Tuesday, December 1, 2020

അങ്ങോട്ടും ഇങ്ങോട്ടും ഒരുപാട് ഒളിക്കാനുള്ളതുകൊണ്ടാണ് കോടിയേരിയെ പിണറായിയും പിണറായിയെ കോടിയേരിയും പിന്താങ്ങുന്നത്. ചേട്ടന്‍ ബാബ അനിയന്‍ ബാബ ഏര്‍പ്പാട് കേരളത്തില്‍ അവസാനിക്കാന്‍ പോകുകയാണെന്ന് ചെന്നിത്തല

Must Read

ക്രിസ്‌മസ്‌ കിറ്റ്‌ 3 മുതൽ ; ഇത്തവണ ഉഴുന്ന് മുതൽ മാസ്‌കുവരെ

കോവിഡ്‌ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി സർക്കാർ സൗജന്യമായി നൽകുന്ന ക്രിസ്‌മസ്‌ കിറ്റ്‌ ഡിസംബർ മുതൽ വിതരണം ചെയ്യും. 11 ഇനമാണ്‌ കിറ്റിലുണ്ടാവുക. കടല–- 500 ഗ്രാം,...

ഖത്തര്‍ സെന്‍സസ് നടപടികള്‍ ഇന്ന് മുതല്‍ പുനരാരംഭിക്കും

ഖത്തറില്‍ ഭരണകൂടം നടത്തുന്ന ജനസംഖ്യ, സ്ഥാപന, താമസ കെട്ടിട കണക്കെടുപ്പ് (സെന്‍സസ് 2020) ഡിസംബര്‍ 1 ന് പുനരാരംഭിക്കും. ഈ വര്‍ഷാദ്യം തുടങ്ങിയ സെന്‍സസ് കോവിഡ്...

ദില്ലി ചലോ മാർച്ച് ആറാം ദിവസത്തിലേക്ക്; കർഷക സംഘടനകളുമായി കേന്ദ്രസര്‍ക്കാര്‍ ഇന്ന് ചര്‍ച്ച നടത്തിയേക്കും

കാർഷിക പരിഷ്കരണ നിയമങ്ങൾക്കെതിരായ ദില്ലി ചലോ മാർച്ച് ആറാം ദിവസത്തിലേക്ക് കടന്നു. അനുനയ നീക്കത്തിന്‍റെ ഭാഗമായി കേന്ദ്രസർക്കാർ ഇന്ന് കർഷക സംഘടനകളുമായി ചർച്ച നടത്തുമെന്നാണ് സൂചന.ഉപാധികളില്ലാതെ...

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസ് അധോലോക കള്ളക്കടത്തുകാരുടെ കേന്ദ്രമായി മാറിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അവിടെ കള്ളപ്പണം വെളുപ്പിക്കലാണ് പണി. ശിവശങ്കരന് താങ്ങും തണലുമായി നിന്നത് മുഖ്യമന്ത്രിയുടെ ഓഫീസാണെന്ന് ഇന്ന് വ്യക്തമായതായും ചെന്നിത്തല പറഞ്ഞു.

നയതന്ത്രബാഗേജിലൂടെ പുറത്തുവന്നത് സ്വര്‍ണമായിരുന്നെന്ന് ശിവശങ്കരന് അറിയാമായിരുന്നുവെന്നാണ് ഇഡി പറയുന്നത്. മുഖ്യമന്ത്രിയുടെ അഡീഷണ്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനും അറിഞ്ഞുകൊണ്ടാണ് കള്ളക്കടത്ത് നടന്നത്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ രൂപപ്പെടുന്ന ഒരോ വികസന പദ്ധതിയും അധോലോക പ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് രഹസ്യമായി ലഭിച്ചിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു. ശിവശങ്കരനാണ് രഹസ്യങ്ങളെല്ലാം ചോര്‍ത്തി നല്‍കിയത്. ലൈഫ് കെ ഫോണ്‍ തുടങ്ങിയ പദ്ധതികളെല്ലാം സ്വപ്‌നയും ശിവശങ്കരനും തമ്മിലുള്ള കൂട്ടുകച്ചവടമായി മാറി. ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ അഴിമതിയും കമ്മീഷന്‍ അടിച്ചതും ശിവശങ്കരന്റെ അറിവോടെയാണ്. സ്വപ്‌നയ്ക്ക് വന്ന കൈക്കൂലി പണത്തെ പറ്റി ശിവശങ്കരന് അറിയാമായിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു.

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് തന്റെ ഓഫീസിന് ഒരു ബന്ധവുമില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി ഇതിന് മറുപടി പറയണം. കഴിഞ്ഞ വിഎസ് സര്‍ക്കാരിന്റെ കാലത്ത് വികസനപദ്ധതികളെ തടസപ്പെടുത്തുവെന്നാരോപിച്ച് പാര്‍ട്ടി അദ്ദേഹത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയതിന്റെ കാരണം ഇപ്പോഴാണ് വ്യക്തമായത്. അന്ന് അഞ്ച് വികസനപദ്ധതികളില്‍ ഒപ്പിടാന്‍ വിഎസ് വിസമ്മതിച്ചു. വിഎസ് വികസനത്തിന് എതിരെന്ന് പറഞ്ഞ് സിപിഎം പ്രമേയം പാസാക്കി. യഥാര്‍ത്ഥത്തില്‍ നേതാക്കള്‍ക്കും പാര്‍ട്ടിക്കും കിട്ടുന്ന കമ്മീഷന്‍ വിഎസ് മുടക്കിയതുകൊണ്ടാണ് അദ്ദേഹത്തോട് ഇത്രയും വലിയ വിരോധമെന്നതാണ് വസ്തുത. അങ്ങോട്ടും ഇങ്ങോട്ടും ഒരുപാട് ഒളിക്കാനുള്ളതുകൊണ്ടാണ് കോടിയേരിയെ പിണറായിയും പിണറായിയെ കോടിയേരിയും പിന്താങ്ങുന്നത്. ചേട്ടന്‍ ബാബ അനിയന്‍ ബാബ ഏര്‍പ്പാട് കേരളത്തില്‍ അവസാനിക്കാന്‍ പോകുകയാണെന്ന് ചെന്നിത്തല പറഞ്ഞു

English summary

Kodiyeri is supported by Pinarayi and Pinarayi by Kodiyeri because there is a lot to hide here and there. Chennithala says Chettan Baba Aniyan Baba arrangement is going to end in Kerala

Leave a Reply

Latest News

ക്രിസ്‌മസ്‌ കിറ്റ്‌ 3 മുതൽ ; ഇത്തവണ ഉഴുന്ന് മുതൽ മാസ്‌കുവരെ

കോവിഡ്‌ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി സർക്കാർ സൗജന്യമായി നൽകുന്ന ക്രിസ്‌മസ്‌ കിറ്റ്‌ ഡിസംബർ മുതൽ വിതരണം ചെയ്യും. 11 ഇനമാണ്‌ കിറ്റിലുണ്ടാവുക. കടല–- 500 ഗ്രാം,...

ഖത്തര്‍ സെന്‍സസ് നടപടികള്‍ ഇന്ന് മുതല്‍ പുനരാരംഭിക്കും

ഖത്തറില്‍ ഭരണകൂടം നടത്തുന്ന ജനസംഖ്യ, സ്ഥാപന, താമസ കെട്ടിട കണക്കെടുപ്പ് (സെന്‍സസ് 2020) ഡിസംബര്‍ 1 ന് പുനരാരംഭിക്കും. ഈ വര്‍ഷാദ്യം തുടങ്ങിയ സെന്‍സസ് കോവിഡ് നിയന്ത്രണങ്ങള്‍ കാരണം നിര്‍ത്തിവെച്ചതായിരുന്നു. ഓണ്‍ലൈന്‍ വഴിയുള്ള...

ദില്ലി ചലോ മാർച്ച് ആറാം ദിവസത്തിലേക്ക്; കർഷക സംഘടനകളുമായി കേന്ദ്രസര്‍ക്കാര്‍ ഇന്ന് ചര്‍ച്ച നടത്തിയേക്കും

കാർഷിക പരിഷ്കരണ നിയമങ്ങൾക്കെതിരായ ദില്ലി ചലോ മാർച്ച് ആറാം ദിവസത്തിലേക്ക് കടന്നു. അനുനയ നീക്കത്തിന്‍റെ ഭാഗമായി കേന്ദ്രസർക്കാർ ഇന്ന് കർഷക സംഘടനകളുമായി ചർച്ച നടത്തുമെന്നാണ് സൂചന.ഉപാധികളില്ലാതെ ചർച്ചക്ക് വിളിച്ചാൽ മാത്രമേ പോകുവെന്ന് കർഷക...

കെ.എസ്.എഫ്.ഇ റെയ്ഡില്‍ വിജിലന്‍സ്: പരിശോധന റിപ്പോര്‍ട്ട് വൈകും

കെ.എസ്.എഫ്.ഇ റെയ്ഡില്‍ വിജിലന്‍സിന്‍റെ പരിശോധന റിപ്പോര്‍ട്ട് വൈകും. ഗുരുതര ക്രമക്കേടുകള്‍ സംബന്ധിച്ച കണ്ടെത്തലുകള്‍ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തുമോ എന്ന കാര്യത്തില്‍ ആശയക്കുഴപ്പം തുടരുന്നതാണ് ഇതിന് കാരണം. എന്നാല്‍ ഡയറക്ടര്‍ അവധിയിലായതിനാലാണ് റിപ്പോര്‍ട്ട് കൈമാറുന്നത് വൈകുന്നതെന്നാണ്...

വിമാനവാഹിനക്കപ്പലായ ഐ.എൻ.എസ് വിക്രമാദിത്യയിൽ നിന്ന് പറയുന്നയർന്ന ശേഷം അറബി കടലിൽ തകർന്നുവീണ മിഗ്-29കെ യുദ്ധവിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി

ന്യൂഡൽഹി: വിമാനവാഹിനക്കപ്പലായ ഐ.എൻ.എസ് വിക്രമാദിത്യയിൽ നിന്ന് പറയുന്നയർന്ന ശേഷം അറബി കടലിൽ തകർന്നുവീണ മിഗ്-29കെ യുദ്ധവിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. അപകടം നടന്ന് നാല് ദിവസത്തെ തിരച്ചിലിന് ശേഷമാണ് നാവികസേനയിലെവിദഗ്ധർ വിമാനത്തിന്റെ...

More News