Tuesday, June 22, 2021

അന്തരിച്ച പാപ്പാൻ ദാമോദരൻ നായർക്ക് ആകാശത്തേയ്ക്കു തുമ്പിക്കൈ ചുഴറ്റി അന്ത്യാഞ്ജലി നൽകുന്ന കൊമ്പൻ പല്ലാട്ടു ബ്രഹ്മദത്തൻ….കണ്ണീർ കാഴ്ച വൈറൽ

Must Read

കോട്ടയം∙ അന്തരിച്ച പാപ്പാൻ ദാമോദരൻ നായർക്ക് ആകാശത്തേയ്ക്കു തുമ്പിക്കൈ ചുഴറ്റി അന്ത്യാഞ്ജലി നൽകുന്ന കൊമ്പൻ പല്ലാട്ടു ബ്രഹ്മദത്തൻ….

ഇതു കണ്ടവർക്കും അലമുറയിട്ടു കരയാനല്ലാതെ മറ്റൊന്നിനും സാധിക്കുമായിരുന്നില്ല. കാൽനൂറ്റാണ്ടായി ഒപ്പമുണ്ടായിരുന്ന വഴികാട്ടി, പാപ്പാൻ ഓമനച്ചേട്ടൻ എന്ന് എല്ലാവരും വിളിക്കുന്ന ദാമോദരൻ നായർ(74)ന്റെ മൃതദേഹം അവസാനമായി കണ്ടു വിടപറയാനെത്തിയതാണ് ബ്രഹ്മദത്തൻ.

രണ്ടു പ്രാവശ്യം ആകാശത്തേയ്ക്കു തുമ്പിക്കൈ ചുഴറ്റി അന്ത്യാഞ്ജലി നൽകി കൊമ്പൻ പല്ലാട്ടു ബ്രഹ്മദത്തൻ പിന്നോട്ടു മാറിനിന്നു. കാഴ്ച നേരിട്ടു കണ്ടവരിൽ ആരോ പകർത്തിയ വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ വൈറലായതോടെ ആ കാഴ്ച കൂടുതൽ പേരുടെ കണ്ണു നനയിക്കുകയാണ്.

അന്തരിച്ച പാപ്പാൻ ദാമോദരൻ നായർക്ക് ആകാശത്തേയ്ക്കു തുമ്പിക്കൈ ചുഴറ്റി അന്ത്യാഞ്ജലി നൽകുന്ന കൊമ്പൻ പല്ലാട്ടു ബ്രഹ്മദത്തൻ….കണ്ണീർ കാഴ്ച വൈറൽ 1

ബ്രഹ്മദത്തനെ വാങ്ങുമ്പോൾ ഒപ്പം വന്നതാണ് എല്ലാവർക്കും പ്രിയപ്പെട്ട ഓമനച്ചേട്ടനും. 25 വർഷമായി അവനൊപ്പമുണ്ട്. മറ്റു പാപ്പാൻമാരെ പോലെ ആയിരുന്നില്ല അദ്ദേഹം. ആനയെ ഒരിക്കൽ പോലും ഉപദ്രവിക്കുമായിരുന്നില്ലെന്നു മാത്രമല്ല, മകനെ പോലെ കൂടെ നിർത്തുന്നതായിരുന്നു അദ്ദേഹത്തിന്റെ വൈഭവം. ആന മോശക്കാരനാകുന്നത് പാപ്പാന്റെ സ്വഭാവം കൂടി കൊണ്ടാണെന്ന വാദമാണ് രാജേഷിന്.

15–ാം വയസിൽ പാപ്പാൻ ജോലിക്കിറങ്ങിയ ഓമനച്ചേട്ടന്റെ കൈവിരുതിലാണ് പല്ലാട്ടു ബ്രഹ്മദത്തൻ ആർക്കും വഴങ്ങുന്ന ശാന്തസ്വഭാവക്കാരനായ ആനയായി മാറിയതെന്ന്, ഉടമ പാലാ സ്വദേശി പല്ലാട്ട് രാജേഷ് പറഞ്ഞു.

രണ്ടാഴ്ച മുൻപ് ഒരു കാറ്റിൽ ആനയെ കെട്ടിയിരുന്ന തറി കാറ്റിൽ മറിഞ്ഞു. ബലമുള്ള ഇരുമ്പുകൊണ്ടു തീർത്ത തറി മറിഞ്ഞതു തന്നെ അപശകുനമായി അവർക്കു തോന്നിയിരുന്നു. മൂന്നു ദിവസം മുൻപു ഓമനച്ചേട്ടന് ചെറിയ ചുമ ശ്രദ്ധയിൽപെട്ടപ്പോൾ കോവിഡ് ആണോ എന്നു പരിശോധിക്കാൻ രാജേഷ് ആവശ്യപ്പെട്ടു. തറി മറിഞ്ഞ ദിവസമാണ്, ആശുപത്രിയിൽ പോയി, പരിശോധനയിൽ കോവിഡ് ഇല്ലെന്നു ബോധ്യമാകുന്നത്. വേറെ ആശുപത്രിയിൽ കാണിക്കാനും നിർദേശിച്ചു.

ദാമോദരൻ നായർ
തുടർന്നു നടത്തിയ പരിശോധനയിലാണ് ശ്വാസകോശത്തിൽ കാൻസറാണെന്നു കണ്ടെത്തുന്നത്. പിന്നെ ബ്രഹ്മദത്തനെ കാണാൻ ഓമനച്ചേട്ടൻ വന്നില്ല. ഏതാനും കീമോ തെറാപ്പികളും ചെയ്തെങ്കിലും മരണം അദ്ദേഹത്തെ തേടിയെത്തി. പിന്നീട് തന്റെ പ്രിയപ്പെട്ട പാപ്പാനെ അവസാനമായി കാണിക്കാൻ 24 കിലോമീറ്റർ അകലെയുള്ള വീട്ടിലേയ്ക്ക് ബ്രഹ്മദത്തനെ കൊണ്ടുപോകുകയായിരുന്നു. ബാക്കി, വൈറലായ കണ്ണീർ കാഴ്ച!

Leave a Reply

Latest News

മലയാളി യുവതി മകനൊപ്പം ജീവനൊടുക്കി

മും​ബൈ: മ​ല​യാ​ളി യു​വ​തി മ​ക​നൊ​പ്പം ജീ​വ​നൊ​ടു​ക്കി. ബ​ഹു​നി​ല കെ​ട്ടി​ട​ത്തി​ൽ​നി​ന്ന് ചാ​ടി​യാ​ണ് യു​വ​തി മ​ക​നൊ​പ്പം ജീ​വ​നൊ​ടു​ക്കി​യ​ത്. മും​ബൈ ചാ​ന്ദ് വാ​ലി​യി​ലാ​ണ് സം​ഭ​വം. മ​രി​ച്ച​ത് പാ​ലാ സ്വ​ദേ​ശി രേ​ഷ്മ​യും ആ​റു...

More News