Friday, July 30, 2021

ഇറാഖിൽ കപ്പലിലുണ്ടായ തീപ്പിടിത്തത്തിൽ കൊയിലാണ്ടി സ്വദേശി മരിച്ചു

Must Read

കൊയിലാണ്ടി: ഇറാഖിൽ കപ്പലിലുണ്ടായ തീപ്പിടിത്തത്തിൽ കൊയിലാണ്ടി സ്വദേശി മരിച്ചു. കപ്പൽജീവനക്കാരൻ കൊയിലാണ്ടി വിരുന്നുകണ്ടി കോച്ചപ്പന്റെപുരയിൽ അതുൽരാജ്(28)ആണ് മരിച്ചത്. ജൂലായ് 13-നാണ് അപകടമുണ്ടായതെന്നാണ് വിവരം. ഞായറാഴ്ചയാണ് അതുൽരാജിന്റെ വീട്ടിലറിയുന്നത്.

ഇറാക്ക് എണ്ണക്കപ്പലിലെ ജീവനക്കാരനായിരുന്നു അതുൽരാജ്. പേർഷ്യൻ ഉൾക്കടലിലുണ്ടായ അപകടത്തിൽ രണ്ട് ഇന്ത്യക്കാരടക്കം ഒമ്പതുപേർ മരിച്ചിട്ടുണ്ട്.

കഴിഞ്ഞ ഒക്ടോബറിലാണ് അതുൽരാജ് കപ്പൽജോലിക്കുപോയത്. കോച്ചപ്പന്റെപുരയിൽ ഉത്തമന്റെയും ജയന്തിയുടെയും മകനാണ്. സഹോദരി അതുല്യ.

മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം തുടങ്ങി.വിദേശകാര്യസഹമന്ത്രി വി. മുരളീധരനുമായും ഇറാഖിലെ ഇന്ത്യൻ എംബസിയുമായും ബന്ധപ്പെട്ടിട്ടുണ്ട്.

Leave a Reply

Latest News

അമ്പലപ്പാറയില്‍ ചിക്കന്‍ മാലിന്യ നിര്‍മ്മാര്‍ജന ഫാക്ടറിയില്‍ വന്‍ തീപിടിത്തം

പാലക്കാട്: അമ്പലപ്പാറയില്‍ ചിക്കന്‍ മാലിന്യ നിര്‍മ്മാര്‍ജന ഫാക്ടറിയില്‍ വന്‍ തീപിടിത്തം. തീ അണയ്ക്കുന്നതിനിടയില്‍ ഫാക്ടറിയിലെ ഓയില്‍ ടാങ്ക് പൊട്ടിത്തെറിച്ച് മണ്ണാര്‍ക്കാട് ഫയര്‍ ഫോഴ്‌സ് അംഗങ്ങള്‍ക്കും നാട്ടുകാര്‍ക്കും...

More News