Friday, July 30, 2021

പ്രാദേശിക പത്ര പ്രവർത്തകരുടെ ആവശ്യങ്ങൾ അടങ്ങിയ അസോസിയേഷന്റെ നിവേദനം കോതമംഗലം എം.എൽ.എ ആൻ്റണി ജോണിന് കൈമാറി

Must Read

പോത്താനിക്കാട്: പ്രാദേശിക പത്രപ്രവർത്തകരെ ക്ഷേമനിധിയിൽ ഉൾപ്പെടുത്തുക, ജില്ലാതല അക്രഡിറ്റേഷൻ ലഭ്യമാക്കുക, പ്രാദേശിക പത്ര പ്രവർത്തകരുടെ കണക്കെടുപ്പ് പൂർത്തിയാക്കുക, ആരോഗ്യ സുരക്ഷാ പദ്ധതിയും, 25 ലക്ഷം രൂപയുടെ ഇൻഷുറൻസും ഏർപ്പെടുത്തുക, ഇവരുടെ പ്രശ്നങ്ങൾ പഠിയ്ക്കാൻ കമ്മിഷനെ നിയമിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച അസോസിയേഷൻ എറണാകുളം ജില്ലാ കമ്മിറ്റിയുടെ നിവേദനം കോതമംഗലം എം.എൽ.എ ആൻ്റണി ജോണിന് പോത്താനിക്കാട് പ്രസ് ക്ലബ്ബ് ഭാരവാഹികൾ കൈമാറി.

പ്രസ് ക്ലബ്ബ് പ്രസിഡൻ്റും അസോസിയേഷൻ ജില്ലാ ജോ. സെക്രട്ടറിയുമായ അനിൽ അബ്രഹാം, പ്രസ് ക്ലബ്ബ് സെക്രട്ടറിയും അസോസിയേഷൻ ജില്ലാ ട്രഷററുമായ പോൾ സി ജേക്കബ്, അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗമായ എൽദോസ് കണ്ണാപറമ്പൻ, കെ.എ യൂസഫ് എന്നിവർ ചേർന്നാണ് അസോസിയേഷൻ നിവേദനം എം.എൽ.എ യ്ക്ക് കൈമാറിയത്. അസോസിയേഷൻ ഉന്നയിച്ച പ്രാദേശിക മാധ്യമ പ്രവർത്തകരുടെ പ്രശ്നങ്ങൾ എല്ലാം നിയമ സഭയിൽ ഉന്നയിക്കുമെന്ന് ആൻ്റണി ജോൺ എം.എൽ.എ അസോസിയേഷന് ഉറപ്പ് നൽകി.

പ്രാദേശിക പത്ര പ്രവർത്തകരുടെ ആവശ്യങ്ങൾ അടങ്ങിയ അസോസിയേഷന്റെ നിവേദനം മുവാറ്റുപുഴ എം.എൽ.എ ഡോ.മാത്യു കുഴൽനാടന് കൈമാറി

പോത്താനിക്കാട്

പോത്താനിക്കാട്: പ്രാദേശിക പത്രപ്രവർത്തകർക്ക് ക്ഷേമനിധി ഏർപ്പെടുത്തുക, ജില്ലാതല അക്രഡിറ്റേഷൻ ലഭ്യമാക്കുക, പ്രാദേശിക പത്ര പ്രവർത്തകരുടെ കണക്കെടുപ്പ് പൂർത്തിയാക്കുക, ആരോഗ്യ സുരക്ഷാ പദ്ധതിയും, 25 ലക്ഷം രൂപയുടെ ഇൻഷുറൻസും ഏർപ്പെടുത്തുക, ഇവരുടെ പ്രശ്നങ്ങൾ പഠിയ്ക്കാൻ കമ്മിഷനെ നിയമിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നിവേദനം മുവാറ്റുപുഴ എം എൽ എ ഡോ. മാത്യു കുഴൽനാടന് പോത്താനിക്കാട് പ്രസ് ക്ലബ്ബ് കൈമാറി, പ്രസ് ക്ലബ്ബ് പ്രസിഡൻ്റും അസോസിയേഷൻ ജില്ലാ ജോ. സെക്രട്ടറിയുമായ അനിൽ അബ്രഹാം, പ്രസ് ക്ലബ്ബ് സെക്രട്ടറിയും അസോസിയേഷൻ ജില്ലാ ട്രഷററുമായ പോൾ സി ജേക്കബ്, അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗമായ എൽദോസ് കണ്ണാപറമ്പൻ എന്നിവർ ചേർന്നാണ് അസോസിയേഷൻ നിവേദനം കൈമാറിയത്

അസോസിയേഷൻ ഉന്നയിച്ച പ്രാദേശിക മാധ്യമ പ്രവർത്തകരുടെ പ്രശ്നങ്ങൾ എല്ലാം നിയമ സഭയിൽ അവതരിപ്പിക്കുമെന്ന് എം.എൽ.എ അസോസിയേഷന് ഉറപ്പ് നൽകി.

പ്രാദേശിക പത്ര പ്രവർത്തകരുടെ ആവശ്യങ്ങൾ അടങ്ങിയ അസോസിയേഷന്റെ നിവേദനം മുവാറ്റുപുഴ എം.എൽ.എ ഡോ.മാത്യു കുഴൽനാടന് കൈമാറി

മാത്യു കുഴൽനാടൻ എം.എൽ.എക്ക് കേരള പത്രപ്രവർത്തക അസോസിയേഷൻ മൂവാറ്റുപുഴ താലൂക്ക് കമ്മിറ്റി പ്രാദേശിക പത്രപ്രവർത്തകരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് നിവേദനം നൽകി….

മൂവാറ്റുപുഴ : പ്രാദേശിക പത്രപ്രവർത്തകരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട്
മൂവാറ്റുപുഴ എംഎൽഎ ഡോ:മാത്യു കുഴൽനാടന് കേരള പത്രപ്രവർത്തക അസോസിയേഷൻ മൂവാറ്റുപുഴ താലൂക്ക് കമ്മിറ്റി നിവേദനം നൽകി.

പ്രാദേശിക പത്രപ്രവർത്തകർക്ക് ക്ഷേമനിധിയില്‍ ഉള്‍പ്പെടുത്തുക, ജില്ലാതല അക്രഡിറ്റേഷന്‍ ലഭ്യമാക്കുക, പ്രാദേശിക പത്ര പ്രവര്‍ത്തകരുടെ കണക്കെടുപ്പ് പൂര്‍ത്തിയാക്കുക, ആരോഗ്യ സുരക്ഷാ പദ്ധതിയും, 25 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സും ഏര്‍പ്പെടുത്തുക, പ്രശ്‌നങ്ങള്‍ പഠിക്കാന്‍ കമീഷനെ നിയമിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു നിവേദനം.അസോസിയേഷൻ മൂവാറ്റുപുഴ താലൂക്ക് യൂണിയൻ പ്രസിഡന്റ് നെൽസൺ പനയ്ക്കൻ,കമ്മിറ്റിഅംഗങ്ങളായ അനിൽ കാക്കൂർ,ജോൺ കുര്യാക്കോസ്,പ്രേംജി,ജോർജ് കുട്ടി സ്റ്റാർലിറ്റ് എന്നിവർ പങ്കെടുത്തു.

Leave a Reply

Latest News

അമ്പലപ്പാറയില്‍ ചിക്കന്‍ മാലിന്യ നിര്‍മ്മാര്‍ജന ഫാക്ടറിയില്‍ വന്‍ തീപിടിത്തം

പാലക്കാട്: അമ്പലപ്പാറയില്‍ ചിക്കന്‍ മാലിന്യ നിര്‍മ്മാര്‍ജന ഫാക്ടറിയില്‍ വന്‍ തീപിടിത്തം. തീ അണയ്ക്കുന്നതിനിടയില്‍ ഫാക്ടറിയിലെ ഓയില്‍ ടാങ്ക് പൊട്ടിത്തെറിച്ച് മണ്ണാര്‍ക്കാട് ഫയര്‍ ഫോഴ്‌സ് അംഗങ്ങള്‍ക്കും നാട്ടുകാര്‍ക്കും...

More News