Home Kerala പുതിയ കേരളത്തിന്റെ വികസന കാഴ്ചപ്പാടു കൂടി ചർച്ച ചെയ്യുന്ന സുപ്രധാന സംസ്ഥാന സമ്മേളനമാണു നാളെ കൊച്ചിയിൽ...

പുതിയ കേരളത്തിന്റെ വികസന കാഴ്ചപ്പാടു കൂടി ചർച്ച ചെയ്യുന്ന സുപ്രധാന സംസ്ഥാന സമ്മേളനമാണു നാളെ കൊച്ചിയിൽ ആരംഭിക്കുന്നതെന്ന് കോടിയേരി ബാലകൃഷ്ണൻ

0

കൊച്ചി∙ പ്രവർത്തന റിപ്പോർട്ടിനൊപ്പം പുതിയ കേരളത്തിന്റെ വികസന കാഴ്ചപ്പാടു കൂടി ചർച്ച ചെയ്യുന്ന സുപ്രധാന സംസ്ഥാന സമ്മേളനമാണു നാളെ കൊച്ചിയിൽ ആരംഭിക്കുന്നതെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. നാളെ രാവിലെ 9.30നു പ്രതിനിധി സമ്മേളനത്തിനു മുന്നോടിയായി ആരാണു പതാക ഉയർത്തേണ്ടതെന്ന കാര്യം ഇന്നു വൈകിട്ടു 4നു ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം തീരുമാനിക്കും. പ്രതിനിധി സമ്മേളനം സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയാണ് ഉദ്ഘാടനം ചെയ്യുക.

12.15നു പ്രവർത്തന റിപ്പോർട്ട് സംസ്ഥാന സെക്രട്ടറിയും 4 മണിക്കു നവകേരളം സംബന്ധിച്ച സിപിഎം നയരേഖ മുഖ്യമന്ത്രി പിണറായി വിജയനും അവതരിപ്പിക്കും. തുടർന്ന് 5.30നു ചർച്ചകളാരംഭിക്കും. രണ്ടാം തീയതി പൂർണമായും പ്രവർത്തന റിപ്പോർട്ടിനെക്കുറിച്ചും 3നു പൂർണമായും വികസന നയരേഖയെക്കുറിച്ചുമാകും ചർച്ച. 3നു വൈകിട്ട് രണ്ടു ചർച്ചകൾക്കുമുള്ള മറുപടി.

മാർച്ച് 4നു പുതിയ സംസ്ഥാന കമ്മിറ്റിയെയും സെക്രട്ടറിയെയും കണ്ണൂരിൽ നടക്കാനിരിക്കുന്ന പാർട്ടി കോൺഗ്രസിലേക്കുള്ള പ്രതിനിധികളെയും പാർട്ടി കൺട്രോൾ കമ്മിഷനെയും തിരഞ്ഞെടുക്കും. 400 പ്രതിനിധികളും സംസ്ഥാന കമ്മിറ്റി അംഗങ്ങളും 23 നിരീക്ഷകരുമാണു സമ്മേളനത്തിൽ പങ്കെടുക്കുക.

പുറമേ, ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി, പിബി അംഗങ്ങളായ പ്രകാശ് കാരാട്ട്, എസ്.രാമചന്ദ്രൻ പിള്ള, പിണറായി വിജയൻ, ബൃന്ദ കാരാട്ട്, എം.എ.ബേബി, ജി.രാമകൃഷ്ണൻ എന്നിവരും പങ്കെടുക്കുമെന്നു കോടിയേരി അറിയിച്ചു.

ഇത്തവണത്തേത് ഐക്യത്തോടെയുള്ള സംസ്ഥാന സമ്മേളനം: കോടിയേരി

കൊച്ചി∙ ഒരുവിധ ഗ്രൂപ്പ് പ്രശ്നവുമില്ലാതെ ഐക്യത്തോടെ നടക്കുന്ന സമ്മേളനമെന്ന ചരിത്രപരമായ പ്രത്യേകത നാളെ ആരംഭിക്കുന്ന സിപിഎം സംസ്ഥാന സമ്മേളനത്തിനുണ്ടെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.

പാർട്ടിയിലെ ഐക്യം വിളംബരം ചെയ്യുന്ന സുപ്രധാന സമ്മേളനമാകുമിത്. എൽഡിഎഫിനു മൊത്തത്തിൽ തന്നെ സംസ്ഥാനത്തെ 50% ജനത്തിന്റെ പിന്തുണയില്ലെന്ന ബോധ്യം പാർട്ടിക്കുണ്ട്. അതു നേടിയെടുക്കുന്ന തരത്തിൽ പാർട്ടിയെ കൂടുതൽ കരുത്തുറ്റതും ജനപിന്തുണയുള്ളതുമാക്കുന്നതിനുള്ള നയരേഖകൾ ഈ സമ്മേളനം ചർച്ച ചെയ്യും. സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവരുടെ അഭിപ്രായങ്ങൾ കേട്ടാകും വികസനരംഗത്തെ മുന്നേറ്റം

NO COMMENTS

Leave a Reply