Wednesday, October 27, 2021

രാജസ്‌ഥാന്‍ റോയല്‍സിനെതിരായ ഐ.പി.എല്‍. ക്രിക്കറ്റ്‌ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്‌ 86 റണ്ണിന്റെ തകര്‍പ്പന്‍ ജയം

Must Read

ഷാര്‍ജ: രാജസ്‌ഥാന്‍ റോയല്‍സിനെതിരായ ഐ.പി.എല്‍. ക്രിക്കറ്റ്‌ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്‌ 86 റണ്ണിന്റെ തകര്‍പ്പന്‍ ജയം. ആദ്യം ബാറ്റ്‌ ചെയ്‌ത കൊല്‍ക്കത്ത നാല്‌ വിക്കറ്റ്‌ നഷ്‌ടത്തില്‍ 171 റണ്ണെടുത്തു. മറുപടി ബാറ്റ്‌ ചെയ്‌ത രാജസ്‌ഥാന്‍ 17-ാം ഓവറില്‍ 85 റണ്ണിന്‌ ഓള്‍ഔട്ടായി. രാഹുല്‍ തെവാതിയ (36 പന്തില്‍ രണ്ട്‌ സിക്‌സറും അഞ്ച്‌ ഫോറുമടക്കം 44) ഒഴികെയുള്ള രാജസ്‌ഥാന്‍ ബാറ്റ്‌സ്മാന്‍മാര്‍ നിരാശപ്പെടുത്തി.
കൊല്‍ക്കത്ത ജയിച്ചതോടെ നിലവിലെ ചാമ്പ്യന്‍ മുംബൈ ഇന്ത്യന്‍സിന്റെ പ്ലേ ഓഫ്‌ സാധ്യത തീര്‍ത്തും മങ്ങി. ഇന്നു നടക്കുന്ന അവസാന ലീഗ്‌ മത്സരത്തില്‍ 171 റണ്ണിനെങ്കിലും ജയിച്ചാലെ മുംബൈക്കു സാധ്യതയുള്ളു. ശിവം ദുബെയാണു (20 പന്തില്‍ 18) രാജസ്‌ഥാന്‍ നിരയില്‍ രണ്ടക്കം കണ്ട മറ്റൊരു താരം. കൊല്‍ക്കത്തയ്‌ക്കു വേണ്ടി 44 പന്തില്‍ രണ്ട്‌ സിക്‌സറും നാല്‌ ഫോറുമടക്കം 56 റണ്ണെടുത്ത ഓപ്പണര്‍ ശുഭ്‌മന്‍ ഗില്‍, സഹഓപ്പണര്‍ വെങ്കടേഷ്‌ അയ്യര്‍ (35 പന്തില്‍ രണ്ട്‌ സിക്‌സറും നാല്‌ ഫോറുമടക്കം 38) എന്നിവരും മറ്റു താരങ്ങളും മികച്ച പ്രകടനങ്ങള്‍ പുറത്തെടുത്തു. റണ്‍ കണ്ടെത്താന്‍ പാടുപെടുന്ന പിച്ചിലാണു കൊല്‍ക്കത്ത 171 നേടിയത്‌. 14-ാം സീസണില്‍ ഷാര്‍ജയിലെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണത്‌. 102 റണ്ണാണ്‌ അവസാന പത്ത്‌ ഓവറില്‍ രാജസ്‌ഥാന്‍ വഴങ്ങിയത്‌. ഗില്ലും അയ്യരും ചേര്‍ന്ന്‌ ഓപ്പണിങ്‌ വിക്കറ്റില്‍ 79 റണ്‍ നേടി. അയ്യരെ രാഹുല്‍ തെവാത്തിയ പുറത്താക്കി. നിതീഷ്‌ റാണയെ(അഞ്ച്‌ പന്തില്‍ 12) വേഗത്തില്‍ നഷ്‌ടമായെങ്കിലും ശുഭ്‌മന്‍ ഗില്‍ തന്റെ അര്‍ധ ശതകം പൂര്‍ത്തിയാക്കി. ഗില്ലിനെ ക്രിസ്‌ മോറിസാണു പുറത്താക്കിയത്‌.

Leave a Reply

Latest News

ബസ് ഓൺ ഡിമാൻഡിന്റെ പേരിൽ അമിതമായി പണം വാങ്ങില്ലെന്ന് കെഎസ്ആർടിസി ആവർത്തിക്കുമ്പോഴും വിദ്യാർത്ഥികൾ ബസ് ചാർജ്ജ് ഇനത്തിൽനൽകേണ്ടി വരിക കോവിഡിന് മുമ്പ് നൽകിയിരുന്നതിലും നാലിരട്ടി തുക

ബസ് ഓൺ ഡിമാൻഡിന്റെ പേരിൽ അമിതമായി പണം വാങ്ങില്ലെന്ന് കെഎസ്ആർടിസി ആവർത്തിക്കുമ്പോഴും വിദ്യാർത്ഥികൾ ബസ് ചാർജ്ജ് ഇനത്തിൽനൽകേണ്ടി വരിക കോവിഡിന് മുമ്പ് നൽകിയിരുന്നതിലും നാലിരട്ടി തുക....

More News