Thursday, September 23, 2021

സ്ഥിരമായി കിടന്നുറങ്ങുന്ന മുറിയിൽനിന്ന് മാറിക്കിടന്ന് ഉറങ്ങിയതിനാൽ ജീവൻ തിരികെകിട്ടിയ ആശ്വാസത്തിലാണ് കോയിക്കൽ രാജപ്പനും കുടുംബവും

Must Read

സ്ഥിരമായി കിടന്നുറങ്ങുന്ന മുറിയിൽനിന്ന് മാറിക്കിടന്ന് ഉറങ്ങിയതിനാൽ ജീവൻ തിരികെകിട്ടിയ ആശ്വാസത്തിലാണ് കോയിക്കൽ രാജപ്പനും കുടുംബവും. ഓണത്തിന് മുന്നോടിയായി കരിങ്കൽ കെട്ടിലെ വള്ളിപ്പടർപ്പുകൾ നീക്കി വൃത്തിയാക്കിയപ്പോഴാണ് കെട്ടിന്റെ അടിത്തട്ടിലെ കല്ലുകൾ ഇളകിമാറിയതായി രാജപ്പന്റെ ശ്രദ്ധയിൽപ്പെട്ടത്. കനത്ത മഴപെയ്താൽ കെട്ടിടിഞ്ഞുവീണ് വീട് അപകടത്തിലാകുമെന്ന് മനസ്സിലാക്കിയതിനാലാണ് കിടപ്പുമുറി മാറാൻ തീരുമാനിച്ചത്.

അർധരാത്രിയിൽ, ഉറക്കത്തിനിടെ ഭയാനകമായ ശബ്ദംകേട്ട് ഞെട്ടിയുണർന്ന് ലൈറ്റ് തെളിച്ചപ്പോഴാണ് കിടപ്പുമുറിയുടെ ഭിത്തിതകർന്ന് കല്ലും മണ്ണും ചെളിയും നിറഞ്ഞതായി കണ്ടത്.

എന്താണ് സംഭവിച്ചതെന്നോ എന്ത് ചെയ്യണമെന്നോ അറിയാതെ സ്തംഭിച്ചുപോയെന്ന് രാജപ്പന്റെ മകൾ വിനീത പറഞ്ഞു.

വീട് പോയി എന്ന് പറഞ്ഞ് അലമുറയിടുന്ന അമ്മയെ സമാധാനിപ്പിച്ച് അച്ഛൻ പുറത്തിറങ്ങി. മുറ്റത്തെ ലൈറ്റ് കത്തിച്ചപ്പോഴാണ് കരിങ്കൽക്കെട്ട് പൂർണമായും ഇടിഞ്ഞ് വീടിന്റെ ഭിത്തിയിൽ പതിച്ചതായി കണ്ടത്. ഉടൻ പഞ്ചായത്തംഗം സിന്ധു മുരളീധരനെ വിവരമറിയിച്ചു. അവർ പ്രദേശവാസികളുമായെത്തി. കല്ലും മണ്ണും ഉടനെ മാറ്റിയില്ലെങ്കലിൽ കോൺക്രീറ്റ് മേൽക്കൂരയുള്ള വീടിന് കൂടുതൽ ബലക്ഷയത്തിന് ഇടയാകും. മൂന്നര വർഷം മുൻപ് ബാങ്ക് വായ്പയെടുത്തു നിർമിച്ച വീടാണിത്.

Leave a Reply

Latest News

ചെന്നൈയില്‍ പട്ടാപ്പകല്‍ പെണ്‍കുട്ടിയെ നടുറോഡില്‍ കുത്തിക്കൊന്നു

ചെന്നൈയില്‍ പട്ടാപ്പകല്‍ പെണ്‍കുട്ടിയെ നടുറോഡില്‍ കുത്തിക്കൊന്നു . താമ്പ്രം റെയില്‍വെ സ്റ്റേഷന് സമീപമാണ് സംഭവം. കോളജ് വിദ്യാര്‍ത്ഥിനി ശ്വേതയാണ് മരിച്ചത്. സംഭവത്തിന് ശേഷം പ്രതി ചെന്നൈ...

More News