കോഹ്‌ലി പൂജ്യത്തിന് പുറത്ത്, 2015ന് ശേഷം ആദ്യമായി അര്‍ധ ശതകമില്ലാതെ ഏകദിന പരമ്പര

0

അഹമ്മദാബാദ്: മൂന്നാം ഏകദിനത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്തിട്ടും 16-2 എന്ന നിലയിലേക്ക് വീണ് ഇന്ത്യ. ഒരു ബോള്‍ വ്യത്യാസത്തില്‍ രോഹിത്തിന്റേയും കോഹ് ലിയുടേയും വിക്കറ്റ് വീഴ്ത്തി അല്‍സാരി ജോസഫ് ആണ് ഇന്ത്യയെ സമ്മര്‍ദത്തിലാക്കിയത്.

15 പന്തില്‍ നിന്ന് 13 റണ്‍സുമായാണ് രോഹിത് മടങ്ങിയത്. കോഹ് ലിയാവട്ടെ രണ്ട് പന്തില്‍ ഡക്കായി. രോഹിത്തിനെ അല്‍സാരി ജോസഫ് ക്ലീന്‍ ബൗള്‍ഡാക്കിയപ്പോള്‍ കോഹ് ലിയെ ഷായ് ഹോപ്പിന്റെ കൈകളില്‍ എത്തിച്ചു.

മൂന്ന് ഏകദിനത്തിലും ബാറ്റിങ്ങില്‍ കോഹ് ലി പരാജയപ്പെട്ടു

ഇതോടെ വിന്‍ഡിസിന് എതിരായ മൂന്ന് ഏകദിനത്തിലും ബാറ്റിങ്ങില്‍ കോഹ് ലി പരാജയപ്പെട്ടു. രണ്ടാം ഏകദിനത്തില്‍ നേടിയ 18 റണ്‍സ് ആണ് പരമ്പരയിലെ കോഹ് ലിയുടെ ഉയര്‍ന്ന സ്‌കോര്‍. ഒരു അര്‍ധ ശതകം പോലുമില്ലാതെ 2015ന് ശേഷം ഇത് ആദ്യമായാണ് കോഹ് ലി ഒരു ഏകദിന പരമ്പര അവസാനിപ്പിക്കുന്നത്.

2019ന് സെഞ്ചുറി നേടാന്‍ കോഹ് ലിക്ക് കഴിഞ്ഞിട്ടില്ല. ഇത് സെഞ്ചുറി ഇല്ലാതെ കോഹ് ലിയുടെ തുടര്‍ച്ചയായ ഏഴാമത്തെ ഏകദിന പരമ്പരയാണ്. 2020 മുതല്‍ ഇതുവരെ കോഹ് ലി ഏഴാം വട്ടമാണ് പൂജ്യത്തിന് പുറത്താവുന്നത്.

Leave a Reply