Tuesday, November 24, 2020

കേരള കോൺഗ്രസ് ജോസ്, ജോസഫ് വിഭാഗങ്ങൾ നേർക്കുനേർ; കോടനാട് ഡിവിഷൻ ജില്ലയിൽ ശ്രദ്ധാകേന്ദ്രമാകുന്നു; യു.ഡി.എഫ് കോട്ട കാക്കാൻ വിൻസൻ്റ് റാഫേൽ; കോട്ട തകർക്കാൻ കെ.പി ബാബു

Must Read

സംസ്ഥാനത്ത് ഇന്ന് 3757 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 3757 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1023, കോഴിക്കോട് 514, പാലക്കാട് 331, എറണാകുളം 325, കോട്ടയം 279, തൃശൂര്‍...

പിതാവ് മരിച്ചപ്പോൾ മദ്യം ആവശ്യപ്പെട്ട് സ്വപ്‌ന വിളിച്ചിരുന്നു;സ്വര്‍ണക്കടത്തുകേസ് പ്രതി സ്വപ്‌ന സുരേഷ് അകന്ന ബന്ധുവാണെന്ന് ബാറുടമ ബിജു രമേശ്

തിരുവനന്തപുരം : സ്വര്‍ണക്കടത്തുകേസ് പ്രതി സ്വപ്‌ന സുരേഷ് അകന്ന ബന്ധുവാണെന്ന് ബാറുടമ ബിജു രമേശ്. സ്വപ്‌ന തന്നെ വിളിച്ചിട്ടുണ്ട്. കോണ്‍സുലേറ്റിലെ ജീവനക്കാര്‍ക്ക് മദ്യം...

കിയ മോട്ടോര്‍സ് എസ്‌യുവിയുടെ റഗ്ഗഡ് X-ലൈന്‍ കണ്‍സെപ്റ്റിനെ പരിചയപ്പെടുത്തി

സോറന്റോ എസ്‌യുവിയുടെ രണ്ട് പുതിയ വേരിയന്റുകളുമായി മോഡല്‍ ലൈന്‍ വിപുലീകരിക്കാന്‍ ഒരുങ്ങുകയാണ് കിയ മോട്ടോര്‍സ്. അതിന്റെ ഭാഗമായി എസ്‌യുവിയുടെ റഗ്ഗഡ് X-ലൈന്‍ കണ്‍സെപ്റ്റിനെ ബ്രാന്‍ഡ് പരിചയപ്പെടുത്തി....

കൊച്ചി: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് ജോസ്, ജോസഫ് വിഭാഗങ്ങൾ നേർക്കുനേർ മൽസരിക്കുന്ന കോടനാട് ഡിവിഷൻ ജില്ലയിൽ ശ്രദ്ധാകേന്ദ്രമാകുന്നു. മാസങ്ങൾക്ക് മുമ്പ് വരെ തോളോട് തോൾ ചേർന്ന് പ്രവർത്തിച്ചവർ രണ്ട് ചേരികളിലായി അംഗത്തിനിറങ്ങുന്നത് എറണാകുളം ജില്ലാ പഞ്ചായത്തിലേക്കാണ്. കേരള കോൺഗ്രസ് ജോസഫ് വിഭാഗം സ്ഥാനാർഥി വിൻസൻ്റ് റാഫേലും, ജോസ് വിഭാഗം സ്ഥാനാർഥി കെ.പി ബാബുവുമാണ് ഏറ്റുമുട്ടുന്നത്.

ഇരുവരും കേരള കോൺഗ്രസിൻ്റെ രണ്ട് ഗ്രൂപ്പിൻ്റെ ജില്ല സെക്രട്ടറിമാരാണ് എന്നതാണ് മറ്റൊരു പ്രത്യേകത. വർഷങ്ങളായി യുഡിഎഫ് കോട്ടയാണ് കോടനാട് ഡിവിഷൻ. രണ്ടു പേരും രാഷ്ട്രീയ പാരമ്പര്യം ഉളളവരാണെങ്കിലും ഇവിടെ ജയസാധ്യത യു.ഡി.എഫിനാണെന്നാണ് വിലയിരുത്തൽ. കെ.എം മാണിയുടെ കാരുണ്യ ഫണ്ട് അർഹരായ ആയിരക്കണക്കിന് ആളുകളിലേക്ക് എത്തിച്ച് ജനശ്രദ്ധ നേടിയ വിൻസെൻ്റ് റാഫേലിൻ്റേത് കന്നി അംഗമാണ്. കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പിലും കോടനാട് ഡിവിഷൻ്റെ പ്രചരണ ചുമതല വിൻസെൻ്റിനായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ആയിരുന്ന എം.ഒ റാഫേലിൻ്റെ മകനാണ്. കേരള കോൺഗ്രസ് മാണി ഗ്രൂപ്പ് പിളരുന്നതിന് മുമ്പ് എറണാകുളം ജില്ല സെക്രട്ടറി ആയിരുന്നു. ഓൾ കേരള സ്റ്റീൽഫർണീച്ചർ മാനുഫാക്ചേഴ്സ് അസോസിയേഷൻ്റെ സംസ്ഥാന പ്രസിഡൻ്റായിരുന്നു. ഇപ്പോൾ സംസ്ഥാന രക്ഷാധികാരിയാണ്.

കെ.പി ബാബു ഗ്രാമ പഞ്ചായത്തിലേക്ക് നേരത്തേ മൽസരിച്ചെങ്കിലും വിജയിച്ചിരുന്നില്ല. ഇക്കുറി വിജയം നേടാനാകുമെന്ന പ്രതീക്ഷയിലാണ് ബാബു. യു.ഡി.എഫിലെ വ്യക്തിബന്ധങ്ങൾ വോട്ട് ആക്കി മാറ്റാമെന്ന വിശ്വാസത്തിലാണ് ഇടതു മുന്നണി.

കോടനാട്, കൂവപ്പടി, മുടക്കുഴ, രായമംഗലം പഞ്ചായത്തുകളാണ് കോടനാട് ഡിവിഷനില്‍ ഉള്‍പ്പെടുന്നത്. കൂവപ്പടിയിലെ 20 വാര്‍ഡുകളും മുടക്കുഴയിലെ 13 വാര്‍ഡുകളും രായമംഗലം പഞ്ചായത്തിലെ കുറുപ്പംപടി ടൗണ്‍ ഉള്‍പ്പെടെ അഞ്ച് വാര്‍ഡുകളും ചേര്‍ന്ന കോടനാട് ജില്ലാ പഞ്ചായത്ത് ഡിവിഷനില്‍ 58,234 വോട്ടര്‍മാരാണുള്ളത്. പെരിയാറിന്‍െറ ഒരു ഭാഗവും കോടനാട്, കപ്രിക്കാട് തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളും കൂടി ഈ ഡിവിഷനില്‍ ഉള്‍പ്പെടുന്നു.

English summary

Kodanad division is the focal point of the Kerala Congress Jose and Joseph factions in the local body elections.

Leave a Reply

Latest News

സംസ്ഥാനത്ത് ഇന്ന് 3757 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 3757 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1023, കോഴിക്കോട് 514, പാലക്കാട് 331, എറണാകുളം 325, കോട്ടയം 279, തൃശൂര്‍...

പിതാവ് മരിച്ചപ്പോൾ മദ്യം ആവശ്യപ്പെട്ട് സ്വപ്‌ന വിളിച്ചിരുന്നു;സ്വര്‍ണക്കടത്തുകേസ് പ്രതി സ്വപ്‌ന സുരേഷ് അകന്ന ബന്ധുവാണെന്ന് ബാറുടമ ബിജു രമേശ്

തിരുവനന്തപുരം : സ്വര്‍ണക്കടത്തുകേസ് പ്രതി സ്വപ്‌ന സുരേഷ് അകന്ന ബന്ധുവാണെന്ന് ബാറുടമ ബിജു രമേശ്. സ്വപ്‌ന തന്നെ വിളിച്ചിട്ടുണ്ട്. കോണ്‍സുലേറ്റിലെ ജീവനക്കാര്‍ക്ക് മദ്യം ആവശ്യപ്പെട്ടാണ് സ്വപ്‌ന വിളിച്ചത്.

കിയ മോട്ടോര്‍സ് എസ്‌യുവിയുടെ റഗ്ഗഡ് X-ലൈന്‍ കണ്‍സെപ്റ്റിനെ പരിചയപ്പെടുത്തി

സോറന്റോ എസ്‌യുവിയുടെ രണ്ട് പുതിയ വേരിയന്റുകളുമായി മോഡല്‍ ലൈന്‍ വിപുലീകരിക്കാന്‍ ഒരുങ്ങുകയാണ് കിയ മോട്ടോര്‍സ്. അതിന്റെ ഭാഗമായി എസ്‌യുവിയുടെ റഗ്ഗഡ് X-ലൈന്‍ കണ്‍സെപ്റ്റിനെ ബ്രാന്‍ഡ് പരിചയപ്പെടുത്തി. ഏറ്റവും പുതിയ 2021 സോറന്റോയ്ക്ക് ഇനി...

സാംസങ് ഗാലക്‌സി ഇസഡ് ഫോള്‍ഡ് 3 അടുത്ത ജൂണിൽ വിപണിയിൽ

പുതുക്കിയ ഡിസൈനും കൂടുതല്‍ മെച്ചപ്പെടുത്തിയ സവിശേഷതകളുമായി സാംസങ് ഫോള്‍ഡബിള്‍ സ്മാര്‍ട്ട്‌ഫോണ്‍ സീരീസ് അടുത്ത ജൂണില്‍ ലോഞ്ച് ചെയ്യും. പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഗാലക്‌സി നോട്ട് സീരീസ് പോലുള്ള മറ്റ് മുന്‍നിര സ്മാര്‍ട്ട്ഫോണ്‍ സീരിസുകളെക്കാള്‍...

മേബാക്ക് S -ക്ലാസിനെ മെര്‍സിഡീസ് ആഗോളതല അവതരിപ്പിച്ചു

ബെന്റ്ലി ഫ്ലൈയിംഗ് സ്പര്‍ V8, റോള്‍സ് റോയ്‌സ് ഗോസ്റ്റ് എന്നിവയ്‌ക്കെതിരായ മത്സരം പുതുക്കാനായി 2021 മേബാക്ക് S -ക്ലാസിനെ മെര്‍സിഡീസ് ആഗോളതല അവതരിപ്പിച്ചു. ജര്‍മ്മന്‍ കാര്‍ നിര്‍മാതാക്കളില്‍ നിന്നുള്ള ആഢംബരത്തിന്റെ പര്യായമായ 2021...

More News