Tuesday, October 26, 2021

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ നാലു വിക്കറ്റിന് തകർത്ത് കോൽക്കത്ത നൈറ്റ് റൈഡേഴ്സ് ഐപിഎൽ ക്വാളിഫയറിലേക്ക് പ്രവേശനം നേടി

Must Read

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ നാലു വിക്കറ്റിന് തകർത്ത് കോൽക്കത്ത നൈറ്റ് റൈഡേഴ്സ് ഐപിഎൽ ക്വാളിഫയറിലേക്ക് പ്രവേശനം നേടി. ആർസിബി ഉയർത്തിയ 139 റൺസ് വിജ‍യലക്ഷ്യം കോൽക്കത്ത 19.4 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. നിർണായകമായ നാല് വിക്കറ്റും 29 റൺസുമെടുത്ത സുനിൽ നരെയ്നാണ് കോൽക്കത്തയുടെ വിജയശില്പി.

ര​ണ്ടാം ക്വാ​ളി​ഫ​യ​റി​ല്‍ ഡ​ല്‍​ഹി ക്യാ​പി​റ്റ​ല്‍​സു​മാ​യി കോ​ൽ​ക്ക​ത്ത ഏ​റ്റു​മു​ട്ടും. തോ​ൽ​വി​യോ​ടെ ബാം​ഗ്ലൂ​ർ ടൂ​ർ​ണ​മെ​ന്‍റി​ൽ നി​ന്ന് പു​റ​ത്താ​യി.

ഓ​പ്പ​ണ​ര്‍​മാ​രാ​യ ശു​ഭ്മാ​ന്‍ ഗി​ല്ലും വെ​ങ്ക​ടേ​ഷ് അ​യ്യ​രും കോ​ൽ​ക്ക​ത്ത​യ്ക്ക് മി​ക​ച്ച തു​ട​ക്ക​മാ​ണ് സ​മ്മാ​നി​ച്ച​ത്. ആ​ദ്യ അ​ഞ്ചോ​വ​റി​ല്‍ ഇ​രു​വ​രും 40 റ​ണ്‍​സ് കൂ​ട്ടി​ച്ചേ​ര്‍​ത്തു. 18 പ​ന്തി​ൽ 29 റ​ൺ​സെ​ടു​ത്ത ഗി​ല്ലി​നെ പു​റ​ത്താ​ക്കി ഹ​ർ​ഷ​ൽ പ​ട്ടേ​ലാ​ണ് ഈ ​കൂ​ട്ടു​കെ​ട്ട് പൊ​ളി​ച്ച​ത്.

രാ​ഹു​ൽ ത്രി​പാ​ഠി(6), വെ​ങ്കി​ടേ​ഷ് അ​യ്യ​ർ (30 പ​ന്തി​ൽ 26) എ​ന്നി​വ​രും മ​ട​ങ്ങി​യ​തോ​ടെ കോ​ൽ​ക്ക​ത്ത അ​പ​ക​ടം മ​ണ​ത്തു. എ​ന്നാ​ൽ നേ​രി​ട്ട ആ​ദ്യ ര​ണ്ട് പ​ന്തും സി​ക്സ​ർ നേ​ടി ന​രെ​യ്ൻ ക​ത്തി​ക​യ​റി​യ​തോ​ടെ 12 ഓ​വ​റി​ല്‍ ടീം ​സ്‌​കോ​ര്‍ 100 ക​ട​ന്നു. പ​തി​ന​ഞ്ചാം ഓ​വ​റി​ൽ റാ​ണ​യെ(23) പു​റ​ത്താ​ക്കി ചാ​ഹ​ല്‍ വീ​ണ്ടും കോ​ല്‍​ക്ക​ത്ത​യ്ക്ക് തി​രി​ച്ച​ടി സ​മ്മാ​നി​ച്ചു.

അ​വ​സാ​ന മൂ​ന്നോ​വ​റി​ല്‍ നൈ​റ്റ് റൈ​ഡേ​ഴ്സി​ന് വി​ജ​യി​ക്കാ​ന്‍ 15 റ​ണ്‍​സ് വേ​ണ്ടി​യി​രു​ന്നു. പ​തി​നെ​ട്ടാം ഓ​വ​റി​ൽ ന​രെ​യ്ൻ (15 പ​ന്തി​ൽ 26) ദി​നേ​ഷ് കാ​ർ​ത്തി​ക് (10) എ​ന്നി​വ​രെ പു​റ​ത്താ​ക്കി സി​റാ​ജ് കോ​ൽ​ക്ക​ത്ത​യെ ഞെ​ട്ടി​ച്ചു. എ​ന്നാ​ൽ ഒ​യി​ൻ മോ​ർ​ഗ​നും ഷ​ക്കീ​ബ് അ​ൽ ഹ​സ​നും ചേ​ർ​ന്നു കോ​ൽ​ക്ക​ത്ത​യെ വി​ജ​യ​തീ​ര​ത്തെ​ത്തി​ച്ചു. ബാം​ഗ്ലൂ​രി​ന് വേ​ണ്ടി സി​റാ​ജ്, ചാ​ഹ​ല്‍, ഹ​ര്‍​ഷ​ല്‍ പ​ട്ടേ​ല്‍ എ​ന്നി​വ​ര്‍ ര​ണ്ട് വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.

നേ​ര​ത്തെ, ടോ​സ് നേ​ടി ആ​ദ്യം ബാ​റ്റ് ചെ​യ്ത ബാം​ഗ്ലൂ​ര്‍ നി​ശ്ചി​ത ഓ​വ​റി​ല്‍ ഏ​ഴ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 138 റ​ണ്‍​സാ​ണ് എ​ടു​ത്ത​ത്. നാ​ല് വി​ക്ക​റ്റ് വീ​ഴ്ത്തി​യ സു​നി​ൽ ന​രെ​യ്നാ​ണ് ബാം​ഗ്ലൂ​രി​നെ ചെ​റി​യ സ്കോ​റി​ൽ ഒ​തു​ക്കു​ന്ന​തി​ൽ നി​ർ ണാ​യ​ക​പ​ങ്ക് വ​ഹി​ച്ച​ത്. വി​രാ​ട് കോ​ഹ്‌​ലി, ശ്രീ​ക​ര്‍ ഭ​ര​ത്, ഗ്ലെ​ന്‍ മാ​ക്‌​സ്‌​വെ​ൽ, ഡി​വി​ല്ലി​യേ​ഴ്‌​സ് എ​ന്നി​വ രാ​ണ് ന​രെ​യ്ന്‍റെ ബൗ​ളിം​ഗി​ൽ കൂ​ടാ​രം​ക​യ​റി​യ​ത്.

33 പ​ന്തി​ൽ 39 റ​ൺ​സെ​ടു​ന്ന ക്യാ​പ്റ്റ​ൻ വി​രാ​ട് കോ​ഹ്‌​ലി​യാ​ണ് ബാം​ഗ്ലൂ​രി​ന്‍റെ ടോ​പ് സ്കോ​റ​ർ. ഓ​പ്പ​ണ​ർ ദേ​വ​ദ​ത്ത് പ​ടി​ക്ക​ൽ 21 റ​ൺ​സെ​ടു​ത്തു. മാ​ക്സ്‌​വെ​ൽ(15), ഡി​വി​ല്ലി​യേ​ഴ്സ്(11), ഷ​ബാ​സ് അ​ഹ​മ്മ​ദ്(13) എ​ന്നി​വ​രാ​ണ് ര​ണ്ട​ക്കം ക​ട​ന്ന മ​റ്റ് ബാം​ഗ്ലൂ​ർ ബാ​റ്റ​ർ​മാ​ർ.

നാ​ലോ​വ​റി​ൽ 21 റ​ൺ​സ് മാ​ത്രം വി​ട്ടു ന​ൽ​കി​യാ​ണ് ന​രെ​യ്ൻ നാ​ല് വി​ക്ക​റ്റ് നേ​ടി​യ​ത്. ലോ​ക്കി ഫെ​ര്‍​ഗൂ സ​ന്‍ ര​ണ്ട് വി​ക്ക​റ്റ് സ്വ​ന്ത​മാ​ക്കി

Leave a Reply

Latest News

സഹപാഠികളായ രണ്ടു യുവതികളെ ദുരൂഹസാഹചര്യത്തില്‍ കാണാതായി

സഹപാഠികളായ രണ്ടു യുവതികളെ ദുരൂഹസാഹചര്യത്തില്‍ കാണാതായി. കുണ്ടറ പെരുമ്പുഴ സ്വദേശിനി രശ്മി (21)ഉമയനല്ലൂര്‍ വാഴപ്പിള്ളി സ്വദേശിനി അസിയ (18) എന്നിവരെയാണ് കാണാതായത്.കൊല്ലത്ത് സ്വകാര്യസ്ഥാപനത്തില്‍ ഫാഷന്‍ ഡിസൈനിങ്...

More News