​ന്നു​മാ​സ​ത്തി​ന​കം സ​മാ​ധാ​ന​പ​ര​മാ​യ തീ​ർ​പ്പു​ണ്ടാ​കു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്നും വ്യ​ക്ത​മാ​ക്കു​ന്നു.

സ​മാ​ധാ​ന​പ​ര​മാ​യി ത​ർ​ക്കം പ​രി​ഹ​രി​ക്കാ​ൻ ശ്ര​മ​ങ്ങ​ൾ ന​ട​ക്കു​ന്ന​താ​യി ചൂ​ണ്ടി​ക്കാ​ട്ടി ജി​ല്ല ക​ല​ക്​​ട​ർ എ​സ്. സു​ഹാ​സും സ​ത്യ​വാ​ങ്​​മൂ​ലം സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ട്. കോ​ത​മം​ഗ​ല​ത്ത് ബ​ല​പ്ര​യോ​ഗ​ത്തി​ലൂ​ടെ വി​ധി ന​ട​പ്പാ​ക്കാ​ൻ ശ്ര​മി​ച്ചാ​ൽ ജീ​വ​നും വ​സ്തു​വ​ക​ക​ൾ​ക്കും നാ​ശ​മു​ണ്ടാ​കു​മെ​ന്ന് ഇ​ൻ​റ​ലി​ജ​ൻ​സ്​ റി​പ്പോ​ർ​ട്ട്​ ല​ഭി​ച്ച​തോ​ടെ​യാ​ണ് സ​മാ​ധാ​ന​ശ്ര​മം തു​ട​ങ്ങി​യ​തെ​ന്നാ​ണ്​ ക​ല​ക്​​ട​റു​ടെ വി​ശ​ദീ​ക​ര​ണം.

കോടതിയോടുള്ള ബഹുമാനക്കുറവുകൊണ്ടല്ല സർക്കാർ നിയന്ത്രണത്തിലല്ലാത്ത കാരണങ്ങളാലാണ് വിധി നടപ്പാക്കൽ വൈകുന്നതെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു.

English summary

Kothamangalam: The government has asked the high court to postpone the proceedings of the petition for three months.

Leave a Reply

Latest News

നടിയെ ആക്രമിച്ച സംഭവത്തിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസിലെ പ്രതി പ്രദീപ് കുമാറിനെ നാല് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

കാസർകോട്: നടിയെ ആക്രമിച്ച സംഭവത്തിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസിലെ പ്രതി പ്രദീപ് കുമാറിനെ നാല് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. പ്രതിയെ 48...

കോതമംഗലം പളളിത്തർക്കം; മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ നടന്ന യോഗത്തിൽ എന്തെങ്കിലും സമവായ ചർച്ച ഉണ്ടായോ എന്ന് സർക്കാരിനോട് കോടതി

കൊച്ചി: കോതമംഗലം പളളിത്തർക്കം സംബന്ധിച്ച് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ നടന്ന യോഗത്തിൽ എന്തെങ്കിലും സമവായ ചർച്ച ഉണ്ടായോ എന്ന് സർക്കാരിനോട് കോടതി ചോദിച്ചു. സമാധാനപരമായി തർക്കം പരിഹരിക്കാനാണ് ശ്രമിക്കുന്നതെന്നും അതിന് ഇനിയും...

സംസ്ഥാനത്തെ സ്‌കൂളുകളിലെ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ അധ്യാപകര്‍ അടുത്ത പതിനേഴു മുതല്‍ സ്‌കൂളില്‍ എത്തണമെന്ന് വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളിലെ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ അധ്യാപകര്‍ അടുത്ത പതിനേഴു മുതല്‍ സ്‌കൂളില്‍ എത്തണമെന്ന് വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശം. ഒന്നിടവിട്ട ദിവസങ്ങളില്‍ പകുതി പേര്‍ എന്ന വിധത്തില്‍ അധ്യാപകര്‍...

പഞ്ചാബില്‍ രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തി; രാത്രി 10 മണി മുതല്‍ പുലര്‍ച്ചെ അഞ്ചു മണി വരെയാണ് കര്‍ഫ്യൂ

ചണ്ഡീഗഡ് : പഞ്ചാബില്‍ രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തി. മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങാണ് കര്‍ഫ്യൂ ഏര്‍പ്പെടുത്താനുള്ള തീരുമാനം അറിയിച്ചത്. സംസ്ഥാനത്ത് വീണ്ടും കോവിഡ് വ്യാപനം രൂക്ഷമാകുന്നത് കണക്കിലെടുത്താണ് തീരുമാനം.

തമിഴ്‌നാട്, പുതുച്ചേരി തീരങ്ങളിലേക്ക് അടുക്കുന്ന നിവാര്‍ ചുഴലിക്കാറ്റിന്റെ വേഗം കൂടുന്നു; ശക്തമായ മഴ; ജാഗ്രത കണക്കിലെടുത്ത് നാളെ 13 ജില്ലകളില്‍ പൊതു അവധി

ചെന്നൈ: തമിഴ്‌നാട്, പുതുച്ചേരി തീരങ്ങളിലേക്ക് അടുക്കുന്ന നിവാര്‍ ചുഴലിക്കാറ്റിന്റെ വേഗം കൂടുന്നു. തീരത്ത് മണിക്കൂറില്‍ 130 മുതല്‍ 155 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...

More News